സ്‌കോള്‍ കേരള; അപേക്ഷ ക്ഷണിച്ചു
സ്‌കോള്‍ കേരള ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിംഗ് കെയര്‍ കോഴ്സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി/ തത്തുല്യ കോഴ്സില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെയുളള കോഴ്സിന്റെ ലക്ഷ്യം രോഗം, പ്രായാധിക്യം എന്നിവയാല്‍ അവശത അനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ ശാസ്ത്രീയമായ പരിചരണം ലഭ്യമാക്കുന്നതിന് പരിശീലനം സിദ്ധിച്ച സന്നദ്ധ സേവകരെയും ഹോംനേഴ്സുമാരെയും വാര്‍ത്തെടുക്കുക എന്നതാണ്. പിഴ കൂടാതെ ഓണ്‍ലൈനായി നവംബര്‍ 15 വരെയും 100 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് സ്‌കോള്‍ കേരള വെബ് സൈറ്റ് (www.scolekerala.org) മുഖേന രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0471 2342950, 2342271.
കെല്‍ട്രോണില്‍ ജേണലിസം പഠനത്തിന് അപേക്ഷിക്കാം
കെല്‍ട്രോണില്‍ ജേണലിസം പഠനത്തിന് അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളുടെ 2023-24 ബാച്ചുകളിലേക്ക് കോഴിക്കോട്, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ആറുവരെ നേരിട്ടുള്ള അഡ്മിഷന്‍ നടക്കുന്നു. വിദ്യഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം സെന്ററുകളില്‍ നേരിട്ട് എത്തി അഡ്മിഷന്‍ എടുക്കാം. പത്രം, ടെലിവിഷന്‍, സോഷ്യല്‍മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍: 9544958182.
അവലോകന യോഗം 30 ന്
എംപി മാരുടെ പ്രാദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കുന്ന എം പി ലാഡ്സ് പദ്ധതികളുടെ നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിന് ഒക്ടോബര്‍ 30 ന് രാവിലെ 10.30 ന് ആന്റോ ആന്റണി എം.പി യുടെ സാന്നിധ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ജോലി ഒഴിവ്
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് കുളനട ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗാര്‍ഡ് (3 ഒഴിവ്), സെക്യൂരിറ്റി ഗാര്‍ഡ് (2 ഒഴിവ്), ക്ലീനിംഗ് സ്റ്റാഫ് (2 ഒഴിവ്) , ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്റ്റാഫ് (ഒരു ഒഴിവ്) എന്നീ ജോലികള്‍ക്ക് താത്കാലികമായി അഭിമുഖം നടത്തി നിയമനം നടത്തുന്നു. ബന്ധപ്പെട്ട ഫീല്‍ഡില്‍ പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ സ്ഥിരതാമസ രേഖകള്‍ സഹിതം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ രണ്ടിന് വൈകുന്നേരം നാലു വരെ. അഭിമുഖം നടത്തുന്ന തീയതി നവംബര്‍ മൂന്നിന് രാവിലെ 11 ന്. ഫോണ്‍: 04734 260272.
സര്‍ട്ടിഫിക്കറ്റ് വിതരണം
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കെ-ടെറ്റ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് നവംബര്‍ ഒന്നു മുതല്‍ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും വിതരണം ചെയ്യും. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം. ഫോണ്‍: 0468 2222229.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് ശിശു വികസന പദ്ധതി ഓഫീസിലെ ഒദ്യോഗിക ആവശ്യങ്ങള്‍ക്കായി നവംബര്‍ മുതല്‍ 2024 ഒക്ടോബര്‍ വരെയുളള കാലയളവിലേക്ക് കരാര്‍ അടിസഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുളള ടാക്സി പെര്‍മിറ്റ് വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് ഒന്നു വരെ. ഫോണ്‍ : 04734 217010, 9447430095.
ബി.ടെക് സ്പോട്ട് അഡ്മിഷന്‍
കേരളസഹകരണവകുപ്പിനു കീഴിലുള്ള ആറന്മുള എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് – കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, സിവില്‍ എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. യോഗ്യരായവര്‍ (കീം, നോണ്‍ കീം 2023) അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 30 ന് രാവിലെ 10 ന് കോളജില്‍ ഹാജരാകണം. ഫോണ്‍ : 9846399026, 9496398131.