അപേക്ഷ ക്ഷണിച്ചു
മിഷന്‍ ഗ്രീന്‍ ശബരിമലയുടെ ഭാഗമായി പമ്പയിയില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനു പമ്പാ സ്‌നാനഘട്ടത്തില്‍ ഗ്രീന്‍ ഗാര്‍ഡ്‌സ് എന്ന പേരില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്യൂട്ടി ചെയ്യുന്നതിനായി യുവാക്കളില്‍ നിന്നും (50വയസില്‍ താഴെ) അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ 14നു വൈകിട്ട് അഞ്ചിനു മുന്‍പായി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍,1-ാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയംജംഗ്ഷനു സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. (നിയമനം ലഭിക്കുന്നവര്‍ ജോലിക്കു ഹാജരാകുന്നതിനു മുമ്പായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം). ഫോണ്‍: 8129557741, 0468 2322014
————-
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട, എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ സി സി റ്റി വി, സെക്യൂരിറ്റി അലാറം, സ്‌മോക്ക് ഡിറ്റെക്ടര്‍ എന്നിവയുടെ ഇന്‍സ്റ്റാലേഷന്‍, സര്‍വീസിംഗ് കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8330010232, 04682 270243.
ടെലിഫോണ്‍ ഓപ്പറേറ്ററെ ആവശ്യമുണ്ട്
ശബരിമല മണ്ഡല-മകരവിളക്കു തീര്‍ഥാടനകാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളില്‍ (ഇ എം സി ) എത്തിച്ചേരുന്ന അന്യഭാഷക്കാരായ തീര്‍ഥാടകരോടും അവരുടെ സ്വന്തം സ്ഥലങ്ങളിലുള്ള ബന്ധുക്കളോടും അവരുടെ ഭാഷയില്‍ ടെലിഫോണില്‍ സംസാരിക്കുന്നതിനു വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള രണ്ട് ആളുകളുടെ സേവനം ആവശ്യമുണ്ട്. 12-ാം ക്ലാസ് വിദ്യാഭ്യാസയോഗ്യതയും അഞ്ചു ഭാഷകളില്‍ (ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തെലുങ്ക്, കന്നട) പ്രാവീണ്യമുള്ളവരായിരിക്കണം. നവംബര്‍ 15 മുതല്‍ 2024 ജനുവരി 21 വരെയാണ് സേവന കാലാവധി. താല്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 2023 നവംബര്‍ ഒന്‍പതിനു ഉച്ചയ്ക്ക് ഒന്നിനു മുന്‍പായി എത്തണം. ഫോണ്‍ :7306391114
ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം
ക്ഷീരവികസനവകുപ്പിനു കീഴിലുളള അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തെ ആസ്പദമാക്കി നവംബര്‍ 13 മുതല്‍ 17 വരെ അഞ്ചു ദിവസത്തെ കര്‍ഷക ട്രെയിനിംഗ് നടത്തും. ഫോണ്‍: 9447479807, 9495390436, 0473 4299869
————
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. ഡി സി എ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ടാലി, എം എസ് ഓഫീസ്, ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 0469 2961525, 8281905525.
ഡ്രൈവര്‍ കം അറ്റന്‍ഡര്‍ നിയമനം
മോട്ടോര്‍വാഹനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല മണ്ഡല-മകരവിളക്ക് കാലത്തു നടത്തി വരുന്ന റോഡ് സുരക്ഷാ പദ്ധതിയായ സേഫ് സോണ്‍ പ്രോജക്ടിന്റെ 2023/24 വര്‍ഷത്തില്‍ താല്ക്കാലിക ഡ്രൈവര്‍ കം അറ്റന്‍ഡര്‍ ആയി സേവനമനുഷ്ഠിക്കാന്‍ താല്‍പര്യമുള്ള ഡ്രൈവര്‍മാരില്‍ നിന്നും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ ഡ്രൈവിംഗ് ലൈസന്‍സിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പോലിസ് ക്ലിയറന്‍സ് റിപ്പോര്‍ട്ട് എന്നിവ സഹിതം നിശ്ചിത മാത്യകയില്‍ പത്തനംതിട്ട ആര്‍ ടി ഒ മുന്‍പാകെ നവംബര്‍ ഒന്‍പതിന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. എല്‍ എം വി ലൈസന്‍സ് എടുത്ത് അഞ്ചുവര്‍ഷം പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷിക്കുന്ന വ്യക്തികള്‍ സേവനതത്പരായി ജോലി ചെയ്യുവാന്‍ തയ്യാറുളളവരായിരിക്കണം.