അപേക്ഷ ക്ഷണിച്ചു
തോട്ടപ്പുഴശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് പഞ്ചായത്ത് പ്രോജക്ട് മുഖേന ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് മാസവേതനത്തില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനു താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത ബിഎസ്‌സി എംഎല്‍ടി/ ഡിഎംഎല്‍ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായപരിധി: 40 വയസ്. ഒഴിവ് : ഒന്ന്. ശമ്പളം : 17000 രൂപ. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും സഹിതം 27 നു വൈകുന്നേരം അഞ്ചിനു മുന്‍പ് തോട്ടപ്പുഴശേരി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സമര്‍പ്പിക്കണം. 28നു 10 നു ഗ്രാമപഞ്ചായത്തില്‍ അഭിമുഖം നടത്തും. സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ സഹിതം കൃത്യം 10 നു ഹാജരാകേണ്ടതാണ്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍:0469 2671950,0468 2214387
വിജ്ഞാപനം
പട്ടികവര്‍ഗ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ടു പട്ടികവര്‍ഗ വിഭാഗത്തിലെ നിയമ ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് 18000 രൂപ ഹോണറേറിയത്തോടെ ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാക്കോടതിയിലെ സീനീയര്‍ അഡ്വക്കേറ്റ്‌സ്/ ഗവ പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനീയര്‍ അഡ്വക്കേറ്റ്‌സ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പ്രാക്ടീസ് നല്‍കുന്ന പരിശീലന പദ്ധതിയില്‍ നാലു ഒഴിവുകളിലേയ്ക്കായി പട്ടികവര്‍ഗ നിയമ ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ 23 നു വൈകിട്ട് 5 നു മുന്‍പായി റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. പ്രായപരിധി : 40 വയസ്. യോഗ്യത : എല്‍ എല്‍ ബി, എല്‍ എല്‍ എം
സൗജന്യ തയ്യല്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ 30 ദിവസത്തെ സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങുന്നു. 18നും 44 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം. ഫോണ്‍: 0468 2270243, 8281074645.
——————
വാക്ക് ഇന്‍ ഇന്റര്‍വ്യു
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള എച്ച്എസ്ടി സോഷ്യല്‍ സയന്‍സ് തസ്തികയില്‍ താല്‍ക്കാലികമായി അധ്യാപകനെ നിയമിക്കുന്നതിനായി സ്‌കൂളില്‍ 13 നു രാവിലെ 11 മണിക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളുമായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 9447875275
കേരള – ക്യൂബ സിഎച്ച്ഇ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവല്‍
കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരള – ക്യൂബ സിഎച്ച്ഇ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവല്‍ തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നവംബര്‍ 16ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി കേരളത്തിലെ 14 ജില്ലകളിലും അണ്ടര്‍ 19 കര്‍ട്ടന്‍ റെയ്സര്‍ ടൂര്‍ണമെന്റുകള്‍ നടത്തുന്നു. ഈ ടൂര്‍ണമെന്റുകളില്‍ ആദ്യ മൂന്ന് സ്ഥാനം നേടുന്നവര്‍ക്ക് കേരളത്തിലെയും ക്യൂബയിലെയും മുന്‍നിര ചെസ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന കേരള- ക്യൂബ ‘ചെ’ ഇന്റര്‍നാഷണല്‍ ചെസ് ഫെസ്റ്റിവെലിലേക്ക് പ്രവേശനം ലഭിക്കുന്നു.എല്ലാ ജില്ലകളില്‍ നിന്നും മൂന്നു വീതം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. വിജയികള്‍ക്ക് ആര്‍ ബി രമേഷ്, വി. ശരവണന്‍ എന്നീ അന്താരാഷ്ട്ര പ്രശസ്തരായ ചെസ് കോച്ചുമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സൗജന്യ കോച്ചിംഗ് ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതിനൊപ്പം പ്രഗ്നാനന്ദ, നിഹാല്‍ സരിന്‍ എന്നീ സൂപ്പര്‍ ഗ്രാന്‍ഡ് മാസ്റ്റേഴ്സ്സുമായി സൈമള്‍ ചെസ് കളിക്കാനും അവസരം ലഭിക്കും. കര്‍ട്ടന്‍ റെയ്സര്‍ ടൂര്‍ണമെന്റിന്റെ പത്തനംതിട്ട ജില്ലയിലെ സെലക്ഷന്‍ ചെസ് ടൂര്‍ണമെന്റ് (അണ്ടര്‍ 19 വിഭാഗം ) നവംബര്‍ 12ന് രാവിലെ ഒന്‍പത് മുതല്‍ ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ്സയന്‍സസ് കോളേജ് പത്തനംതിട്ടയില്‍ നടക്കും. ഫോണ്‍: 9446302066, 9605460054,9846667997.