ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നാളെ (24)
കേരളസംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ നാളെ രാവിലെ 10 മുതല്‍ പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സിറ്റിംഗില്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സ്വീകരിക്കും
—————-
വനിതാ കമ്മീഷന്‍ സിറ്റിംഗ് നാളെ (24)
വനിതാ കമ്മീഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിംഗ് നാളെ (24) രാവിലെ 10 മുതല്‍ തിരുവല്ല വൈഎംസിഎ ഹാളില്‍ നടക്കും. (പിഎന്‍പി 3816/23)
——————
ആസൂത്രണസമിതി യോഗം നാളെ (24)
ജില്ലാ ആസൂത്രണസമിതി യോഗം നാളെ (24) ഉച്ചയ്ക്ക് ശേഷം മൂന്നിനു ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും
ക്വട്ടേഷന്‍
പട്ടികവര്‍ഗ വികസനവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുവേണ്ടി മിനിമം ഏഴു സീറ്റ് കപ്പാസിറ്റിയുള്ള പാസഞ്ചര്‍ വാഹനം പ്രതിമാസ നിരക്കില്‍ കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് നിയമാനുസൃതമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ. ഫോണ്‍ : 04735 251153.
———–
ഇ-ലേലം
കോന്നി പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള ഏഴു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 14 വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ അഞ്ചിന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ- ലേലം നടത്തും. ഫോണ്‍ : 0468 2222630.
ക്വട്ടേഷന്‍
ലൈഫ് മിഷന്‍ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടാക്സി രജിസ്ട്രേഷനുള്ള വാഹന ഉടമകളില്‍ നിന്നും പ്രതിമാസ വാടക നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഡിസംബര്‍ രണ്ടിന് പകല്‍ മൂന്നിനുമുമ്പായി നേരിട്ട് സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ ലൈഫ് മിഷന്‍ ജില്ലാ ഓഫീസില്‍ നിന്നും ലഭിക്കും. ഇ.മെയില്‍ വിലാസം- [email protected], ഫോണ്‍ :9747002830.
ജീവനക്കാര്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് വിട്ടുപോകരുത്
കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാനദുരന്തനിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ അതിശക്തമായ മഴയ്ക്കുളള മുന്നറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുളള സാഹചര്യത്തില്‍ മഴക്കെടുതികള്‍ തടയുന്നതുമായി ബന്ധപ്പെട്ട് അടിയന്തരജോലികള്‍ ചെയ്യുന്നതിനായി ജീവനക്കാര്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് വിട്ടുപോകുന്നത് തടഞ്ഞുകൊണ്ട് ജില്ലാ കളക്ടര്‍ എ.ഷിബു ഉത്തരവായി. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിട്ടുളളവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കും.
———————
ഇ-ലേലം
ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ അവകാശികള്‍ ഇല്ലാതെ സൂക്ഷിച്ചിട്ടുള്ള മൂന്നു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള ഒന്‍പതു വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ ഏഴിന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ- ലേലം നടത്തും. ഫോണ്‍ : 0468 2222630.