സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ 2023 സെപ്റ്റംബര്‍ 30 വരെ വിധവ/അവിവാഹിത പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കളില്‍ 01/01/2024 ല്‍ 60 വയസു പൂര്‍ത്തിയാകാത്ത വിധവകളുടെയും 50 വയസു കഴിഞ്ഞ അവിവാഹിതരായ പെന്‍ഷന്‍ ഗുണഭോക്താക്കളുടേയും പുനര്‍വിവാഹിതയല്ല/വിവാഹിതയല്ല എന്ന സാക്ഷ്യപത്രങ്ങള്‍ ഡിസംബര്‍ 31 ന് മുന്‍പായി വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.
————-
ലേലം
പന്തളം, പെരുമ്പെട്ടി പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികള്‍ ഇല്ലാത്ത ആറു ലോട്ടുകളിലായുള്ള വിവിധ തരത്തിലുള്ള 26 വാഹനങ്ങള്‍ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേന 19 ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഓണ്‍ലൈനായി ഇ- ലേലം നടത്തും. ഫോണ്‍ : 0468 2222630.
————–
യോഗം ചേരും
ആറന്മുള നിയോജകമണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ഡിസംബര്‍ 11 ന് ഉച്ചയ്ക്ക് 2.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.
ടെന്‍ഡര്‍
റാന്നി എം സി സി എം താലൂക്ക് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ മോസ്‌കിറ്റോ നെറ്റ് സ്ഥാപിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 9188522990.
—————–
കുടുംബശ്രീ -ഹോം ഷോപ്പര്‍; അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള പദ്ധതിയായ കുടുംബശ്രീ ഹോംഷോപ്പിയിലേക്കു കുടുംബശ്രീ സംവിധാനത്തെ കുറിച്ച് അവബോധവും വിപണനരംഗത്തു പ്രാവീണ്യവും പ്രവ്യത്തി പരിചയമുള്ളതുമായ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ അംഗമോ/കുടുംബാംഗങ്ങളോ ആയ 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മിനിമം വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സി. മാര്‍ക്കറ്റിംഗ് രംഗത്തു പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. അപേക്ഷകര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അയല്‍ക്കൂട്ട അംഗത്വ സര്‍ട്ടിഫിക്കറ്റും സഹിതം ഡിസംബര്‍ 15 നകം കുടുംബശ്രീ ജില്ലാമിഷനില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468 2221807.
—————-
സെമിനാര്‍
നവകേരളസദസിനോടനുബന്ധിച്ചു ഏനാദിമംഗലം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെട്ട കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നാളെ (7) ഉച്ചയ്ക്ക് രണ്ടിന് ഇളമണ്ണൂര്‍ മോര്‍ണിംഗ്സ്റ്റാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് നയിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.