ക്വട്ടേഷന്‍ ക്ഷണിച്ചു
ലൈഫ് മിഷന്‍ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2015 ലോ അതിനുശേഷമോ ഉള്ള ടാക്‌സി രജിസ്‌ട്രേഷനുള്ള വാഹന ഉടമകളില്‍ നിന്നും പ്രതിമാസ വാടക നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു. 21 നു മൂന്നുവരെ നേരിട്ട് ക്വട്ടേഷന്‍ സമര്‍പ്പിക്കാം. 1000 സിസി എന്നിവയോ സമാനമായതോ ആയ വാഹനം അഭികാമ്യം. ഇ-മെയില്‍ – [email protected], ഫോണ്‍. 9747002830.
————–
അപേക്ഷ ക്ഷണിച്ചു
എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന പ്ലസ് ടു (കൊമേഴ്‌സ്)/ബി.കോം/എച്ച്.ഡി.സി/ജെ.ഡി.സി യോഗ്യതയുള്ളവര്‍ക്കു ഡിപ്ലോമ ഇന്‍ കംപ്യുട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് യുസിംഗ് ടാലി, എസ്.എസ്.എല്‍.സി പാസായവര്‍ക്കായി നാലു മാസം ദൈര്‍ഘ്യമുള്ള ഡേറ്റ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്റ് മലയാളം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എസ്.സി/എസ്.റ്റി/ഒ.ഇ.സി കുട്ടികള്‍ ഫീസ് അടക്കേണ്ടതില്ല. ഫോണ്‍: 9947123177
സാക്ഷ്യപത്രം സമര്‍പ്പിക്കണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സാമൂഹ്യ സുരക്ഷാ വിധവ പെന്‍ഷന്‍/50 വയസു കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവയുടെ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതരല്ല എന്ന സാക്ഷ്യപത്രം ഡിസംബര്‍ 25 നു മുന്‍പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9496042659
———————
റാങ്ക് പട്ടിക നിലവില്‍ വന്നു
പത്തംനതിട്ട ജില്ലയില്‍ റവന്യൂവകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് (കാറ്റഗറി നം. 368/2021) തസ്തികയുടെ റാങ്ക് പട്ടിക 1-12-2023 ല്‍ നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ ; 0468 2222665.