Tuesday, May 6, 2025 1:23 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഓംബുഡ്സ്മാന്‍ സിറ്റിംഗ്
മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 21 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.
—————
ഓംബുഡ്സ്മാന്‍ സിറ്റിംഗ്
മഹാത്മാ ഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 23 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ക്യാമ്പ് സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.
—————-
ആലോചനായോഗം 21 ന്
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ഭിന്നശേഷിയുടെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ഡിസെബിലിറ്റി സെന്‍സസ് അപ്ഡേഷന്‍ ആന്റ് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കല്‍ എന്ന പ്രൊജക്ട് ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു ആലോചനായോഗം ഡിസംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരും.

റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍;
ശാരീരിക അളവെടുപ്പ് ഡിസംബര്‍ 21 ന്

പത്തനംതിട്ട ജില്ലയില്‍ വനം വകുപ്പില്‍ റിസര്‍വ് വാച്ചര്‍/ ഡിപ്പോ വാച്ചര്‍ തസ്തികയുടെ (കാറ്റഗറി നമ്പര്‍ 408/21) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പ് ഡിസംബര്‍ 21 ന് രാവിലെ എട്ടിന് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി അന്നേ ദിവസം തന്നെ ഒറ്റത്തവണ പ്രമാണ പരിശോധനയും നടത്തും. ഗസറ്റ് വിജ്ഞാപന പ്രകാരമുളള യോഗ്യതകള്‍ തെളിയിക്കുന്ന പ്രമാണങ്ങള്‍ അപ്‌ലോഡ് ചെയ്തതിന് ശേഷം, ആയതിന്റെ അസല്‍ സഹിതം പ്രൊഫൈലില്‍ ലഭ്യമാക്കിയിരിക്കുന്ന അഡ്മിഷന്‍ ടിക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 -2222665.

താത്പര്യപത്രം ക്ഷണിച്ചു
പ്രീമിയം കഫേ ആരംഭിക്കുന്നതിന് താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരില്‍ നിന്ന് താത്പര്യ പത്രം ക്ഷണിച്ചു. പ്രോജക്ട് തുകയുടെ 25 ശതമാനമോ പരമാവധി 20 ലക്ഷം രൂപയോ (ബ്രാന്‍ഡിംഗ് ബില്‍ഡിംഗ് ഫണ്ടുള്‍പ്പെടെ) ഏതാണോ കുറവ് ആയത് മൂലധന സബ്സിഡിയായി നല്‍കും. വ്യക്തിഗതമായോ, ഗ്രൂപ്പായോ സംരംഭം ആരംഭിക്കാം.
താത്പര്യ പത്രം നിഷ്‌കര്‍ഷിച്ചിട്ടുള്ള ഫോര്‍മാറ്റില്‍ ഡിസംബര്‍ 26 ന് വൈകിട്ട് അഞ്ചിന് മുന്‍പ് ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, കളക്ടറേറ്റ്, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ലഭിക്കണം. വൈബ്സൈറ്റ് :www.kudumbashree.org/ten-dser ഫോണ്‍: 0468 2221807.
————–
അംശാദായം : സിറ്റിംഗ് നടത്തും
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ഓഫീസിന്റെ നേതൃത്വത്തില്‍ അംശാദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി 2024 ജനുവരി മൂന്നിന് രാവിലെ 10 മുതല്‍ അരുവാപ്പുലം പഞ്ചായത്ത് പുളിഞ്ചാണി എന്ന സ്ഥലത്തു സിറ്റിംഗ് നടക്കും. അംശാദായം അടയ്ക്കാന്‍ വരുന്നവര്‍ ആധാറിന്റെ പകര്‍പ്പുകൂടി കൊണ്ടുവരണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

ക്വട്ടേഷന്‍ ക്ഷണിച്ചു
ഇലന്തൂര്‍ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ സുവോളജി, ബോട്ടണി, കെമിസ്ട്രി വകുപ്പുകളില്‍ സ്‌പെസിഫിക്കേഷന്‍ പ്രകാരമുളള കെമിക്കല്‍സ്, ഗ്ലാസ് വെയര്‍ വാങ്ങുന്നതിന്് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 27ന് രാവിലെ 11 വരെ. ഫോണ്‍: 0468 2263636.
—————
രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം
ഭിന്നശേഷി ഉദ്യോഗാര്‍ഥികളുടെ സ്ഥിരം/താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കുന്നതിന് റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ജനുവരി 20 ന് മുന്‍പായി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, ആര്‍പിഡബ്ല്യൂഡി ആക്ട് 2016 പ്രകാരം നാല് ശതമാനം ഭിന്നശേഷി സംവരണത്തിന് അര്‍ഹരായ ഉദ്യോഗാര്‍ഥികളാണ് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, യുഡിഐഡി കാര്‍ഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്തിട്ടുളള വിദ്യാഭ്യസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഉദ്യോഗാര്‍ഥികള്‍ ഓഫീസില്‍ ഹാജരായി, ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന വിധേയമാക്കണമെന്ന് റാന്നി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :04735 224388.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...

സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന...

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...