ടെന്‍ഡര്‍ ക്ഷണിച്ചു
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള വാഹന ഡീലര്‍മാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19. ടെന്‍ഡര്‍ ഫോം ഇലന്തൂര്‍ ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0468 2362129, 9188959670.
—————-
ഭിക്ഷാടനം നിരോധിച്ചു
മാരാമണ്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഭിക്ഷാടനം നിരോധിച്ച് ഉത്തരവായതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഇ-ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ലാബ്- ബ്ലഡ് ബാങ്ക് റീ-ഏജന്റ്സ്, കാത്ത്ലാബ് കണ്‍സ്യൂമബിള്‍സ് വിതരണം ചെയ്യുന്നതിലേക്ക് മൂന്ന് ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. https://etenders.kerala.gov.in എന്ന സൈറ്റ് മുഖേന ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 21. ഫോണ്‍ : 9497713258.
—————-
ലേലം 20 ന്
റാന്നി തഹസില്‍ദാരുടെ അധീനതയിലുളള റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ സെല്ലാര്‍ പോര്‍ഷനില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി പണികഴിപ്പിച്ചിട്ടുളള ഏഴ് കടമുറികളില്‍ രണ്ട് എണ്ണം മാസവാടക അടിസ്ഥാനത്തില്‍ ഫെബ്രുവരി 20 ന് രാവിലെ 11 ന് റാന്നി താലൂക്ക് ഓഫീസില്‍ ലേലം ചെയ്ത് വാടകയ്ക്ക് നല്‍കും. താത്പര്യമുളളവര്‍ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 04735 227442.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒന്‍പതു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2024-25 അധ്യയന വര്‍ഷം അഞ്ചാംക്ലാസിലേക്കുളള വിദ്യാര്‍ഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. രക്ഷാകര്‍ത്താക്കളുടെ കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയോ അതില്‍ കുറവുളളതോ ആയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന പരീഷ നടത്തുന്നതിനുളള തീയതിയും പരീക്ഷാ കേന്ദ്രങ്ങളും പിന്നീട് അറിയിക്കും. ഇതുസംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാഫോറങ്ങളുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ / ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും. നിശ്ചിത മാതൃകയിലുളള പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍: 0468 2322712.
ഗ്രോത്ത് പള്‍സ് സംരംഭക പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് (കീഡ്) അഞ്ചു ദിവസത്തെ ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 മുതല്‍ 24 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ചു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കോഴ്‌സ് ഫീസ്, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ 3540 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1500 രൂപയുമാണ് അഞ്ചുദിവസത്തെ പരിശീലന ഫീസ്. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഫീസ് ഇളവ്. http://kied.info എന്ന വെബ്സൈറ്റിലൂടെ ഫെബ്രുവരി 15 നു മുന്‍പായി അപേക്ഷിക്കാം. ഫോണ്‍: 0484 2532890, 2550322, 7012376994.