ക്വട്ടേഷന്‍ ക്ഷണിച്ചു
കോന്നി സിഎഫ് ആര്‍ഡി യിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താത്പര്യമുളള അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴിന് പകല്‍ മൂന്നിന്. ഫോണ്‍ : 0468 2961144.
————
ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള അടൂര്‍ പുതിയകാവിന്‍ചിറ ഹോട്ടല്‍ ആരാം, അരുവിക്കുഴി ടൂറിസ്റ്റ് കേന്ദ്രം എന്നിവ മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 27 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ. ഫോണ്‍ : 0468 2311343, 9447756113.
സൗജന്യ കോഴ്സ്
സ്‌കോള്‍ കേരള വിദ്യാര്‍ഥികള്‍ക്ക് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജിവിഎച്ച് എസ് എസ് ആറന്മുളയില്‍ ഡ്രോണ്‍ സര്‍വീസ് ടെക്നിഷ്യന്‍, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നിഷ്യന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 19 വരെ ജിവിഎച്ച്എസ്എസ് ആറന്മുളയില്‍ നിന്നും കോഴ്സിനുളള അപേക്ഷാ ഫോറം ലഭിക്കും.
—————-
അവലോകന യോഗം
മലയാലപ്പുഴ ദേവീക്ഷേത്ര തിരുവുത്സവം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടക്കുന്നതിനാല്‍ വിവിധ വകുപ്പുകളുടെ സേവനം ക്രമീകരിക്കുന്നതിലേക്കായി ബന്ധപ്പെട്ട വകുപ്പുകളുടെ അവലോകന യോഗം നാളെ (16) വൈകുന്നേരം 4.30 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന ഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ്, ഓട്ടോകാഡ് എന്നീ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0469 2961525, 8078140525.
സഹകരണ നിക്ഷേപ സഹകരണ യജ്ഞം
44-ാംമത് നിക്ഷേപ സമാഹരണ യജ്ഞം ഫെബ്രുവരി 12 വരെ സംഘടിപ്പിച്ചു. യുവജനങ്ങളെ സഹകരണ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കുക, സഹകരണ വായ്പാ മേഖലയിലെ നിക്ഷേപ തോത് വര്‍ദ്ധിപ്പിക്കുക, ഒരു വീട്ടില്‍ നിന്നും ഒരു അക്കൗണ്ട്, നവകേരളത്തിന്റെ വികസനത്തിന് കരുത്തേകുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ചിരുന്ന നിക്ഷേപ സമാഹരണ യജ്ഞത്തില്‍ ജില്ലയിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍, എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, മറ്റിനം സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ ആകെ 148 സഹകരണ സ്ഥാപനങ്ങള്‍ വഴി 100 കോടി രൂപ സമാഹരിക്കുന്നതിന് ടാര്‍ഗറ്റ് ലഭിച്ചതില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും 526.90 കോടി രൂപ സമാഹരിക്കുന്നതിന് സാധിച്ചു.