തീയതി നീട്ടി
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ നിന്നും സി.ബി.സി, പാറ്റേണ്‍ പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ വായ്പാ കുടിശിക തുക അടച്ച് തീര്‍പ്പാക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചു. 31 ന് ശേഷം ഈ പദ്ധതി പ്രകാരം എടുത്ത വായ്പാ തിരിച്ചടവ് സംബന്ധിച്ച് യാതൊരുവിധ ആനുകൂല്യങ്ങളും നല്കുന്നതല്ല. ഫോണ്‍: 0468 2362070 ഇമെയില്‍ : [email protected]
സ്വയം തൊഴില്‍ വായ്പ
പത്തംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ അനുവദിക്കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് വസ്തു / ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. www.kswdc.org എന്ന വെബ്‌സൈററില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യുന്ന അപേക്ഷാ ഫോറം പുരിപ്പിച്ച്, ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടോ, ഡിസ്ട്രിക്ട് കോര്‍ഡിനേററര്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജില്ലാ ആഫീസ്, കണ്ണങ്കര , പത്തംതിട്ട 689645 എന്ന മേല്‍വിലാസത്തിലോ അയക്കാം. ഫോണ്‍: 8281552350
പാരാലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നു
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കോഴഞ്ചേരി, തിരുവല്ല,അടൂര്‍, റാന്നി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ഒരു വര്‍ഷത്തെ നിയമസേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാലീഗല്‍ വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവനത്തില്‍ തല്‍പരരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍ : 0468 2220141.