ലൈബ്രേറിയന്‍ ഗ്രേഡ് നാല് അഭിമുഖം 21ന്
പത്തനംതിട്ട ജില്ലയിലെ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് (കാറ്റഗറി നമ്പര്‍. 494/2020) തസ്തികയുടെ 27/10/2023ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് 21 ന് രാവിലെ 9.30/ 12ന് കൊല്ലം ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച് എസ് എം എസ് , പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പു നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ മുതലായവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് യഥാസമയം ഹാജരാകണം. ഫോണ്‍: 0468 2222665.
ഫാര്‍മസിസ്റ്റ് ; അപേക്ഷ ക്ഷണിച്ചു
തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പഞ്ചായത്ത് പ്രൊജക്റ്റ് മുഖേന ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനത്തില്‍ കരാറടിസ്ഥാനത്തില്‍ നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഗവണ്‍മെന്റ് അംഗീകൃത ഡിഫാം/ ബിഫാം/ എംഫാം,കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി -40 വയസ്. ഒരു ഒഴിവ്. വേതനം -17000രൂപ. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ മാര്‍ച്ച് 16 മുതല്‍ 25 ന് വൈകുന്നേരം അഞ്ചുവരെ തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കണം. മാര്‍ച്ച് 26 ന് രാവിലെ 10 ന് തണ്ണിത്തോട് കുടുംബാരോഗ്യകേന്ദ്രത്തില്‍ അഭിമുഖം നടത്തും. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം കൃത്യസമയം ഹാജരാകണം. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04682 382020,8281712437.
സൗജന്യ ലാപ്ടോപ്പ് വിതരണം
2023 -24 അധ്യയന വര്‍ഷത്തില്‍ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 30 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷ ഫോമും വിശദ വിവരങ്ങളും ജില്ലാ ഓഫീസുകളില്‍ നിന്നും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org യിലും ലഭ്യമാണ്. അതോടൊപ്പം കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് മാര്‍ച്ച് 30 വരെ കുടിശിക ഒടുക്കാമെന്നും ഈ അവസരം ഏവരും പ്രയോജനപ്പെടുത്തണമെന്നും ചെയര്‍മാന്‍ കെ. കെ ദിവാകരന്‍ അറിയിച്ചു.
മത്സ്യകുഞ്ഞ് വിതരണം
കോഴഞ്ചേരി പന്നിവേലിചിറയിലുളള ഫിഷറീസ് കോംപ്ലക്സില്‍ വളര്‍ത്തു മത്സ്യകുഞ്ഞുങ്ങളും ഗിഫ്റ്റ് തിലോപ്പിയ മത്സ്യകുഞ്ഞുങ്ങളും അലങ്കാര ഇനം മത്സ്യകുഞ്ഞുങ്ങളും 19,20 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ വിതരണം ചെയ്യും. ഫോണ്‍ : 8075301290, 9847485030, 0468 2214589.
ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സ്- സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 20ന്
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ് 11 ാം ബാച്ചില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ മാര്‍ച്ച് 20ന് നടക്കും. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കാക്കനാടുള്ള അക്കാദമിയുടെ ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10-ന് എത്തിച്ചേരണം. ഫോണ്‍: കൊച്ചി സെന്റര്‍ – 8281360360, 0484-2422275
അദാലത്ത്
മത്സ്യഫാമുകള്‍, ഹാച്ചറികള്‍ എന്നിവയുടെ ലൈസന്‍സ് കാലാവധി അവസാനിക്കുന്നതിനു മുന്നോടിയായി ഇനിയും ലൈസന്‍സ് പുതുക്കേണ്ട ഫാമുകള്‍, ഹാച്ചറികള്‍ എന്നിവയുടെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അദാലത്ത് 19 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ പത്തനംതിട്ട ജില്ലാ ഫിഷറീസ് ഓഫീസില്‍ നടക്കും. ജില്ലയിലെ ഹാച്ചറി, ഫാം ഉടമകള്‍ക്ക് ലൈസന്‍സ് എടുക്കുന്നതിന് / പുതുക്കുന്നതിനുള്ള അവസരം അദാലത്തില്‍ ഉണ്ടായിരിക്കും. ജില്ലയില്‍ ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കുന്ന ഹാച്ചറി, ഫാം ഉടമകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.