Tuesday, July 8, 2025 5:31 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ഡെവലപ്‌മെന്റ് ഇന്റേണ്‍ഷിപ് പ്രോഗ്രാമില്‍ നാല് മാസ കാലയളവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്റെര്‍ണുകള്‍ക്ക് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ വിവിധ പ്രോജക്റ്റുകളില്‍ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ലഭിക്കും. 20നും 30നും മദ്ധ്യേ പ്രായമുള്ള ബിരുദധാരികള്‍ക്ക് https://pathanamthitta.nic.in/en/pddip/ എന്ന വെബ്സൈറ്റ് വഴി 20 ന് മുന്‍പായി അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് പേര്‍ക്കാണ് ജില്ലാ കളക്ടറേറ്റില്‍ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റുമായി ബന്ധപ്പെടുക.

ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഒഴിവ്
കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന എം.ഇ ആന്റ് മാര്‍ക്കറ്റിംഗ് പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി ബ്ലോക്ക് കോര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബിരുദാനന്തര ബിരുദം. കുടുംബശ്രീ അംഗം/ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. പ്രായപരിധി : 2024 മെയ് എട്ടിന് 35 വയസില്‍ കൂടാന്‍ പാടില്ല. ഉദ്യോഗാര്‍ഥികള്‍ പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരാവണം. അപേക്ഷയും ബയോഡേറ്റയും ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, മൂന്നാംനില , കളക്ടറേറ്റ് എന്ന വിലാസത്തിലോ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയല്‍കൂട്ട അംഗം /കുടുംബശ്രീ അംഗം/ കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും സിഡിഎസ് ന്റെ സാക്ഷ്യപത്രവും ഉളളടക്കം ചെയ്യണം. നിയമന കാലാവധി സെപ്റ്റംബര്‍ 30 വരെ മാത്രം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2221807.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പെടെ ഡ്രൈവര്‍ സഹിതം / ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം 90 ദിവസത്തേയ്ക്ക് വാടകയ്ക്ക് നല്‍കുന്നതിന് താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍/ സ്വകാര്യ വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം: ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കോഴഞ്ചേരി, പത്തനംതിട്ട. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി 20 ന് പകല്‍ മൂന്നുവരെ. ഫോണ്‍ :0468 2214639.
——
ചെന്നീര്‍ക്കര കേന്ദ്രീയ
വിദ്യാലയത്തില്‍ സീറ്റ് ഒഴിവ്

ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് പട്ടികവര്‍ഗം വിഭാഗത്തില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സ്‌കൂളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 15 ന് വൈകുന്നേരം നാലു വരെ. ജനനസര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍സ് പ്രൂഫ് /ആധാര്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍ : 0468 2256000.

പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സിംഗിള്‍ വിന്‍ഡോ പോര്‍ട്ടലായ ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന നല്‍കുന്നു. 2023-24 അധ്യയനവര്‍ഷം പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ഫ്രെഷ് /റിന്യൂവല്‍ അപേക്ഷകള്‍ വിദ്യാര്‍ഥികള്‍ സ്ഥാപനത്തിന് മേയ് 20 വരെ സമര്‍പ്പിക്കണം. സ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന ഫ്രെഷ് /റിന്യൂവല്‍ അപേക്ഷകള്‍ ജില്ലാ ഓഫീസിലേക്ക് മേയ് 31നു മുന്‍പായി ഫോര്‍വേഡ് ചെയ്യണം. പുതുതായി ഉള്‍പ്പെടുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ ആപ്ലിക്കേഷന്‍ വെരിഫിക്കേഷന്‍ നടത്തുന്നതിന് ഹാര്‍ഡ് കോപ്പി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷകള്‍ കുടിശ്ശികയുളള എല്ലാ സ്ഥാപനങ്ങളും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് ഈ പോര്‍ട്ടല്‍ വഴി നടപടി സ്വീകരിക്കണമെന്ന് റാന്നി ട്രൈബല്‍ ഡെവലപ്പ്്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലേക്ക്
അഡ്മിഷന്‍ ആരംഭിച്ചു

കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫിറ്റ്നെസ് ട്രെയിനര്‍ , ടാലീ എസ്സന്‍ഷ്യല്‍ കോംപ്രിഹെന്‍സീവ് , ലാബ് കെമിസ്റ്റ്, വി ആര്‍ ഡെവലപ്പര്‍ ,ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് -അഡ്വാന്‍സ്ഡ് , ഡ്രോണ്‍ പൈലറ്റ് , കമ്മ്യൂണികേറ്റിവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ :8921636122, 7736645206.
——
വനിതാ കമ്മിഷന്‍ അദാലത്ത് മേയ് 17ന് പത്തനംതിട്ടയില്‍
വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് മേയ് 17ന് രാവിലെ 10 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്

0
തിരുവനന്തപുരം : തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നാളെ ദേശീയ പണിമുടക്ക്. കേന്ദ്ര...

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...