അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ജൂണില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രജുവേറ്റ് ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്‌സിന്റെ 2024-25 ബാച്ചിലേക്ക് ജൂണ്‍ ഏഴു വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്റ്ററിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളത്. പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ലഭിക്കും. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യുവാന്‍ അവസരം ലഭിക്കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും. ഉയര്‍ന്ന പ്രായപരിധി 30 വയസ്. ഫോണ്‍ :9544958182
അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോന്നി (04682382280, 8547005074), കടുത്തുരുത്തി (04829264177, 8547005049), പയ്യപ്പാടി (8547005040), മറയൂര്‍ (8547005072), പീരുമേട് (04869 299373, 8547005041), തൊടുപുഴ (04682 257447, 257811, 8547005047) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളജുകളിലേക്ക് 2024-25 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് കോളജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്ബിഐ കണക്ട് മുഖേന ഫീസ് ഒടുക്കി അപേക്ഷകള്‍ വെബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദിഷ്ട അനുബന്ധങ്ങള്‍, 1000 രൂപ (എസ്.സി, എസ്.റ്റി 350 രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ അഡ്മിഷന്‍ സമയത്ത് ഹാജരാക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വാഹന ലേലം
തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസിലെ ഉപയോഗശൂന്യമായ ഔദ്യോഗിക ഇരുചക്ര വാഹനം നിലവിലുളള അവസ്ഥയില്‍ തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂണ്‍ 10 ന് ഉച്ചയ്ക്ക് രണ്ടിന് ലേല വ്യവസ്ഥയില്‍ വില്‍പ്പന നടത്തും. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ വാഹനം വാങ്ങുവാന്‍ നിശ്ചയിച്ച വില രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍, നിരതദ്രവ്യം 100 രൂപ എന്നിവ തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസറുടെ പേരില്‍ ബാങ്ക് ഡ്രാഫ്റ്റ് സഹിതം താലൂക്ക് സപ്ലൈ ഓഫീസര്‍, റവന്യൂ ടവര്‍, തിരുവല്ല എന്നെഴുതി മുദ്ര വച്ച കവറില്‍ ജൂണ്‍ 10ന് ഉച്ചയ്ക്ക് 12 ന് മുമ്പായി തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2701327.
പ്രഭാഷണപരമ്പര സംഘടിപ്പിക്കും
ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രതിമാസ പ്രഭാഷണ പരമ്പര നാളെ (30) വൈകിട്ട് ആറിന് കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടക്കും. കോന്നി പബ്ലിക് ലൈബ്രറിയുടെയും കോന്നി ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത എഴുത്തുകാരനും കാലടി ശ്രീശങ്കര സര്‍വകലാശാല മുന്‍ പ്രോ.വൈസ് ചാന്‍സലറുമായ ഡോ. കെ എസ് രവികുമാര്‍, പറയുന്ന കഥയും എഴുതുന്ന കഥയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.കോന്നി ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സലില്‍ വയലാത്തല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍. കവിയും അധ്യാപകനുമായ കോന്നിയൂര്‍ ബാലചന്ദ്രന്‍, ആകാശവാണി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല, ആകാശവാണി പ്രോഗ്രാം മേധാവി വി. ശിവകുമാര്‍, കോന്നി ഗവ.ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ജി. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് ശാസ്താംകോട്ട ആദി നാട്ടറിവ് പഠനകേന്ദ്രം അവതരിപ്പിക്കുന്ന നാടന്‍പാട്ടും നടക്കും.
ടര്‍ണിങ് ആന്റ് മില്ലിങ് കോഴ്സിന് ഐ ടി ഐയില്‍ അപേക്ഷിക്കാം
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ ജൂണില്‍ ആരംഭിക്കുന്ന മൂന്നു മാസം ദൈര്‍ഘ്യമുള്ള സിഎന്‍സി സെറ്റര്‍ കം ഓപ്പറേറ്റര്‍ ( ടര്‍ണിങ് ആന്റ് മില്ലിങ് ) എന്ന ഹ്രസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫോണ്‍:8848898219, 9495711337, 0479 2452210/2953150
——-
ജൂനിയര്‍ റസിഡന്റ് നിയമനം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ നാലിന് രാവിലെ 10.30 ന് കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നടത്തുന്നു.താത്പര്യമുളള എംബിബിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേദിവസം രാവിലെ ഒന്‍പത് മുതല്‍ 10 വരെ. പ്രവൃത്തിപരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലകാര്‍ക്കും മുന്‍ഗണന.പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 0468 2344803