മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ജൂണില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം , ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314
———
വാഹന ലേലം
പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, ചിറ്റാര്‍, കോന്നി, ആറന്മുള, കൂടല്‍ പോലീസ് സ്റ്റേഷനുകളില്‍ റവന്യൂ വകുപ്പ് ആന്റ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത 9 വാഹനങ്ങള്‍ നിരവധി വര്‍ഷങ്ങളായി സൂക്ഷിച്ചു വരുന്നു. വാഹനങ്ങളിന്മേല്‍ ആര്‍ക്കെങ്കിലും അവകാശവാദം ഉണ്ടെങ്കില്‍ അവര്‍ രേഖകളുമായി ജില്ലാ പോലീസ് ഓഫീസില്‍ എത്തേണ്ടതാണ്. 15 ദിവസങ്ങള്‍ക്കുള്ളില്‍ അവകാശവാദം ഉന്നയിക്കാത്ത പക്ഷം അവ ലേലം ചെയ്ത് സര്‍ക്കാരില്‍ മുതല്‍ കൂട്ടുന്നതായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ഫോണ്‍ :0468-2222630.
ലോക ക്ലബ് ഫൂട്ട്ദിനം പോസ്റ്റര്‍ പ്രകാശനം ചെയ്തു
ലോക ക്ലബ് ഫൂട്ട് ദിനത്തോടനുബന്ധിച്ച് ജില്ലാമെഡിക്കല്‍ ഓഫീസ് ആരോഗ്യവും ആരോഗ്യ കേരളവും തയ്യാറാക്കിയ ബോധവല്‍ക്കരണ പോസ്റ്റര്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍ അനിതകുമാരി പ്രകാശനം ചെയ്തു.
കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഒരുപാദമോ, ഇരുപാദമോ കാല്‍കുഴിയില്‍ നിന്ന് അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ്ഫുട്ട്. ജനനസമയത്ത് നടത്തുന്ന നവജാത ശിശുപരിശോധനയിലെ വി.ബി.ഡി സ്‌ക്രീനിംഗ് വഴി ഇത് കണ്ടെത്താം. കുഞ്ഞ് ജനിച്ചയുടന്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ ക്ലബ്ഫൂട്ട് പരിഹരിക്കാം.
ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്.ശ്രീകുമാര്‍, ജില്ലാആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ ശ്യാംകുമാര്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സേതുലക്ഷ്മി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ആര്‍ ദീപ , എം.സി.എച്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് ഷീജിത്ത് ബീവി, ആര്‍.ബി.എസ്.കെ കോ-ഓര്‍ഡിനേറ്റര്‍ ജിഷ സാരുതോമസ് എന്നിവര്‍ പങ്കെടുത്തു.ദിനാചരണത്തിന്റെ ഭാഗമായി റാന്നി താലൂക്കാശുപത്രിയില്‍ ട്രെയിനിംഗും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.
——-
ജില്ലയിലെ ക്ലബ് ഫുട്ട് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍, ദിവസം എന്ന ക്രമത്തില്‍
ജനറല്‍ആശുപത്രി അടൂര്‍- വ്യാഴം,
താലൂക്ക് ആശുപത്രിറാന്നി-ബുധന്‍
താലൂക്ക്ആശുപത്രി തിരുവല്ല- ബുധന്‍
വോട്ടര്‍ പട്ടിക പുതുക്കും
വോട്ടര്‍ പട്ടിക പുതുക്കലിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗവും ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗവും ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ഇളകൊളളൂര്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്തിലെ പന്നിയാര്‍, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏഴംകുളം എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടെയുളള ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളുടെയും വോട്ടര്‍ പട്ടിക പുതുക്കും.കരട് വോട്ടര്‍ പട്ടിക ആറിന് പ്രസിദ്ധീകരിക്കും.പേര് ചേര്‍ക്കാനുളള അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ 21 വരെ സ്വീകരിക്കും. അന്തിമ വോട്ടര്‍ പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷകള്‍ വെബ് സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
——–
യോഗം ചേരും
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അടിസ്ഥാനത്തിലുളള വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുടെ യോഗം ജൂണ്‍ അഞ്ചിന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ഐ ടി ഐ പ്രവേശനത്തിന് അപേക്ഷിക്കാം
ഗവ. ഐ ടി ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം 2024 ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കുളള ഐ ടി ഐ പ്രവേശനത്തിന് ഓണ്‍ ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ ആറു മുതല്‍ ജൂണ്‍ 29 ന് വൈകീട്ട് അഞ്ചുവരെ നല്‍കാം. അപേക്ഷ ഫീസ് 100 രൂപ. പോര്‍ട്ടല്‍ വഴിയും വെബ്സൈറ്റ് വഴിയും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468-2259952, 8075525879, 9496366325
——
അഭിമുഖം നാളെ (04)
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ പോളിമെര്‍ ടെക്നോളജി(4 ഒഴിവ് ), ഡെമോണ്‍സ്ട്രേറ്റര്‍ പോളിമെര്‍ ടെക്നോളജി (2 ഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍ പോളിമെര്‍ ടെക്നോളജി (ഒരു ഒഴിവ് ) എന്നീ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ നാലിന് രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഹാജരാകണം. അതത് വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഫോണ്‍ : 04734 231776.