അപേക്ഷ ക്ഷണിച്ചു
ടാപ്പുകളിലൂടെ ശുദ്ധജല വിതരണം മുഴുവന്‍ ഗ്രാമീണഭവനങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജലജീവന്‍ പദ്ധതിയുടെ ഐ.എസ്.എജോലികള്‍ പഞ്ചായത്ത് തലത്തില്‍ നടപ്പാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ ടീം ലീഡര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിന് പരിചയമുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ വീണ്ടും അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ക്കോ കുടംബശ്രീ കുടുംബാംഗങ്ങള്‍ക്കോ അപേക്ഷിക്കാം. പ്രായ പരിധി ഡിസംബര്‍ ഒന്നിന് 20 വയസ് പൂര്‍ത്തിയായവരും 40 വയസ് കവിയാത്തവരും ആയിരിക്കണം.
ഒഴിവുള്ള പഞ്ചായത്തുകള്‍
ടീം ലീഡര്‍ : മലയാലപ്പുഴ, അരുവാപ്പുലം, തുമ്പമണ്‍, കുളനട, മെഴുവേലി, ആറന്‍മുള, പെരിങ്ങര, കടപ്ര.
വിദ്യാഭ്യാസയോഗ്യത : എം.എസ്.ഡബ്ല്യൂ/ എം.എ സോഷ്യോളജി. ഗ്രാമവികസനം/ ജലവിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം.രണ്ട് പഞ്ചായത്തിന് ഒരാള്‍ എന്ന നിലയില്‍ നിയമനം.
കമ്മ്യൂണിറ്റി എഞ്ചിനിയര്‍ : റാന്നി, പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട, ചെന്നീര്‍ക്കര, വള്ളിക്കോട്.
വിദ്യാഭ്യാസ യോഗ്യത : ബി-ടെക് /ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്). ഗ്രാമവികസനം/ ജല വിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. നിയമനം : രണ്ട് പഞ്ചായത്തിന് ഒരാള്‍ എന്ന നിലയില്‍.
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റര്‍ : ചെന്നീര്‍ക്കര, കുളനട, മൈലപ്ര, പെരിങ്ങര, തുമ്പമണ്‍.
വിദ്യാഭ്യാസയോഗ്യത : ബിരുദം. ഗ്രാമവികസനം/ സാമൂഹ്യസേവനം/ ജലവിതരണ പദ്ധതികളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
താത്പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ പൂരിപ്പിച്ച അപേക്ഷ, ബയോഡേറ്റ, (വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം) കുടുംബശ്രീ ജില്ലാമിഷന്‍ ,മൂന്നാംനില കളക്ട്രേറ്റ് എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അവസാന തീയതി 2023 ജനുവരി അഞ്ചിന് വൈകുന്നേരം അഞ്ചു വരെ. അതിനുശേഷമുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍: 0468 2221807.
തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കണം
കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിവരങ്ങള്‍ എഐഐഎസ് സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതും തുടര്‍ന്നുളള രജിസ്ട്രേഷന്‍ നടപടികള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാക്കുന്നതിനും നിലവിലെ അംഗങ്ങളുടെ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ എല്ലാ സ്ഥാപനങ്ങളും തൊഴിലാളികളുടെ വിവരങ്ങള്‍ പൂര്‍ണമായി ഫോം എയില്‍ സമര്‍പ്പിക്കണം. വെബ് സൈറ്റ് : www.labourwelfarefund.in
ക്വട്ടേഷന്‍
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ പിഎസ്‌സി പരിശീലന പദ്ധതിയുടെ ഭാഗമായി പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ യുവതി യുവാക്കള്‍ക്ക് കേരള പിഎസ് സി വിവിധതരത്തിലുള്ള (പ്രാഥമിക, മെയിന്‍) പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് പരിചയ സമ്പന്നരായ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.lsg.kerala.gov.in, എന്ന വെബ് സൈറ്റിലെ G184862/2023 വിന്‍ഡോ നമ്പരില്‍ ലഭിക്കും. ഫോണ്‍: 9446918687.
നാഷണല്‍ യൂത്ത് സെമിനാര്‍ അപേക്ഷകള്‍ ക്ഷണിച്ചു
സംസ്ഥാന യുവജന കമ്മീഷന്‍ 2023 ജനുവരി അവസാന വാരം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള 18നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ജനുവരി 10 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ [email protected] എന്ന മെയില്‍ ഐ.ഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. വിലാസം: കേരള സംസ്ഥാനയുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33. ഫോണ്‍: 8086987262, 0471-2308630
ഡാമുകളിലും റിസര്‍വോയറുകളിലെയും
മത്സ്യ വിത്ത് നിക്ഷേപം പദ്ധതി ഉദ്ഘാടനം നടന്നു
ജില്ലാ പഞ്ചായത്ത് പദ്ധതിയായ ഡാമുകളിലും റിസര്‍വോയറുകളിലെയും മത്സ്യ വിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം പെരുന്തേനരുവി റിസര്‍വോയറില്‍ രണ്ടര ലക്ഷം കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിച്ച് റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ.എസ്.ഗോപി നിര്‍വഹിച്ചു. മണിയാര്‍ കാരിക്കയം കടവില്‍ 9,500 കരിമീന്‍ മത്സ്യ വിത്ത് നിക്ഷേപിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗവും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ ലേഖാ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പദ്ധതിയ്ക്കായി ജില്ലാ പഞ്ചായത്ത് 2,34,400 രൂപ വകയിരുത്തുകയും ആവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള ഹാച്ചറിയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്തു.പൊതു ജലാശയങ്ങളിലെ മത്സ്യസംരക്ഷണത്തിനും മത്സ്യോല്പാദന വര്‍ദ്ധനവിനും ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യതയ്ക്കും ഉള്‍നാട്ടിലെ പ്രധാനമായും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ജീവനോപാധിക്കുമായി റിസര്‍വോയറുകളിലെയും പൊതു ജലാശയങ്ങളിലെയും മത്സ്യവിത്ത് നിക്ഷേപം എന്ന പദ്ധതി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ചത്.
റാന്നി ബ്ലോക്ക് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നാറാണംമൂഴി വാര്‍ഡ് മെമ്പര്‍മാരായ മിനി ഡൊമിനിക്, ഓമന പ്രസന്നന്‍ എന്നിവരും മണിയാര്‍ കാരിക്കയം കടവില്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ആന്റ് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖാ സുരേഷ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ഷിജി മോഹന്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മത്സ്യഭവന്‍ തിരുവല്ല ജെ.ശ്രീകുമാര്‍, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി.എല്‍ സുഭാഷ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍, അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍, ഫിഷറീസ് വകുപ്പ് ഹാച്ചറി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലി അര്‍പ്പിച്ചു
ദുരന്തനിവാരണ മോക്ഡ്രില്ലിനിടെ മണിമലയാറ്റില്‍ മുങ്ങി മരിച്ച കല്ലൂപ്പാറ തുരുത്തിക്കാട് പാലത്തുങ്കല്‍ കാക്കരക്കുന്നേല്‍ ബിനു സോമന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലി അര്‍പ്പിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ആരോഗ്യമന്ത്രി ബിനുവിന്റെ വീട്ടിലെത്തിയത്. ആന്റോ ആന്റണി എംപി, അഡ്വ. മാത്യു ടി തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി, മുന്‍ എംഎല്‍എ രാജു ഏബ്രഹാം തുടങ്ങിയവരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഒഴുക്ക് കൂട്ടാന്‍ നടപടി; കുള്ളാറിലെ
ജലം പമ്പയാറ്റിലേക്ക്
ഇടവിട്ട് ക്ലോറിനേഷന്‍ നടത്തണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശിച്ചു
ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ പമ്പയാറ്റില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ നടപടികള്‍ നിര്‍ദേശിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ജലനിരപ്പ് നിലനിര്‍ത്തുന്നതിന് ആവശ്യമെങ്കില്‍ കുള്ളാറിലെ ജലം പമ്പയാറ്റിലേക്ക് പമ്പ് ചെയ്തു നീരൊഴുക്ക് കൂട്ടി ജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
ഇതിനു പുറമേ പമ്പയിലും എരുമേലിയിലും ശബരിമലയുടെ പരിസര പ്രദേശങ്ങളിലും ഉപയോഗിക്കുന്ന കുടിവെള്ളം ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇടവിട്ട് ക്ലോറിനേഷന്‍ നടത്തി ജലം ശുദ്ധീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
ശബരിമല തീര്‍ഥാടനം: ഡാം തുറക്കും
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പാ നദിയില്‍ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിനും നദിയില്‍ കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനും ജനുവരി 19 വരെ കുള്ളാര്‍ ഡാം/ കൊച്ചുപമ്പ ഡാം തുറക്കുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഇതുപ്രകാരം ജനുവരി 13നും 14നും പ്രതിദിനം 40,000 ഘനമീറ്റര്‍ വീതവും ബാക്കി ദിവസങ്ങളില്‍ പ്രതിദിനം 25,000 ഘനമീറ്റര്‍ വീതവും ജലം തുറന്നു വിടും. നേരിയ തോതില്‍ മാത്രമേ നദിയിലെ ജലനിരപ്പ് വര്‍ധിക്കുകയുള്ളു.
ക്വട്ടേഷന്‍
കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡ്രൈവിംഗ് മേഖലയില്‍ വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനായി താല്‍പര്യമുള്ള ഏജന്‍സികളില്‍ നിന്നും മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി ആറിന് പകല്‍ മൂന്നിന് മുന്‍പായി കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.