Thursday, July 3, 2025 8:24 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വയോരക്ഷ പദ്ധതി അപേക്ഷ ക്ഷണിച്ചു
സാമൂഹ്യ ശാരീരിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് മുഖേനെ നടപ്പിലാക്കി വരുന്ന വയോരക്ഷ പദ്ധതി 2024-25 ലേക്ക് അപേക്ഷ ക്ഷണിച്ചു. ബി പി എല്‍ കുടുംബങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിയന്തര പ്രാഥമിക ശുശ്രൂഷ ശസ്ത്രക്രിയ, ആംബുലന്‍സ് സേവനം, ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നതും അലഞ്ഞു തിരിഞ്ഞു കാണപ്പെടുന്നതുമായ മുതിര്‍ന്ന പൗരന്മാരെ സുരക്ഷിത പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കല്‍, അത്യാവശ്യ ഉപകരണങ്ങള്‍ വാങ്ങല്‍, പ്രകൃതി ദുരന്തത്തിന് ഇടയാകുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
ഫോണ്‍ : 04682 325168.
——–
സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം 10 ദിവസത്തെ സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ കേക്ക്, ഫ്രൂട്ട് സാലഡ്, കുക്കീസ്, ഷേക്സ്, ചോകൊലെറ്റ്സ്, പുഡിങ്സ് എന്നിവയുടെ നിര്‍മ്മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-44. താത്പര്യമുള്ളവര്‍ 0468 2270243, 8330010232 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക.
———
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുളള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകളില്‍ /സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ എട്ടിന് ഉച്ചയ്ക്ക് ഒന്നുവരെ.

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 26 മുതല്‍
പത്തനംതിട്ട ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം. 027/2022, 029/2022, 030/2022) തസ്തികയുടെ 16.01.2024 ല്‍ നിലവില്‍ വന്ന ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ജൂണ്‍ 26, 27, 28, ജൂലൈ ഒന്ന് തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍ : 0468 2222665.
——
കമ്മ്യൂണല്‍ ഹാര്‍മണിയോഗം
ജില്ലാതല കമ്മ്യൂണല്‍ ഹാര്‍മണിയോഗം ജൂലൈ ഒന്നിന് രാവിലെ 11 ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു
ഐക്കാട് ഗവ.ഐടിഐ യില്‍ എന്‍സിവിറ്റി പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ മെട്രിക് ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. https://scdditiadmission.kerala.gov.in/ എന്ന ലിങ്കിലൂടെ ജൂലൈ 25. വരെ അപേക്ഷിക്കാം. എസ്എസ്എല്‍സി അടിസ്ഥാന യോഗ്യത. ഫോണ്‍ : 9847617186, 04734 292772.
——–
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മസ്റ്ററിംഗ് അക്ഷയ കേന്ദ്രങ്ങളിലൂടെ
2023 ഡിസംബര്‍ 31 വരെയുള്ള സാമൂഹ്യ സുരക്ഷ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് നടത്താനുള്ള സൗകര്യം ലഭിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തുന്ന ഗുണഭോക്താക്കള്‍ 30 രൂപ ഫീസ് അടയ്ക്കണം. കിടപ്പു രോഗികളുടെ വീട്ടിലെത്തി അക്ഷയ സംരംഭകര്‍ മസ്റ്ററിംഗ് നടത്തുന്നതിന് 50 രൂപയുമാണ് ഫീസ്. ശയ്യാവലംബരായ ആളുകളുടെ വിശദാംശങ്ങള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രകാരമാണ് വീടുകളിലെത്തി അക്ഷയ സംരംഭകര്‍ മസ്റ്ററിംഗ് നടത്തുക.
——
പെന്‍ഷന്‍ മസ്റ്ററിംഗ് നടത്തണം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തില്‍ 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ നിര്‍ബന്ധമായും 2024 വാര്‍ഷിക മസ്റ്ററിംഗ് ചെയ്യണം. ആധാര്‍ കാര്‍ഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി അംഗീകൃത സര്‍വീസ് ചാര്‍ജ്ജ് നല്‍കി മസ്റ്ററിംഗ് ചെയ്യാം. മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മുടങ്ങുമെന്ന് വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം

0
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷന് നിയമസാധുത ഇല്ലെന്ന് നിയമോപദേശം. രജിസ്ട്രാർ...

കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം പുറത്ത്

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ്...

ഘാനയുടെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

0
അക്ര: ഘാനയുടെ പരമോന്നത ബഹുമതിയായ 'ദി ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍...

അടിപ്പാത നിർമാണത്തിനായെടുത്ത കുഴിയിൽ കാർ മറിഞ്ഞ് അപകടം

0
തൃശ്ശൂർ : ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന മുരിങ്ങൂരിൽ അടിപ്പാത നിർമാണത്തിനായിയെടുത്ത കുഴിയിൽ...