Tuesday, June 25, 2024 8:25 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ദേശീയ ദുരന്തനിവാരണ സേന പത്തനംതിട്ടയില്‍
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി 35 അംഗ ദേശീയ ദുരന്തനിവാരണ സേന ( എന്‍ ഡി ആര്‍ എഫ് ) പത്തനംതിട്ടയില്‍ എത്തിച്ചേര്‍ന്നു. ടീം കമാണ്ടര്‍ വൈ. പ്രതീഷിന്റെ നേതൃത്വത്തില്‍ എന്‍ഡിആര്‍എഫ് ആരക്കോണം നാലാം ബറ്റാലിയനിലെ അംഗങ്ങളാണ് തിരുവല്ലയില്‍ എത്തിച്ചേര്‍ന്നത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്താനും ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പഠിക്കാനുമാണ് സേന ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി പെരിങ്ങര, കടപ്ര, നിരണം വില്ലേജുകളിലെ വെള്ളപ്പൊക്ക സാധ്യതാ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. തിരുവല്ലയിലുള്ള ഡി.റ്റി.പി.സി. സത്രം കോംപ്ലക്സാണ് സംഘത്തിന്റെ ബേസ് ക്യാമ്പ്.
——-
മസ്റ്ററിംഗ് നടത്തണം
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ 2023 ഡിംസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 വരെ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്തണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മസ്റ്ററിംഗ് നടത്തണം
പളളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 2023 ഡിംസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 വരെ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് പരാജയപ്പെടുന്നവര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
——–
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ ആരംഭിച്ചു. താത്പര്യമുളളവര്‍ 9526229998 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: ശാരീരിക അളവെടുപ്പും
കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു
പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂണ്‍ 26,27,28 തീയതികളില്‍ കൊടുമണ്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥ കാരണം മാറ്റി വച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ : 04682222665.
——-
സാധ്യതാപട്ടിക നിലവില്‍വന്നു
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (പട്ടികവര്‍ഗ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്) തസ്തികയുടെ സാധ്യതാപട്ടിക നിലവില്‍ വന്നതായി പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——
ഏകദിന പരിശീലനം
2023 വര്‍ഷത്തെ വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്ക് വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് പത്തനംതിട്ട ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജൂലൈ ഒന്‍പതിന് രാവിലെ ഒന്‍പതിന് പത്തനംതിട്ട അഴൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ഒരു ദിവസത്തെ ഏകദിന പരിശീലനപരിപാടി നടത്തും. ഫോണ്‍ 0468 2223123.

ഉദ്യോഗസ്ഥര്‍ ഹാജരാകണം
ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പ്രവര്‍ത്തനളും സുഗമമായും സമയബന്ധിതമായും നിര്‍വഹിക്കുന്നതിനും ജൂണ്‍ 30 വരെ ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരക്കേണ്ടതും, തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും, പ്രാദേശിക അതോറിറ്റികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കേണ്ടതും, ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതുമാണെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.
ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഉത്തരവ് ബാധകമല്ല.

മസ്റ്ററിംഗ്
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും മസ്റ്ററിംഗ് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. (കഴിഞ്ഞ മാസം വരെ സ്പെഷ്യല്‍ മസ്റ്ററിംഗ് ചെയ്തവരും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും ഈ കാലയളവില്‍ വാര്‍ഷിക മസ്റ്ററിംഗ് ചെയ്യണം.)ഫോണ്‍: 0468 2222340, 9496042677.
——-
ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
പ്രമാടം ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്തൃ പദ്ധതികളുടെ അപേക്ഷ വിതരണം ആരംഭിച്ചു. അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസ്, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകളുടെ പകര്‍പ്പ് സഹിതം ജൂലൈ അഞ്ചിനകം ഗ്രാമപഞ്ചായത്ത് ഓഫീസിലോ അംങ്കണവാടികളിലോ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പക്കലോ തിരികെ ഏല്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല
ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിലുള്ള കരിയര്‍ ഗൈഡന്‍സ് ശില്‍പ്പശാല ജൂണ്‍ 27ന് ഉച്ചയ്ക്ക് രണ്ടിന് പെരിങ്ങനാട് ടി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ജി. ശ്രീനാദേവിക്കുഞ്ഞമ്മ. ഉദ്ഘാടനം ചെയ്യും. റാന്നി സെന്റ് തോമസ് കോളജ് കോമേഴ്‌സ് വിഭാഗം അസി. പ്രൊഫ. ആന്‍ഡ് റിസര്‍ച്ച് ഗൈഡ് ഡോ. രോണി ജെയിന്‍ രാജൂ ക്ലാസ് നയിക്കും.
——–
‘ലഹരിയും, നിയമങ്ങളും – അറിവിലേക്ക്’
ജില്ലാതല ഉദ്ഘാടനം നാളെ
അന്താരാഷ്ട്ര മയക്ക് മരുന്ന് വിരുദ്ധദിനത്തോട് അനുബന്ധിച്ച് എക്സൈസ് വകുപ്പും വിമുക്തി മിഷനും സംഘടിപ്പിക്കുന്ന ‘ലഹരിയും, നിയമങ്ങളും – അറിവിലേക്ക്’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ നടക്കും. രാവിലെ 10 ന് അടൂര്‍ സെന്റ് സിറില്‍സ് കോളജില്‍ നടക്കുന്ന ചടങ്ങ് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോളജ് മാനേജര്‍ ഡോ. സക്കറിയാസ് മാര്‍ അപ്രം മെത്രാപ്പോലീത്ത മുഖ്യസന്ദേശം നല്‍കും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൂസന്‍ അലക്സാണ്ടര്‍ അധ്യക്ഷയായിരിക്കുന്ന ചടങ്ങില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ ഇന്‍ ചാര്‍ജ്ജ് രാജീവ് ബി. നായര്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലും.

‘ഓണ്‍ലൈന്‍ കളികള്‍ തീക്കളി’
ബോധവത്കരണ നാടകം സ്‌കൂളുകളിലേക്ക്
ദേശീയ വായനാദിന മാസാചരണ പരിപാടിയുടെ ഭാഗമായി പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സ്‌കൂളുകളില്‍ ബോധവതത്കരണ നടാകം അവതരിപ്പിക്കും. ജനമൈത്രി പോലീസിന്റെ തീയേറ്റര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ‘ഓണ്‍ലൈന്‍ കളികള്‍ തീക്കളി’ എന്ന നാടകം അവതരിപ്പിക്കുന്നത്. ആദ്യ നാടകം ഈ മാസം 28ന് തിരുവല്ല ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അരങ്ങേറും. രാവിലെ 10.30 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി വി. അജിത്ത് നിര്‍വഹിക്കും. പിടിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് അധ്യക്ഷനും പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. അനില മുഖ്യാതിഥിയും ആയിരിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ലൈം​ഗികാതിക്രമ കേസ്

0
ബംഗളൂരു: മുൻ ഹാസൻ എം.പി പ്രജ്വൽ രേവണ്ണക്കെതിരെ ഒരു ലൈംഗികാതിക്രമ കേസ്...

പമ്പാ നദിയിൽ ജലനിരപ്പുയർന്നു ; കോസ് വേകൾ മുങ്ങി

0
റാന്നി : കിഴക്കൻ മേഖലകളിൽ പെയ്ത കനത്ത മഴയെ തുടർന്ന് പമ്പാ...

അടൂർ – തുമ്പമൺ – കോഴഞ്ചേരി റോഡിൻ്റെ കേടുപാടുകൾ ഉടൻ പരിഹരിക്കും

0
പത്തനംതിട്ട : ജില്ലയിലെ അടൂർ - തുമ്പമൺ - കോഴഞ്ചേരി റോഡിലെ...

ശക്തമായ കാറ്റിൽ ചെങ്ങന്നൂർ ഗവ ഐടിഐയിലെ ഫിറ്റർ വർക്ക് ഷോപ്പിന്റെ മുകളിലേക്കു മരം വീണു

0
ചെങ്ങന്നൂർ : ഇന്നത്തെ ശക്തമായ കാറ്റിൽ ചെങ്ങന്നൂർ ഗവ ഐടിഐയിലെ ഫിറ്റർ...