മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സ്
അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ്‌യാഡും ചേര്‍ന്നുള്ള മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ ആദ്യ രണ്ടുമാസത്തെ ക്ലാസ് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജിലും കൊച്ചിന്‍ ഷിപ്പ്‌യാഡിലുമാണ് പരിശീലനം. പരിശീലനം വിജയിക്കുന്നവര്‍ക്ക് ഷിപ്പ്‌യാഡില്‍ ഒരു വര്‍ഷത്തേയ്ക്ക് സ്‌റ്റൈപന്റോടുകൂടിയുള്ള അപ്രന്റിസ്ഷിപ്പും ലഭിക്കും. 14514 രൂപയാണ് ഫീസ്. ലിങ്ക് – https://forms.gle/7dXQryrCAVpFZJ-sr7
ഫോണ്‍: 7736925907/9495999688
സ്വയംതൊഴില്‍ ശില്പശാല
അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ പദ്ധതികളുടെ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 14 ന് പഞ്ചായത്ത് ഹാളില്‍ രാവിലെ 9.30 ന് തുടക്കമാകും. അപേക്ഷാഫോമുകളുടെ വിതരണവും സ്വയംതൊഴില്‍ പദ്ധതികളില്‍ ഭാഗമാകാന്‍ താല്‍പര്യമുള്ള നിലവില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്കായുള്ള രജിസ്ട്രേഷന്‍ ക്യാമ്പും നടക്കും. ഫോണ്‍ : 04734-224810, 9048784232.
——
ബിബിഎ അഡ്മിഷന്‍
അടൂര്‍ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജില്‍ ബിബിഎ കോഴ്‌സ് അഡ്മിഷന്‍ തുടങ്ങി. ഹയര്‍ സെക്കന്‍ഡറിയോ തത്തുല്യകോഴ്സോ 45 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് അഞ്ചുശതമാനം ഇളവുണ്ട്. വെബ്സൈറ്റ്: www.cea.ac.in ഫോണ്‍ : 9446527757, 9809852453, 9447112179.
——–
ഐ.റ്റി.ഐ യില്‍ ഒഴിവ്
പന്തളം സര്‍ക്കാര്‍ ഐ.റ്റി.ഐ. യില്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. എസ്എസ്എല്‍സി, റ്റിസി, ജാതിസര്‍ട്ടിഫിക്കറ്റ്, കോഴ്സ് ആന്‍ഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഫോട്ടോ, 110 രൂപ എന്നിവയുമായി രക്ഷകര്‍ത്താവ് സഹിതം ഓഗസ്റ്റ് 13 ന് രാവിലെ 10.30 ന് ഐ.റ്റി.ഐ. യില്‍ ഹാജരായി പ്രവേശനം നേടാം.
ഫോണ്‍ : 9446444042.
ആസൂത്രണ സമിതി യോഗം 13, 21 തീയതികളില്‍
ഓഗസ്റ്റ് 14 ന് രാവിലെ 11 ന് നിശ്ചയിച്ചിരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് 13 ന് ഉച്ചയ്ക്ക് 2.30 നും ഓഗസ്റ്റ് 21 ന് രാവിലെ 10. 30 നും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
——–
വാഹനം ആവശ്യമുണ്ട്
ജില്ലാ വനിതാ-ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം നല്‍കുന്നതിന് ഉടമകള്‍/സ്ഥാപനങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 17. ഫോണ്‍ : 0468 2966649.