ബിസില്‍ ട്രെയിനിംഗ് കോഴ്സ്
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം , ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/ പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
———
അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ ജില്ലയില്‍ കരിമീന്‍ വിത്തുല്‍പാദന യൂണിറ്റ് പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു ലക്ഷം രൂപ യൂണിറ്റ് ചെലവ് വരുന്ന പദ്ധതിയില്‍ 40 ശതമാനം സബ്സിഡി ലഭിക്കും. ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസ്, , തിരുവല്ല മത്സ്യഭവന്‍ എന്നിവിടങ്ങളില്‍ അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബര്‍ 10. ഫോണ്‍: 0468 2967720, 0468 2223134.
സയന്റിഫിക് അസിസ്റ്റന്റ് നിയമനം
ജില്ലാ മണ്ണുപരിശോധനാ കേന്ദ്രത്തിലേയ്ക്ക് ബിഎസ്സി കെമിസ്ട്രി ബിരുദധാരികളെ സയന്റിഫിക് അസിസ്റ്റന്റുമാരായി താല്‍കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ ഒന്‍പതിന് പന്തളം കടയ്ക്കാട് ജില്ലാ മണ്ണുപരിശോധന കേന്ദ്രത്തിലാണ് അഭിമുഖം. പ്രവര്‍ത്തി പരിചയം അഭികാമ്യം. ഫോണ്‍ : 9383470511.
——-
എംഎസ്എംഇ വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. സെപ്റ്റംബര്‍ ഏഴിന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍ – 0484 2532890, 2550322, 9188922785.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ ഒരു വര്‍ഷത്തെ അഡ്വാന്‍സ്ഡ് ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് ബാച്ചുകള്‍ ആരംഭിക്കുന്നത്. ബിരുദം യോഗ്യതയുള്ളവര്‍ക്ക് സെപ്റ്റംബര്‍ 10 വരെ അപേക്ഷിക്കാം. ഫോണ്‍ : 9544958182.
——-
ടെന്‍ഡര്‍
ജില്ലാ വനിതാ ശിശുവികസന ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വിട്ടുനല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 0468 2966649.
——-
അപേക്ഷാ തീയതി നീട്ടി
സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുളള തീയതി സെപ്റ്റംബര്‍ 12 വരെ നീട്ടി. ഫോണ്‍ :0468 2325168, വെബ്സൈറ്റ് : www.swdkerala.gov.in.