Saturday, July 5, 2025 3:52 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

താത്ക്കാലിക നിയമനം
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നഴ്സിംഗ് അപ്രന്റീസ്, പാരാമെഡിക്കല്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലുള്ള നഴ്സിംഗ് (ബിഎസ്‌സി നേഴ്സിംഗ്/ജിഎന്‍എം/പാരാമെഡിക്കല്‍) യോഗ്യതയുളളവരെയാണ് നിയമിക്കുന്നത്. പ്രായപരിധി 21-35. വിദ്യാഭ്യാസ യോഗ്യത : നഴ്സിംഗ് അപ്രന്റീസ് – ബി എസ് സി /ജനറല്‍ നേഴ്‌സിംഗ്; പാരാമെഡിക്കല്‍ അപ്രന്റീസ് – ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍ അംഗീകരിച്ച ബന്ധപ്പെട്ട കോഴ്സുകള്‍ പാസായിരിക്കണം. നിയമന കാലാവധി – രണ്ടുവര്‍ഷം. ജാതി – വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 13. ഫോണ്‍ – 04682322712.
——-
ഐടിഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ യില്‍ ഒഴിവുളള സീറ്റുകളിലേക്ക് ഓഫ്ലൈനായി അപേക്ഷ ക്ഷണിച്ചു. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, റ്റി.സി, ഫീസ് എന്നിവയുമായി രക്ഷകര്‍ത്താവിനോടൊപ്പം സെപ്റ്റംബര്‍ 10 ന് രാവിലെ 11 ന് മുമ്പ് ഐടിഐ യില്‍ ഹാജരായി പ്രവേശനം നേടാം. ഫോണ്‍ : 8281632698, 9995523969.

തൊഴിലധിഷ്ഠിത പഠനത്തിന് അവസരം
ആര്‍ട്ടിഫിഷ്യല്‍ – വെര്‍ച്വല്‍ റിയാലിറ്റി മേഖലയില്‍ ജോലി സാധ്യതയുമായി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ യൂണിറ്റി സര്‍ട്ടിഫൈഡ് വി ആര്‍ ഡെവലപ്പര്‍, യൂണിറ്റി സര്‍ട്ടിഫൈഡ് ഗെയിം ഡെവലപ്പര്‍ കോഴ്‌സുകള്‍ തുടങ്ങുന്നു. അപേക്ഷിക്കുന്നതിനുള്ള വിവരങ്ങള്‍ക്കായി 9495999693 നമ്പരില്‍ വിളിക്കാം.
———
ലാപ്‌ടോപ്പ് വാങ്ങുന്നതിന് സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍ അംഗീകരിച്ച കോഴ്സുകളില്‍ 2024-25 ഒന്നാം അധ്യയനവര്‍ഷം പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിന് സ്‌കോളര്‍ഷിപ്പ് തുകയായി 30000 രൂപ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; സ്ഥാപനമേധാവികള്‍ മുഖേന നല്‍കണം. ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്കാണ് അര്‍ഹത. അപേക്ഷിക്കാവുന്നത്. ദേശീയ പ്രാധാന്യമുളള സ്ഥാപനങ്ങള്‍, കേന്ദ്ര/സംസ്ഥാന യുജിസി അംഗീകാരമുളള കോളജുകള്‍, കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുളള ഡിപ്ലോമകോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. മറ്റുവകുപ്പുകളില്‍ നിന്നു ധനസഹായം ലഭിച്ചവര്‍ക്ക് കിട്ടില്ല. ഫോണ്‍ : 04735 227703.

താത്ക്കാലിക തൊഴിലവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സയ്ക്കായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു; ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയുംപരിഗണിക്കും.പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നുമാണ് 90 ദിവസത്തേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കുക. വൈകുന്നേരം ആറുമുതല്‍ രാവിലെ ആറുവരെയാണ് സേവന സമയം. ഫോണ്‍ – 0468 2322762.
————-
സ്പോട്ട് അഡ്മിഷന്‍
വെണ്ണിക്കുളം സര്‍ക്കാര്‍ എംവിജിഎം പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 10 ന്. സമയം- രാവിലെ 8.30 മുതല്‍ 10.00 വരെ. യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും കൊണ്ടുവരണം. നിലവില്‍ മറ്റിടങ്ങളില്‍ പ്രവേശനം നേടിയവര്‍ ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപവരെയുള്ളവര്‍ 1000 രൂപ, ഫീസാനുകൂല്യം ഇല്ലാത്തവര്‍ 4105 രൂപയും യു.പി.ഐ വഴി അടയ്ക്കണം. സംവരണ സീറ്റുകളില്‍ ആളെത്തിയില്ലങ്കില്‍ അവ പൊതുവിഭാഗത്തിലേക്ക് മാറ്റും. പി.ടി.എ ഫണ്ട് പണമായി നല്‍കാം. ഫോണ്‍ : 0469 2650228. വെബ്‌സൈറ്റ് : www.polyadmission.org

പ്രോത്സാഹന ധനസഹായം
എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, പിജി തലങ്ങളില്‍ 2023-24 അധ്യയന വര്‍ഷം മികച്ച വിജയംനേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുളളവര്‍ വെളളകടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മൊബൈല്‍ നമ്പറും സഹിതം റാന്നി ടിഡിഒ/ടിഇഒ ഓഫീസില്‍ സെപ്റ്റംബര്‍ 20 ന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ : 04735 227703.
———
ഫിറ്റ്‌നസ് ട്രെയിനറാകാം
അസാപ്പ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജിം ഫിറ്റ്‌നസ് ട്രെയിനര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു /തതുല്യം. പ്രായപരിധി- 2024 ഓഗസ്റ്റ് ഒന്നിന് മുമ്പ് 18 വയസ് തികഞ്ഞിരിക്കണം.ഫോണ്‍: 7736925907/9495999688. വെബ്‌സൈറ്റ് : www.asapkerala.gov.in
———
മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍: അഭിമുഖം സെപ്റ്റംബര്‍ 10ന്
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും കൊച്ചിന്‍ ഷിപ്‌യാര്‍ഡും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്ട്രക്ച്വറല്‍ ഫിറ്റര്‍ കോഴ്‌സിലേയ്ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 10 ന് രാവിലെ ഒന്‍പതിന് കുന്നന്താനം കിന്‍ഫ്ര അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യ സമയത്ത് എത്തിച്ചേരണം. യോഗ്യത : ഐടിഐ വെല്‍ഡര്‍/ഫിറ്റര്‍/ഷീറ്റ്മെറ്റല്‍ എന്നീ ട്രേഡുകള്‍ 2020 ലോ അതിന് ശേഷമോ പാസായവരായിരിക്കണം. ഫോണ്‍ : 9495999688/7736925907, വെബ്സൈറ്റ്: www.asapkerala.gov.in

ധനസഹായം വിതരണം ചെയ്തു
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ അംഗങ്ങള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കെട്ടിട നിര്‍മ്മാണ ക്ഷേമ ബോര്‍ഡിന്റെ ആശ്വാസധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപയും പെന്‍ഷണര്‍മാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ അംഗങ്ങള്‍ക്ക് 50000 രൂപയും മറ്റ് രീതിയില്‍ ദുരന്തം ബാധിച്ചവര്‍ക്ക് 5000 രൂപയുമാണ് നല്‍കിയത്. മരണമടഞ്ഞ ഇതരസംസ്ഥാന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേര്‍ക്കായി 15,35,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. കല്‍പ്പറ്റ ഹരിതഗിരി ഹോട്ടലില്‍ ബോര്‍ഡ് ചെയര്‍മാന്‍ വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.സുനില്‍ അധ്യക്ഷനായി. ബോര്‍ഡ് ഡയറക്ടര്‍മാരായ മണ്ണാറം രാമചന്ദ്രന്‍, തമ്പി കണ്ണാടന്‍, സലിം തെന്നിലപുരം, റ്റി.എം. ജമീല, പ്രശാന്ത്, തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.തുടങ്ങിയവര്‍ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വടശ്ശേരിക്കര -ചിറ്റാർ റോഡില്‍ ടോറസുകളുടെ മരണപ്പാച്ചില്‍ ; ഭീതിയില്‍ യാത്രക്കാര്‍

0
റാന്നി : വടശ്ശേരിക്കര-ചിറ്റാർ ടോറസുകളുടെ മരണപ്പാച്ചില്‍ കാൽനട-വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു....

ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും വിമർശിച്ചവരെ പരി​ഹസിച്ചും വീണ്ടും മന്ത്രി വിഎൻ വാസവൻ രം​ഗത്ത്

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും...

കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം ; കേരള കോൺഗ്രസ്‌ ഏഴുമറ്റൂർ ഏരിയ സമ്മേളനം

0
ഏഴുമറ്റൂർ : മല്ലപ്പള്ളിയിൽനിന്നും പാടിമൺ, വായ്പൂര്, മേത്താനം, എഴുമറ്റൂർ, അരീക്കൽ, തടിയൂർ,...

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച...