ഐ ടി ഐ പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐ യിലെ എന്‍സിവിടി അംഗീക്യത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ് മേക്കിംഗ് ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓഫ് ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 30 ന് വൈകുന്നേരം അഞ്ചിന് മുമ്പ് ഐടിഐയില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫീസ് -100 രുപ. ഫോണ്‍ : 04792457496, 9747454553.
———
വനിതാരത്ന പുരസ്‌കാരത്തിന് അപേക്ഷിക്കാം
വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്നും 2024 വര്‍ഷത്തെ വനിതാരത്‌ന പുരസ്‌കാരത്തിനുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു. വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകളില്‍ നിന്ന് നോമിനേഷനുകള്‍ മാത്രമാണ് ക്ഷണിക്കുന്നത്. അവാര്‍ഡിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന വ്യക്തി ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ചു വര്‍ഷമെങ്കിലും സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയംനേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര-സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം തുടങ്ങി ഏതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം. ജില്ലാ വനിതാ-ശിശുവികസനപദ്ധതി ഓഫീസര്‍ക്ക് ഒക്ടോബര്‍ 10നകം നോമിനേഷന്‍ നല്‍കാം. ഫോണ്‍ : 04682966649.
മരം ലേലം
പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ വളപ്പിലെ തേക്ക്, മഹാഗണി, ആഞ്ഞിലി തുടങ്ങിയ 17 മരങ്ങള്‍ ഒക്ടോബര്‍ നാലിന് രാവിലെ 11 ന് സബ് ഡിവിഷന്‍ പോലീസ് ഓഫീസ് പരിസരത്ത് ലേലംചെയ്യും. ലേലത്തിന് അരമണിക്കൂര്‍ മുമ്പ് നിരതദ്രവ്യം അടച്ച് പങ്കെടുക്കാം. ഫോണ്‍ : 0468 2222630.
———-
ക്വട്ടേഷന്‍
പട്ടികവര്‍ഗവികസന വകുപ്പിന്റെ വിദ്യാവാഹിനി പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണംചെയ്യുന്നതിന് അംഗീകൃത വ്യാപാരികളില്‍നിന്ന്/വിതരണക്കാരില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ അഞ്ച്. മുദ്രവെച്ച കവറിലുള്ള ക്വട്ടേഷന്‍ റാന്നി ട്രൈബല്‍ ഡെവലപ്മെന്റ്ഓഫീസില്‍ നല്‍കാം. ഫോണ്‍ : 04735227703.
ടെന്‍ഡര്‍
പന്തളം ബ്ലോക്ക്പഞ്ചായത്തിന്റെ വയോജനക്ഷേമം പദ്ധതിപ്രകാരം നടത്തിയ വിവരശേഖരണം ഡേറ്റ എന്‍ട്രി നടത്തുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ഫോം വിതരണം ഒക്ടോബര്‍ ഏഴ് വരെ. ഫോണ്‍ : 04734 262620, 292620, 9846011714.
——–
സീറ്റ് ഒഴിവ്
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി. ഐയില്‍ എന്‍.സി.വി.റ്റി സ്‌കീം പ്രകാരമുള്ള ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ടുവര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) ട്രേഡുകളിലെ സീറ്റുകളിലേക്ക് ഒഴിവുണ്ട്. പ്രവേശനത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം ഹാജരായി അഡ്മിഷന്‍ നേടാം. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍ : 0468-2259952 , 9995686848, 8075525879 , 9496366325.
വനിതാ കമ്മീഷന്‍ അദാലത്ത് 23ന്
വനിതാ കമ്മീഷന്റെ ജില്ലാ അദാലത്ത് 2024 സെപ്റ്റംബര്‍ 23ന് പത്തനംതിട്ട മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ രാവിലെ 10 മുതല്‍.
———
ജാഗ്രതാ നിര്‍ദ്ദേശം
മണിയാര്‍ ജലസംഭരണിയില്‍നിന്ന് കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുളളവര്‍, മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറ•ുളനിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഗതാഗത നിയന്ത്രണം
റാന്നി-മേനാംതോട്ടം-കുമ്പളംത്താനം റോഡില്‍ മേനാംതോട്ടം മുതല്‍ ഉന്നക്കാവ് വരെയുളള ഭാഗത്ത് ജലജീവന്‍ മിഷന്റെ അറ്റകുറ്റപണിക്കായി നാളെ (21) മുതല്‍ ഒക്ടോബര്‍ ഒന്‍പത് വരെ വാഹനഗതാഗതത്തിന് ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തി.
——-
യോഗം 23ന്
പരുമല പള്ളിപെരുനാള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് 23 ന് ഉച്ചയ്ക്ക് 2.30ന് പരുമല പള്ളി സെമിനാരി ഹാളില്‍ യോഗംചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
തേനീച്ചവളര്‍ത്തല്‍ സൗജന്യ പരിശീലനം
കൊട്ടാരക്കര കില സിഎസ്ഇഡി വികസന പരിശീലനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ തേനീച്ചവളര്‍ത്തലിന് സൗജന്യപരിശീലനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കുടുംബശ്രീ അംഗങ്ങള്‍, പൊതുജനങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താമസം, ഭക്ഷണം, യാത്രാപടി എന്നിവ നല്‍കും. ഫോണ്‍ : 9496687657, 9496320409.
———
പ്രമാണ പരിശോധന
തിരുവല്ല ഡി.ബി.എച്ച.്എസ് ല്‍ 2024 ജൂണ്‍ 22,23 തീയതികളില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ പ്രമാണ പരിശോധന സെപ്റ്റംബര്‍ 23,24,25 തീയതികളില്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. വിജയികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റ് പ്രിന്റ്് ഔട്ട് എന്നിവ സഹിതം എത്തിചേരണം. ഫോണ്‍ :04692601349.
ഏപ്രില്‍ മാസത്തില്‍ നടന്ന കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്റ്റംബര്‍ 24 മുതല്‍ 26 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഏപ്രില്‍ 2024 നോട്ടിഫിക്കേഷന്‍ പ്രകാരമുളള യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകള്‍, മാര്‍ക്ക് ഷീറ്റുകള്‍, അസല്‍ ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം വെരിഫിക്കേഷന്് പങ്കെടുക്കണം. പരീക്ഷാ ഫീസില്‍ ഇളവുളളവര്‍, ജാതി ആനുകൂല്യം പ്രയോജനപ്പെടുത്തി വിജയിച്ചവര്‍ തുടങ്ങിയവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം പൂര്‍ത്തിയായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷവും അവസാനവര്‍ഷ ബിഎഡ്/ റ്റിറ്റിസി പഠിക്കവേ പരീക്ഷ എഴുതിയവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന് ഹാജരാകണം. പരിശോധനയക്ക് യഥാസമയം ഹാജരാകാത്തവര്‍ക്ക് അടുത്ത കെടെറ്റ് പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ അവസരം ലഭിക്കും. ഫോണ്‍ : 0468 2222229.