Sunday, July 6, 2025 12:58 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം മീഡിയ അക്കാദമി സെന്ററില്‍ സെപ്റ്റംബര്‍ 30 ന് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് www.keralamediaacademy.org വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ, ശാസ്തമംഗലത്തുള്ള അക്കാദമി സെന്ററില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) ഇ-ട്രാന്‍സ്ഫര്‍/ ബാങ്ക് മുഖേന അടച്ച രേഖയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കോഴ്സ് കാലാവധി ആറു മാസം. ഫോണ്‍: 0471 2726275, 9400048282, 6282692725.
———
കാവുകളുടെ വിവരശേഖരണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ജൈവവൈവിധ്യ രജിസ്റ്റര്‍ പുതുക്കുന്നതിലേയ്ക്ക് കാവുകളുടെ വിവരശേഖരണം നടത്തുന്നു. ഗ്രാമപഞ്ചായത്ത് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാവുകളുടെ ഉടമസ്ഥര്‍ കാവിന്റെ പേര്, ഉടമയുടെ വിശദവിവരങ്ങള്‍ എന്നിവ സെപ്റ്റംബര്‍ 30 നുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ ലഭ്യമാക്കണം.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ അഡ്വാന്‍സ്ഡ് ജേണലിസത്തില്‍ ബിരുദാനന്തര ഡിപ്ലോമയുടെ 2024 ലെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ ഏഴുവരെ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ സെന്ററുകളിലാണ് ബാച്ചുകള്‍ ആരംഭിക്കുന്നത്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഫോണ്‍: 9544958182.
——–
മൊബൈല്‍ ഫോണ്‍ സര്‍വീസ് ടെക്‌നീഷ്യന്‍
ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരു മാസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസിങ് കോഴ്സ് നടത്തുന്നു. 18 മുതല്‍ 45 വയസ് വരെയാണ് പ്രായപരിധി. ഫോണ്‍ : 7736925907, 9495999688.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നിലവില്‍ ഒഴിവുളള ട്രേഡ്സ്മാന്‍ (ഷീറ്റ്‌മെറ്റല്‍, വെല്‍ഡിംഗ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പട്ട വിഷയത്തിലുളള ഐടിഐ/ ടിഎച്ച്എസ്എല്‍സി യാണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, ഐടിഐ / ടിഎച്ച്എസ്എല്‍സി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 30 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നടത്തുന്ന ടെസ്റ്റ് / അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735266671.
——–
ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജിലേയ്ക്ക് പേപ്പര്‍, ഫയല്‍, പേന തുടങ്ങിയ 16 ഇനം സ്റ്റേഷനറികള്‍ വാങ്ങുന്നതിന് സ്ഥാപനങ്ങള്‍ /ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 10. ഫോണ്‍ : 04735266671.

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലെ രണ്ട് താല്‍കാലിക ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബര്‍ 27 ന് രാവിലെ 10.30 ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെയുളള കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ബിരുദമാണ് യോഗ്യത. ഫോണ്‍ : 0469 2650228.
——
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
2024- 2025 അധ്യയന വര്‍ഷത്തില്‍ എട്ട്, ഒന്‍പത്, 10/ പ്ലസ് വണ്‍ /ബി. എ./ ബി. കോം / ബി. എസ്. സി / എം. എ / എം. കോം/ (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല ) എം. എസ് ഡബ്ലിയു / എം. എസ് .സി./ ബി.എഡ് / പ്രൊഫഷണല്‍ കോഴ്സുകളായ എഞ്ചിനീയറിംഗ്, എം. ബി. ബി. എസ് / ബി. ഡി. എസ്/ ഫാം ഡി / ബി. എസ്. സി. നഴ്സിംഗ് / പ്രൊഫഷണല്‍ പിജി കോഴ്സുകള്‍ / പോളിടെക്‌നിക് ഡിപ്ലോമ / റ്റി. റ്റി. സി./ബി. ബി. എ / ഡിപ്ലോമ ഇന്‍ നഴ്സിംഗ് / പാരാ മെഡിക്കല്‍ കോഴ്സ് / എം. സി. എ / എം. ബി. എ / പി. ജി. ഡി. സി. എ / എഞ്ചിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി ) അഗ്രിക്കള്‍ച്ചറല്‍ / വെറ്ററിനറി / ഹോമിയോയ ബി. ഫാം / ആയുര്‍വേദം/ എല്‍എല്‍ബി/ ബിബിഎം / ഫിഷറീസ് / ബി. സി. എ. / ബി. എല്‍. ഐ. എസ്. സി./ എച്ച്. ഡി. സി ആന്‍ഡ് ബി. എം / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ്,് സി. എ. ഇന്റര്‍മീഡിയറ്റ്, മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്, സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുള്ളവര്‍ ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ നവംബര്‍ 25 ന് മുമ്പ് www.labourwelfarefund.in എന്ന് വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായിസമര്‍പ്പിക്കണം.

ക്വട്ടേഷന്‍
ജില്ലാ നവകേരളം കര്‍മ്മപദ്ധതി ഓഫീസ് ഉപയോഗത്തിലേക്കായി 1200 സി. സി. യില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്സി/ ടൂറിസ്റ്റ് എസി വാഹനം പ്രതിമാസ വാടകയില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് വാഹനഉടമകളില്‍ നിന്നു ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 27 ന് മുന്‍പായി ജില്ലാ പ്ലാനിംഗ് ഓഫീസിലുളള നവകേരളം കര്‍മപദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍ : 9188120323.
———
അന്താരാഷ്ട്ര വയോജന ദിനാഘോഷം
ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍, വയോമിത്രം യൂണിറ്റ്, സായംപ്രഭ ഭവനം, ഓള്‍ഡേജ് ഹോമുകള്‍, ജില്ലാതല വയോജന കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ ഒക്ടബോര്‍ ഒന്നിന് അന്താരാഷ്ട്ര വയോജനദിനത്തിന്റെ ഭാഗമായി ജില്ലാതല വയോജനദിനാഘോഷം സംഘടിപ്പിക്കും. കോഴിമല ആശാഭവനില്‍ നടക്കുന്ന പരിപാടി അഡ്വ. മാത്യു റ്റി. തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ക്വട്ടേഷന്‍
പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം തിരുവല്ല, അടൂര്‍ ഓഫീസുകളിലേക്ക് 2025 മാര്‍ച്ച് 30 വരെ ടാക്‌സി പെര്‍മിറ്റുള്ള വാഹനം ഡ്രൈവര്‍ ഉള്‍പ്പടെ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ഒന്ന്. ഫോണ്‍ : 0469 2633454.
——–
തീയതി നീട്ടി
ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അടിയന്തര ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ്‌ക്യാമ്പ് എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളിലേക്ക് സാങ്കേതിക പ്രവര്‍ത്തകരെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷാ തീയതി ഒക്ടോബര്‍ 10 വരെ നീട്ടി. വിവരങ്ങള്‍ക്ക് https://pathanamthitta.nic.in ഫോണ്‍ : 04682 222515.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...