അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ അഭിമുഖം 30ന്
അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 30ന് രാവിലെ 9:30 മുതല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും . ഉദ്യോഗാര്‍ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച രേഖകളുടെ അസ്സല്‍ സഹിതം ഹാജരാകണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ സെപ്റ്റംബര്‍ 28നു മുന്‍പായി കോയിപ്രം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04692997331.
——-
സൗജന്യ വെബ്ബിനാര്‍
അസാപ് കേരളയുടെ നേതൃത്വത്തില്‍ ‘കരിയര്‍ പാത്ത്‌വേയ്‌സ് : ഓപ്പര്‍ച്യൂണിറ്റിസ് ഫോര്‍ കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ട്രെയ്‌നേഴ്‌സ്’ എന്ന വിഷയത്തില്‍ ഒക്ടോബര്‍ ഒന്നിന് വൈകുന്നേരം ഏഴ് മുതല്‍ എട്ട് വരെ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കും. വിവരങ്ങള്‍ക്ക് www.asapkerala.gov.in. ഫോണ്‍- 9447425521.
മൊബൈല്‍ ഫോണ്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സ്
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നന്താനം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഒരു മാസത്തെ സൗജന്യ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസിങ് കോഴ്‌സ് നടത്തുന്നു. പ്രായപരിധി 18 – 45 വയസ്. https://forms.gle/XJ3GLgraak92LBxz7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍ – 7736925907, 9495999688.
——–
മാനുവല്‍ സ്‌കാവഞ്ചേഴ്‌സ് വിവരശേഖരണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്‌സ് ( തോട്ടിപ്പണി) ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 27 നകം ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0468 2362037.
മാനുവല്‍ സ്‌കാവഞ്ചേഴ്‌സ് വിവരശേഖരണം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്‌സ് ( തോട്ടിപ്പണി) ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ ഒക്ടോബര്‍ മൂന്നിനകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. ഫോണ്‍ 0468 2350229.
——–
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം: തീയതി മാറ്റി
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേയ്ക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ സെപ്റ്റംബര്‍ 30 ന് നടത്താന്‍ തീരുമാനിച്ചിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് നടക്കും. ഫോണ്‍ – 04735 227703.
പന്തളം ഐടിഐ യില്‍ സീറ്റ് ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ഐടിഐ യില്‍ ഇലക്ട്രിഷ്യന്‍, പ്ലമര്‍ ട്രേഡുകളില്‍ പട്ടികജാതി/വര്‍ഗ സീറ്റുകളില്‍ ഒഴിവ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ എസ് എസ്എല്‍സി, റ്റിസി, മറ്റ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 28 ന് രാവിലെ 11ന് ഹാജരാകണം ഫോണ്‍. 9446444042, 9496546623.
———-
ഡിജിറ്റല്‍ സര്‍വെ; രേഖകള്‍ പരിശോധിക്കാം
ഓമല്ലൂര്‍, വള്ളിക്കോട് വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വെ ജോലികള്‍ പൂര്‍ത്തിയായി. ഭൂഉടമകള്‍ എന്റെ ഭൂമി പോര്‍ട്ടല്‍ പരിശോധിച്ച് തങ്ങളുടെ സ്ഥലം ഡിജിറ്റല്‍ സര്‍വെ രേഖകളില്‍ ഉള്‍പ്പെട്ടുവെന്ന് ഉറപ്പ് വരുത്തണം. സെപ്റ്റംബര്‍ 30 വരെ ഓമല്ലൂര്‍, വള്ളിക്കോട് വില്ലേജ് ഓഫീസുകളിലും റിക്കോര്‍ഡുകള്‍ പരിശോധിക്കാം. ഫോണ്‍ – 9747972252 ( ഹെഡ് സര്‍വെയര്‍, വള്ളിക്കോട് വില്ലേജ്), 9846283554 (ഹെഡ് സര്‍വെയര്‍, ഓമല്ലൂര്‍ വില്ലേജ്).