Monday, May 5, 2025 11:42 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സിറ്റിംഗ്
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ നേതൃത്വത്തില്‍ പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്നതിനും അംശദായംസമാഹരിച്ചത് സ്വീകരിക്കുന്നതിനുമായി വിവിധ താലൂക്കുകളില്‍ നവംബര്‍ നാലു മുതല്‍ 26 വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ പ്രത്യേക സിറ്റിംഗ് നടത്തുന്നു. ആധാറിന്റെ പകര്‍പ്പ് കൊണ്ടുവരണം. ഫോണ്‍ – 0468 2327415. തീയതി,സ്ഥലം,ഉള്‍പ്പെടുന്ന വില്ലേജുകള്‍ എന്ന ക്രമത്തില്‍ ചുവടെ.
നവംബര്‍ 4, മല്ലപ്പളളി പഞ്ചായത്ത് ഹാള്‍, ആനിക്കാട്, കല്ലൂപ്പാറ, കുന്നന്താനം.
7, റാന്നി പഞ്ചായത്ത് ഹാള്‍, റാന്നി, അങ്ങാടി, പഴവങ്ങാടി, വടശ്ശേരിക്കര.
12,പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍,കടപ്ര, നിരണം, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം.
15, വെച്ചൂച്ചിറ പഞ്ചായത്ത് ഹാള്‍,അത്തിക്കയം, നാറാണംമൂഴി, വെച്ചുച്ചിറ, ചേത്തയ്ക്കല്‍, കൊല്ലമുള.
19,കോന്നി പഞ്ചായത്ത് ഹാള്‍, കോന്നി, കോന്നിതാഴം, ഐരവണ്‍, പ്രമാടം.
21, ഇലന്തൂര്‍പഞ്ചായത്ത് ഹാള്‍,ഇലന്തൂര്‍, പ്രക്കാനം.
23, ആറന്‍മുള പഞ്ചായത്ത് ഹാള്‍,ആറന്‍മുള, കിടങ്ങന്നൂര്‍.
26,ഏഴംകുളം പഞ്ചായത്ത് ഹാള്‍,ഏനാദിമംഗലം,ഏനാത്ത്, ഏഴകുളം.

മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ്
ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷന്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
——-
ഹോമിയോപ്പതി ഫാര്‍മസിസ്റ്റ്
ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിനുള്ള ഫാര്‍മസിസ്റ്റുമാരുടെ ലിസ്റ്റ് തയാറാക്കുന്നതിന് അഭിമുഖം നടത്തും. ഹോമിയോപ്പതി ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍സിപി, സിസിപി യോഗ്യതയുളളവരെ പരിഗണിക്കും. യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 10.30 ന് അടൂര്‍ റവന്യൂ ടവറിലെ ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04734 226063.

വിവിധ കോഴ്സുകള്‍ക്ക് ആനുകൂല്യം
2023-24 അധ്യയന വര്‍ഷം നടന്ന പത്താം ക്ലാസ്, പ്ലസ് ടു, (സര്‍ക്കാര്‍/എയ്ഡഡ്/എംആര്‍എസ് ലും സ്റ്റേറ്റ് സിലബസില്‍ പഠിച്ചവര്‍ ആയിരിക്കണം) ഡിപ്ലോമ കോഴ്സുകള്‍ (രണ്ടു വര്‍ഷം കാലാവധി ഉളളതുമായ റഗുലര്‍ മെട്രിക് ഡിപ്ലോമ കോഴ്സുകള്‍), പ്രത്യേകമായി പരാമര്‍ശിച്ചവ ഒഴികെ സംസ്ഥാനത്തിനകത്തുളള മറ്റെല്ലാ കോഴ്സുകള്‍ക്കും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കും. കോഴ്സ് ഇ-ഗ്രാന്റ്സ് മാനദണ്ഡ പ്രകാരം സ്‌കോളര്‍ഷിപ്പ് അര്‍ഹതയുളളതായിരിക്കണം. അപേക്ഷകളില്‍ ജാതിവിവരങ്ങള്‍ ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെയാണ് വാലിഡേറ്റ് ചെയ്യുന്നത്. മാന്വല്‍ ആയിമാത്രം ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടുളള കുട്ടികള്‍ സര്‍ട്ടിഫിക്കറ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസ്/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന വാലിഡേറ്റ് ചെയ്ത് ഡേറ്റാ കാര്‍ഡ് ജനറേറ്റ് ചെയ്യേണ്ടതാണ്. ഡേറ്റാ കാര്‍ഡിലെ നമ്പരും കോഡും ഉപയോഗിച്ച് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കാം. അപേക്ഷ സമയപരിധി ഒന്നാം ഘട്ടം ഒക്ടോബര്‍ 15 വരെ. രണ്ടാം ഘട്ടം ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി 15 വരെയാണ്. വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/ മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാം. ഫോണ്‍ : 0468 2322712.

അപ്ഡേഷന്‍ നടത്തണം
എഎവൈ(മഞ്ഞകാര്‍ഡ്) പിഎച്ച്എച്ച് (പിങ്ക് കാര്‍ഡ്) റേഷന്‍ ഉപഭോക്താക്കളുടെ ഇ-കെവൈസി അപ്ഡേഷന്‍ നടത്താനുളള സമയ പരിധി ഒക്ടോബര്‍ എട്ടിന് അവസാനിക്കും. ഉപഭോക്താക്കള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
——–
ടെന്‍ഡര്‍
ശബരിമല തീര്‍ഥാടകരുടെ സുരക്ഷയും അപകടത്തില്‍പെടുന്നവരുടെ രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മോട്ടര്‍വാഹനവകുപ്പ് നടത്തിവരുന്ന ശബരിമലസേഫ്സോണ്‍ പ്രോജക്ടിന്റെ 2024-2025 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സേഫ്സോണ്‍ കണ്‍ട്രോള്‍ റുമുകളായ ഇലവുങ്കല്‍, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിലേക്ക് മൂന്ന് ക്ര്യു ക്യാബിന്‍ പിക് അപ് വാടകക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 22. ഫോണ്‍ : 0468 2222426.

കെല്‍ട്രോണില്‍ കുറഞ്ഞ ഫീസില്‍ ജേണലിസം പഠിക്കാം
പ്രിന്റ്- ടെലിവിഷന്‍- മള്‍ട്ടിമീഡിയജേണലിസം, വാര്‍ത്താ അവതരണം, ന്യൂസ്റിപ്പോര്‍ട്ടിങ്ങ്, ആങ്കറിങ്ങ്, വീഡിയോ എഡിറ്റിംഗ്, വീഡിയോഗ്രാഫി, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് സഹായത്താലുള്ള മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ്സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്റ്‌ററുകളില്‍ ഒക്ടോബര്‍ 14 ന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍ :9544958182.
——–
ക്ഷീരകര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘ശാസ്ത്രീയമായ പശുപരിപാലനം’ എന്ന വിഷയത്തില്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ അഞ്ചു ദിവസത്തെ പരിശീലനം നടക്കും. ഫോണ്‍ : 9447479807, 9496332048, 04734 299869.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

0
പത്തനംതിട്ട : കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ പിഎംകെവിവൈ, ഐലൈയ്ക്ക്...

വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു

0
തിരുകൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘത്തില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ വാര്‍ഷിക...

വേടൻ എന്ന കലാകാരനെ കുലവും ജാതിയും പറഞ്ഞ് അധിക്ഷേപിക്കുന്നതിനെതിരെ കെ പി എം എസ്...

0
പത്തനംതിട്ട : സമൂഹമാധ്യമത്തിൽ കൂടി വേടൻ എന്ന കലാകാരനെ ജാതിയുടെ പേരിൽ...

കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

0
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കായി ഇൻഷുറൻസ് പാക്കേജ് നടപ്പാക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി...