Monday, July 7, 2025 1:22 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
റാന്നി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള നാല് പഞ്ചായത്തുകളിലെ 107 അങ്കണവാടികളില്‍ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 22. വിവരങ്ങള്‍ക്ക് റാന്നി അഡീഷണല്‍, പെരുനാട്, ഇടത്താവളം കോമ്പണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്. ഫോണ്‍-04735 241440.
——-
ജില്ലാ ആസൂത്രണ സമിതി യോഗം ഒക്ടോബര്‍ 14 ന്
ജില്ലാ ആസൂത്രണസമിതി യോഗം ഒക്ടോബര്‍ 14 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം
പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കാവശ്യമായ പരിശീലനപരിപാടിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗക്കാരും 30വയസില്‍ താഴെയുളളവരും 50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തീകരിച്ചവരുമാകണം. അവസാനവര്‍ഷ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ കവിയരുത്. യാത്രാചെലവ്, കോഴ്സ് ഫീ, താമസം, ഭക്ഷണം, പോക്കറ്റ് മണി ഉള്‍പ്പടെ വകുപ്പില്‍ നിന്ന് ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ ഒക്ടോബര്‍ 11 ന് വൈകുന്നേരം അഞ്ചിന് മുമ്പ് നേരിട്ടോ തപാലിലോ ലഭിക്കണം. 2023-24 വര്‍ഷം പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കരുത്. ഫോണ്‍ : 04735227703, 1800 425 2312.
——-
ലൈഫ് ഗാര്‍ഡ്, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുളള തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന കുളികടവുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നീന്തല്‍ വൈദഗ്ധ്യമുളള 20 നും 50 നും ഇടയില്‍ പ്രായമുളള ലൈഫ് ഗാര്‍ഡുമാര്‍, പമ്പ കിയോസ്‌കിലേക്ക് ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (പുരുഷന്മാര്‍ മാത്രം) എന്നിവരെ ദിവസവേതനത്തോടെ നിയമിക്കും. പഞ്ചായത്ത് പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. ഒക്ടോബര്‍ 25 ന് വൈകുന്നേരം നാലിനു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : : 04735-240230.

അഭിമുഖം ഒക്ടോബര്‍ 16 ന്
ജില്ലയിലെ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ ലൈബ്രേറിയന്‍ ഗ്രേഡ് നാല് തസ്തികമാറ്റം (കാറ്റഗറി നമ്പര്‍. 497/2020) തസ്തികയുടെ 23/03/2023ലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഏക ഉദ്യോഗാര്‍ഥിയുടെ അഭിമുഖം ഒക്ടോബര്‍ 16 ന് രാവിലെ 9.30 ന് എറണാകുളം ജില്ലാ പി.എസ്.സി ഓഫീസില്‍ നടക്കും. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനത്തീയതി, ജാതി, യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവസഹിതം ഹാജരാകണം. ഫോണ്‍: 0468 2222665.
——–
കോഴികുഞ്ഞുങ്ങളുടെ വിതരണമരുത്
കേരള ഫാം ഡെവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ നേതൃതത്തില്‍ സമഗ്ര കോഴിവളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി 75 ദിവസം പ്രായമുള്ള 380 ഇനം കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. പള്ളിക്കല്‍, തുമ്പമണ്‍ഗ്രാമപഞ്ചായത്ത്, പന്തളം മുനിസിപ്പാലിറ്റി, അടൂര്‍ മുനിസിപ്പാലിറ്റി, ആറന്മുള ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നംന്താനം, മല്ലപ്പള്ളി, പുറമറ്റം ഗ്രാമപഞ്ചായത്തുകളും തിരുവല്ല താലൂക്ക് മുഴുവനായും പക്ഷിപ്പനി ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി വിപണനവും വിതരണവും ഡിസംബര്‍ 31 വരെ പാടുള്ളതല്ലന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
——-
റാങ്ക് പട്ടിക ഇല്ലാതായി
ജില്ലയില്‍ ആരോഗ്യ വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (സ്പെഷ്ല്‍ റിക്രൂട്ട്മെന്റ്-പട്ടികവര്‍ഗം) കാറ്റഗറി നം. 103/2023 തസ്തികയിലേക്കുള്ള റാങ്ക് പട്ടിക ഇല്ലാതായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി

0
ഇടുക്കി : ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി....

ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ മരിച്ചു

0
തിരുവനന്തപുരം: ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ...

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. 10...

മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്....