ക്ഷേമനിധി കുടിശിക ഡിസംബര്‍ 31 വരെ അടയ്ക്കാം
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ കുടിശിക തീര്‍ക്കാന്‍ ഡിസംബര്‍ 31 വരെ സമയം അനുവദിച്ചു. ക്ഷേമനിധിയില്‍ 11 ലക്ഷത്തിലധികം തൊഴിലാളികളും 15 ലക്ഷത്തോളം വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 13,395 പേര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. കുടിശിക തീര്‍ക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ കെ.കെ.ദിവാകരന്‍ അറിയിച്ചു.
——-
പ്രവേശന തീയതി നീട്ടി
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 9,11 ക്ലാസിലേക്ക് ഒഴിവുളള സീറ്റില്‍ നവംബര്‍ ഒന്‍പത് വരെ അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 04735 294263, 265246.
ടെന്‍ഡര്‍
കീഴ്വായ്പൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇലക്ട്രിക് സ്‌കൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 18. ഫോണ്‍ : 9496113684, 8921990561.
———
ടെന്‍ഡര്‍
കീഴ്വായ്പൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോസ്മറ്റോളജി ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 18. ഫോണ്‍ : 9496113684, 8921990561.
ലാബ് ടെക്നീഷ്യന്‍ അഭിമുഖം മാറ്റിവെച്ചു
ഏഴംകുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്നീഷ്യന്‍ നിയമനത്തിനുളള മാറ്റിവച്ചു. ഫോണ്‍ : 04734 243700.
——-
പട്ടാളത്തില്‍ ചേരാന്‍ അവസരം
റിക്രൂട്ട്മെന്റ് നവംബര്‍ ആറു മുതല്‍
ജില്ലയില്‍ പട്ടാളത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ നവംബര്‍ ആറു മുതല്‍ 12 വരെ കൊടുമണ്‍ സ്റ്റേഡിയം മൈതാനത്ത് റാലി. ഒരുക്കങ്ങള്‍ സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂറിന്റെ നേത്യത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിലയിരുത്തി.പങ്കെടുക്കാന്‍ എത്തുന്നവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഓണ്‍ലൈന്‍ ആയി നടത്തും. പോലീസ് സംഘത്തെ സുരക്ഷയ്ക്ക് വിനിയോഗിച്ചു. രണ്ട് ആംബുലന്‍സുകള്‍ സ്ഥലത്തുണ്ടാകും. ശുദ്ധജലലഭ്യത ഉറപ്പാക്കും. ഹരിതകര്‍മ സേന മാലിന്യനിര്‍മാര്‍ജനം നടത്തും. സ്റ്റാളുകളിലെ ജീവനക്കാര്‍ക്ക് ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.എഡിഎം ബീന എസ്. ഹനീഫ്, ആര്‍മി റിക്രൂട്ടിങ്ങ് ഡയറക്ടര്‍ കേണല്‍ പ്രശാന്ത് വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.