Sunday, April 6, 2025 2:22 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജില്ലാ ശുചിത്വ മിഷനിലും ഭരണഭാഷാ വാരാഘോഷം
ജില്ലാ ശുചിത്വ മിഷന്‍ ഭരണഭാഷാ വാരഘോഷത്തിന്റെ ഭാഗമായി ശുചിത്വ മിഷന്‍ ഹാളില്‍ ‘ഭരണഭാഷ-മാതൃഭാഷ’ വിഷയത്തില്‍ പ്രഭാഷണം നടത്തി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി. ഉപന്യാസ മത്സരവവും സംഘടിപ്പിച്ചു.
———
ടെന്‍ഡര്‍
കലഞ്ഞൂര്‍ സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അസിസ്റ്റന്റ് റോബോട്ടിക് ടെക്നീഷ്യന്‍ കോഴ്‌സ്, മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ ടെക്നീഷ്യന്‍ കോഴ്‌സ് എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 13. ഫോണ്‍ : 9447502955, 7306582475.

ഗതാഗത നിരോധനം
ആറ•ുള ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന വാഴവേലില്‍പടി- കവലുപ്ലാക്കല്‍ റോഡലെ അറ്റകുറ്റ പണിക്കായി നവംബര്‍ 20 വരെ ഗതാഗതം നിരോധിച്ചു.
———
സിറ്റിംഗ് ഏഴിന്
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും നവംബര്‍ ഏഴിന് റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നുവരെ പ്രത്യേക സിറ്റിംഗ് നടത്തുന്നു. അംശദായം അടയ്ക്കാന്‍ എത്തുന്നവര്‍ ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രം സൗജന്യ നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങള്‍, കേക്ക്, ഷേക്സ്, എന്നിവയുടെ നിര്‍മ്മാണ പരിശീലനം ആരംഭിക്കുന്നു (10 ദിവസം). പ്രായം 18-44. ഫോണ്‍ : 04682270243, 8330010232.
——–
യോഗം നവംബര്‍ ഏഴിന്
ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14ന് നടക്കുന്ന ശിശുദിനറാലി, പൊതുസമ്മേളനം എന്നിവയെക്കുറിച്ചുള്ള ആലോചനയോഗം നവംബര്‍ ഏഴിന് വൈകിട്ട് മൂന്നിന് പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

ടെന്‍ഡര്‍
പെരുനാട് റാന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11. ഫോണ്‍ : 9496207450.
——-
മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ്
ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റസ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു . ഫോണ്‍: 7994449314.

സ്‌പോട്ട്അഡ്മിഷന്‍
കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്‌പോട്ട് അഡ്മിഷന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ നാളെ (നവംബര്‍ 06) മുതല്‍ 14 വരെ നടക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. അസല്‍ രേഖകളും പകര്‍പ്പുകളുമായി വിദ്യാര്‍ഥികള്‍ രാവിലെ 10 ന് കോഴിക്കോട്,തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ എത്തുക. ഫോണ്‍: 9544958182, (കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154).
——–
താല്‍പര്യപത്രം ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ നോഡല്‍ എം.പി. മാരുടെ 2023/24 മുതല്‍ 2026/2027 വരെയുള്ള എം.പി എല്‍.എ.ഡി.എസ് പ്രവൃത്തികള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഫണ്ട്, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവൃത്തികള്‍ എന്നിവയുടെ ഓഡിറ്റ് നിര്‍വഹിക്കുന്നതിനായി പോര്‍ട്ടലില്‍ എംപാനല്‍ ചെയ്തിട്ടുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. നവംബര്‍ 20 ന് അകം ജില്ലാ പ്ലാനിംഗ് ഓഫീസര്‍, കലക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ സമര്‍പ്പിക്കണം. ഫോണ്‍: 0468-2222725

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്ക്ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മൂന്ന് ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 13 മുതല്‍ 15 വരെ കളമശേരി കീഡ് കാമ്പസിലാണ് പരിശീലനം. നവംബര്‍ 10ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890, 2550322, 9188922800.
———
ടെന്‍ഡര്‍
പുറമറ്റം സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളില്‍ ജിഎസ്ടി അസിസ്റ്റന്റ് കോഴ്‌സിന്റെ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 19. ഇ-മെയില്‍ : [email protected].

ടെന്‍ഡര്‍
കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ നടത്തിപ്പിന് ആവശ്യമായ ഇലക്ട്രിക് സ്‌കൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12. ഫോണ്‍ : 9495329004, 9446182438.
———
ടെന്‍ഡര്‍
കടപ്ര കണ്ണശ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ കോസ്മറ്റോളജി കോഴ്‌സിന്റെ നടത്തിപ്പിന് ആവശ്യമായ കോസ്മറ്റോളജി ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12. ഫോണ്‍ : 9495329004, 9446182438.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി താലൂക്ക് വികസന സമിതി ചേര്‍ന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭ...

കൂര്‍ക്ക കൃഷി ആരംഭിക്കാനൊരുങ്ങി ഇരവിപേരൂര്‍

0
പത്തനംതിട്ട : ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി...

മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

0
പത്തനംതിട്ട : മാലിന്യ സംസ്‌കരണത്തില്‍ ലക്ഷ്യം കൈവരിച്ച ബ്ലോക്ക് പഞ്ചായത്താണ് പന്തളമെന്ന്...

കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ധരുടെ അന്തര്‍ദേശീയ സമ്മേളനം വേള്‍ഡ്കോണ്‍-2025 കൊച്ചിയില്‍ ആരംഭിച്ചു

0
കൊച്ചി: കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ധരുടെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന അന്തര്‍ദേശീയ സമ്മേളനം വേള്‍ഡ്കോണ്‍-2025...