തീയതി നീട്ടി
കേന്ദ്ര/കേരള സര്‍ക്കാര്‍ എന്‍ട്രന്‍സ് മുഖേന സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ എംബിബിഎസ്, ബിടെക് തുടങ്ങിയ വിവിധ കോഴ്സുകള്‍ക്ക് ഒന്നാംവര്‍ഷം പ്രവേശനം ലഭിച്ച കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാനുളള തീയതി നവംബര്‍ 20 വരെ നീട്ടി. ഫോണ്‍ : 0469 2603074.
——-
ടെന്‍ഡര്‍
പുറമറ്റം സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളില്‍ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിന്റെ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 19. ഇ-മെയില്‍ : [email protected].
ലേലം എട്ടിന്
കല്ലൂപ്പാറ ഷോപ്പിംഗ് കോംപ്ലെക്സിലെ പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള 14-ാം നമ്പര്‍ കടമുറിയുടെയും ജനറല്‍ വിഭാഗക്കാര്‍ക്കുളള ആറാം നമ്പര്‍ കടമുറിയുടെയും ലേലം നവംബര്‍ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ നടത്തുമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0469 2677237.
——-
ഇലന്തൂരില്‍ ഡബിള്‍ ചേംമ്പേര്‍ഡ് ഇന്‍സിനറേറ്റര്‍ പദ്ധതി വരുന്നു
ഡബിള്‍ ചേംമ്പേര്‍ഡ് ഇന്‍സിനറേറ്റര്‍ പദ്ധതി ഇലന്തൂരില്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കും. സാനിട്ടറി വേസ്റ്റ്, ബയോ മെഡിക്കല്‍ വേസ്റ്റ്, ബേബി കെയര്‍- അഡല്‍റ്റ് ഡയപ്പേഴ്സ് എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കാനുളള പദ്ധതിയാണിത്. ആലോചനായോഗം പ്രസിഡന്റ് ജെ ഇന്ദിരാ ദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പഞ്ചായത്ത് പരിധിയില്‍ സാനിട്ടറി മാലിന്യ സംസ്‌കരണത്തിന് ഏറെ സഹായകരമാകും പുതുസംരംഭമെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ നിഫി എസ്. ഹക്കിന്റെ നേതൃത്വത്തിലുളള സംഘം പദ്ധതിരൂപരേഖ വിലയിരുത്തി. സാനിട്ടറി പാര്‍ക്ക് സ്ഥാപിക്കുന്നതും പരിഗണനയിലാണ്.