Sunday, May 11, 2025 7:02 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള അടൂര്‍ പുതിയകാവിന്‍ചിറ മോട്ടല്‍ ആരാം നിലവിലെ അവസ്ഥയില്‍ മൂന്നുവര്‍ഷത്തേയ്ക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 29 വൈകിട്ട് മൂന്ന് മണി. ഫോണ്‍: 9447709944, 04682311343
——–
അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആര്‍.പി.ഡബ്ല്യു.ഡി രജിസ്്‌ട്രേഷന് ജില്ലകളില്‍ വിദഗ്ധ പാനല്‍ രൂപീകരിക്കാനായി അപേക്ഷ ക്ഷണിച്ചു. തസ്തിക- സ്പീച്ച് പാത്തോളജിസ്റ്റ്, യോഗ്യത- ബിഎഎസ്എല്‍പി അല്ലെങ്കില്‍ എംഎഎസ്എല്‍പി അല്ലെങ്കില്‍ സ്പീച്ച് ലാംഗ്വേജ് പാത്തോളജിയില്‍ എംഎസ്‌സി, തസ്തിക- ഓഡിയോളജിസ്റ്റ്, യോഗ്യത- ബിഎഎസ്എല്‍പി അല്ലെങ്കില്‍ എംഎഎസ്എല്‍പി അല്ലെങ്കില്‍ ഓഡിയോളജിയില്‍ എംഎസ്‌സി, പ്രവ്യത്തിപരിചയം (രണ്ടു തസ്തികയ്ക്കും) ഭിന്നശേഷി സ്ഥാപനങ്ങളില്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ക്ലിനിക്കല്‍ ജോലിയിലുള്ള പരിചയം. കൂടുല്‍ പ്രവ്യത്തിപരിചയവും അധിക യോഗ്യതയും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഡിസംബര്‍ ആറ്. പ്രായപരിധി: 60 വയസ്, ഫോണ്‍: 04682325168

വൈദ്യപരിശോധന
കെ.എ.പി 3 ബറ്റാലിയന്റെ പരുത്തിപാറ ആസ്ഥാന കാര്യാലയത്തില്‍ നവംബര്‍ 27 ന് രാവിലെ ഏഴു മുതല്‍ പൊലിസ് കോണ്‍സ്റ്റബിള്‍ ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന. കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ 26.10.24 തീയതിയിലെ പിടിഎ കക (1)734410/2023 പ്രകാരമുള്ള അഡൈ്വസ് മെമ്മോയിലെ 126/226 മുതല്‍ 226/226 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് വൈദ്യപരിശോധന. ഫോണ്‍: 04734217172
——–
പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
ആറന്‍മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. നാലുമാസമാണ് ദൈര്‍ഘ്യം. സീറ്റുകളുടെ എണ്ണം 30. കോഴ്‌സ് ഫീസ് 25000 (18% ജി.എസ്.ടി അധികം). പ്രായപരിധിയില്ല. ആഴ്ചയില്‍ രണ്ടു ദിവസം വീതം രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് ക്ലാസ്. ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്ച്ചറല്‍ അസിസ്റ്റന്റ്ഷിപ്പ് അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ച്ചറില്‍ ഡിപ്ലോമ, സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗില്‍ പ്രൊഫഷണല്‍ ഡിപ്ലോമയാണ് പ്രവേശന യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട മേല്‍വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം ആറന്മുള, പത്തനംതിട്ട 689533. അവസാന തീയതി ഡിസംബര്‍ 10. www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും സമര്‍പ്പിക്കാം. ഫോണ്‍: 0468 2319740, 9188089740, 9188593635, 9605046982, 9605458857.

ആരോഗ്യശാസ്ത്ര സര്‍വകലാശാല പരീക്ഷ
ജനുവരി 13 നു ആരംഭിക്കുന്ന നാലാം വര്‍ഷ ബി പി ടി ബിരുദ റെഗുലര്‍/ സപ്ലിമെന്ററി (2012, 2016 സ്‌കീമുകള്‍ ) ജനുവരി 2025 പരീക്ഷയ്ക്ക് ഡിസംബര്‍ രണ്ടു മുതല്‍ ഡിസംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 120 രൂപ നിരക്കില്‍ പിഴയോട് കൂടി ഡിസംബര്‍ 18 വരെയും 355 രൂപ നിരക്കില്‍ അധിക പിഴയോട് കൂടി ഡിസംബര്‍ 20 വരെയും അപേക്ഷിക്കാം.
ജനുവരി മൂന്നിന് ആരംഭിക്കുന്ന എം ഡി എസ് പാര്‍ട്ട് ക ബിരുദ റെഗുലര്‍/ സപ്ലിമെന്ററി (2018, 2021 സ്‌കീമുകള്‍) ജനുവരി 2025 പരീക്ഷയ്ക്ക് ഡിസംബര്‍ രണ്ടു മുതല്‍ ഡിസംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 120 രൂപ നിരക്കില്‍ പിഴയോട് കൂടി ഡിസംബര്‍ 18 വരെയും 355 രൂപ നിരക്കില്‍ അധിക പിഴയോട് കൂടി ഡിസംബര്‍ 21 വരെയും അപേക്ഷിക്കാം. ജനുവരി ആറിനു ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി എസ് സി എം എല്‍ ടി ബിരുദ റെഗുലര്‍/ സപ്ലിമെന്ററി (2010,2015, 2016 സ്‌കീമുകള്‍) ജനുവരി 2025 പരീക്ഷക്ക് ഡിസംബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 120 രൂപ നിരക്കില്‍ പിഴയോട് കൂടി ഡിസംബര്‍ 18 വരെയും 355 രൂപ നിരക്കില്‍ അധിക പിഴയോട് കൂടി ഡിസംബര്‍ 21 വരെയും അപേക്ഷിക്കാം. ജനുവരി ആറിനു ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി സി വി ടി ബിരുദ റെഗുലര്‍/ സപ്ലിമെന്ററി (2014 സ്‌കീം ) ജനുവരി 2025 പരീക്ഷയ്ക്ക് ഡിസംബര്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു ചോദ്യപേപ്പറിന് 120 രൂപ നിരക്കില്‍ പിഴയോട് കൂടി ഡിസംബര്‍ 13 വരെയും 355 രൂപ നിരക്കില്‍ അധിക പിഴയോട് കൂടി ഡിസംബര്‍ 16 വരെയും അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.kuhs.ac.in. ഫോണ്‍: 04872207664

വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 23 ന്
കേരള വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് 23 ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍.
——–
കരട് വിജ്ഞാപനം
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് നിയോജക മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം പഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, വായനശാലകള്‍, റേഷന്‍കടകളിലും പ്രസിദ്ധപ്പെടുത്തി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്നു വരെ ഡിലിമിറ്റേഷന്‍ കമ്മിഷന്‍ സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ സമര്‍പ്പിക്കാം. ഫോണ്‍: 04692614387
——–
സിറ്റിംഗ് 23ന്
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും നവംബര്‍ 23ന് രാവിലെ 10 മുതല്‍ ഉച്ചയ്ക് മൂന്നു വരെ ആറന്‍മുള കരുതണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2327415.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി...

0
മലപ്പുറം: ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട 11 പേരുടെ...

പോക്സോ കേസിൽ ബ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം

0
തിരുവനന്തപുരം: പോക്സോ കേസിൽ ബ്ലോഗർ മുകേഷ് നായർക്ക് മുൻകൂർ ജാമ്യം. ഫോട്ടോഷൂട്ടിൽ...

രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

0
കാസർകോട്: വെള്ളരിക്കുണ്ടിൽ രക്തസ്രാവം മൂലം 16 വയസുകാരി മരിച്ച സംഭവത്തിൽ പോലീസ്...

റാന്നിയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി

0
റാന്നി: ഏഴോലി മരോട്ടി പതാൽ ഫ്രണ്ട്സ് പുരുഷ പരസ്പരസഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ...