വൈദ്യപരിശോധന നവംബര്‍ 27 ന്
പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അഡൈ്വസ് ലഭിച്ച (126/226 മുതല്‍ 226/226) ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന നവംബര്‍ 27 ന് രാവിലെ ഏഴിന് കെഎപി മൂന്ന് ബറ്റാലിയന്‍ പരുത്തിപാറ ആസ്ഥാനത്ത് നടക്കും. ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 04734 217172.
——–
ഓഫീസ് മാറ്റി
കെഎസ്ബിസിഡിസി അടൂര്‍ ഉപജില്ലാ ഓഫീസ് നവംബര്‍ 27 മുതല്‍ അടൂര്‍, കൊന്നമങ്കര,ചിറ്റുണ്ടയില്‍ ടവറിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കും.
ശബരിമലയില്‍ ഭിക്ഷാടനം നടത്തിയവരെ സാമൂഹ്യനീതി വകുപ്പ്
അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിന് കൈമാറി
ശബരിമല തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കുന്നവിധം പമ്പ, മരക്കൂട്ടം ഭാഗത്ത് ഭിക്ഷാടനം നടത്തിയ തമിഴ്നാട്, മധുര സ്വദേശികളെ പോലീസ് സഹായത്തോടെ ജില്ലാ സാമൂഹ്യനീതി വകുപ്പ് കണ്ടെത്തി അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിന് കൈമാറി. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംലാ ബീഗം, മഹാത്മാ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, ഉദ്യോഗസ്ഥരായ എ.ഷിബില്‍, എസ്. ഷെമീര്‍, സന്നദ്ധപ്രവര്‍ത്തകരായ ആര്‍. വിനോദ്, സിതാര സന്തോഷ്, നിഖില്‍ ദിവാകരന്‍, ജിതിന്‍ രാജ് എന്നിവര്‍ സ്ഥലത്തെത്തിയാണ് ഇവരെ ഏറ്റെടുത്തത്. പുനരധിവാസത്തിന് അര്‍ഹത ഇല്ലാത്തവരെ അവരുടെ വീടുകള്‍ കണ്ടെത്തി തിരികെ അയക്കുമെന്നും ശബരിമലയും പമ്പയും ഭിക്ഷാടന നിരോധിത മേഖലയാണെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.
—–
ജില്ലാ ആസൂത്രണസമിതി യോഗം 25 ന്
ജില്ലാ ആസൂത്രണസമിതി യോഗം 25 ന് ഉച്ചയ്ക്ക് മൂന്നിന് ജില്ലാ പഞ്ചായത്ത് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1