Sunday, May 4, 2025 9:02 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിംഗ് നീക്കം ചെയ്യണം
വടശ്ശേരിക്കര പഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിംഗ്/കൊടിതോരണങ്ങള്‍ എന്നിവ പഞ്ചായത്ത് നീക്കം ചെയ്തു. പഞ്ചായത്തിന്റെ അനുമതി കൂടാതെ സ്ഥാപിച്ചവ തുടര്‍ന്നും നീക്കം ചെയ്യുമെന്നും ഉത്തരവാദികള്‍ക്ക് പിഴയിനത്തില്‍ ബോര്‍ഡ് ഒന്നിന് 5000 രൂപയും നീക്കം ചെയ്യുന്നതിന് പഞ്ചായത്തിന് ചെലവാകുന്ന തുകയും ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.

വാക്ക് ഇന്‍ ഇന്റര്‍വ്യു
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകളില്‍ വാക്ക് ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയല്‍ രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ലാബ് ടെക്‌നീഷ്യന്‍:യോഗ്യത -ഡിഎംഎല്‍റ്റി/ബിഎസ്‌സി എംഎല്‍റ്റി (ഡിഎംഇ അംഗീകരിച്ചത്), പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി-40 വയസ്. (2024 ജനുവരി ~ഒന്നിന്) അഭിമുഖം ഡിസംബര്‍ 13 ന് രാവിലെ 10.30 ന്. റേഡിയോഗ്രാഫര്‍- യോഗ്യത : ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡിഎംഇ അംഗീകരിച്ചത്) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സിറ്റി/സി-ആം പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി-40 വയസ്. (2024 ജനുവരി ഒന്നിന്) അഭിമുഖം ഡിസംബര്‍ 13 ന് രാവിലെ 11.00 ന്. ഡയാലിസിസ് ടെക്‌നീഷ്യന്‍ : ബിരുദം / ഡിപ്ലോമ ഇന്‍ ഡയാലിസിസ് (ഡിഎംഇ അംഗീകരിച്ചത്). പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന . പ്രായപരിധി-40 വയസ്. (2024 ജനുവരി ഒന്നിന്) അഭിമുഖം ഡിസംബര്‍ 17 ന് രാവിലെ 10.30 ന്.

ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പദ്ധതികളില്‍ ബ്ലോക്ക്തല നിര്‍വഹണത്തിന് നിലവിലെ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഫാം.ലൈവിലി ഹുഡ്) യോഗ്യത : വിഎച്ച്എസ്ഇ (അഗ്രി ലൈവ് സ്‌റ്റോക്ക് ), കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറി അംഗം ആയിരിക്കണം. 2024 ജൂണ്‍ 30ന് 35 വയസില്‍ കൂടരുത്. ശമ്പളം – 20000 രൂപ. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം, പ്രായം, ഫോട്ടോ അടങ്ങിയ മേല്‍വിലാസ രേഖ, പ്രവ്യത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സിഡിഎസ് സാക്ഷ്യപത്രം, അപേക്ഷ ഫീസ് ഇനത്തില്‍ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പത്തനംതിട്ട പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നിശ്ചിതഫോര്‍മാറ്റിലുളള അപേക്ഷ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, മൂന്നാംനില, കലക്‌ട്രേറ്റ് എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ ഫോമും, വിശദാംശങ്ങളും കുടുംബശ്രീ വെബ് സൈറ്റില്‍ (www.kudumbashree.org) ലഭ്യമാണ്. അവസാന തീയതി ഡിസംബര്‍ 20. ഫോണ്‍ : 04682221807

അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍/ എയിഡഡ്/ പ്രൊഫെഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭാസ സ്ഥാപനങ്ങളിലെ പരസഹായം ആവശ്യമായ 40 ശതമാനത്തിനു മുകളില്‍ വൈകല്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് കാര്യനിര്‍വഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന എന്‍എസ്എസ് /എന്‍സിസി /എസ്പിസി യൂണിറ്റിനെയും ആദരിക്കുന്നതിനുള്ള പദ്ധതി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, എന്‍ജിഒ സാമൂഹ്യപ്രവര്‍ത്തകര്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം . അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് സമ്മര്‍പ്പിക്കണം. ഫോണ്‍ 0468 2325168.
——–
അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
അടൂര്‍ ഐ.എച്ച്.ആര്‍.ഡി.എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) തസ്തികയിലേയ്ക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ടെസ്റ്റ് / ഇന്റര്‍വ്യൂവിനായി ഡിസംബര്‍ 12 ന് രാവിലെ 10.30-ന്‌കോളജ് ഓഫീസില്‍ ഹാജരാകണം. യോഗ്യത : ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും(ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). ഫോണ്‍ 04734 231995, വെബ് സൈറ്റ് :www.cea.ac.in

സെന്‍ട്രല്‍ സ്‌കോളര്‍ഷിപ്പ്
ഒമ്പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയായ സെന്‍ട്രല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബവാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപ.അപേക്ഷിക്കുന്നതിന് ആധാര്‍ സീഡഡ് അക്കൗണ്ട് നിര്‍ബന്ധം. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതും ഇ-ഗ്രാന്റ്‌സ് മുഖേന സ്‌കോളര്‍ഷിപ്പ് കൈപറ്റുന്നതുമായ സര്‍ക്കാര്‍ /എയ്ഡഡ് /അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിന് വാലിഡായ യുഡിഐഎസ്ഇ കോഡ് ഉണ്ടായിരിക്കണം. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമാണെങ്കില്‍ മാത്രം) ഹോസ്റ്റല്‍ ഇന്‍മേറ്റ് സര്‍ട്ടിഫിക്കറ്റ് (ബാധകമാണെങ്കില്‍ മാത്രം) എന്നീ രേഖകള്‍ സ്ഥാപന മേധാവിക്ക് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അവസാന തീയതി 2025 ഫെബ്രുവരി 15. ഫോണ്‍ : 0468 2322712.

സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്
അനാരോഗ്യകരമായ ചുറ്റുപാടില്‍ പണിയെടുക്കുന്നവരുടെ ആശ്രിതര്‍ക്കുളള സെന്‍ട്രല്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം. ജാതി/വരുമാനം എന്നീ നിബന്ധനകള്‍ ബാധകമല്ല. അപേക്ഷകരായ വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ സീഡഡ് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം. അപേക്ഷയോടൊപ്പം അപേക്ഷകരായ വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ പണിയെടുക്കുന്നു എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് (ബാധകമാണെങ്കില്‍ മാത്രം) എന്നിവ സ്ഥാപനമേധാവി മുമ്പാകെ ഹാജരാക്കണം.
അവസാന തീയതി 2025 ഫെബ്രുവരി 15. ഫോണ്‍ : 0468 2322712.

പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി തെക്കേമല, ചേര്‍തോട്, പാലാച്ചുവട്, കരിയിലമുക്ക്, മഞ്ഞാടി എന്നീ അഞ്ച് സ്ഥലങ്ങളിലേക്ക് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. https ://pathanamthitta. nic. in, www.akshya.kerala.gov. in എന്നീ വെബ്സൈറ്റുകളില്‍ ഫലം പരിശോധിക്കാം. ആക്ഷേപമുള്ളവര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ദിവസം മുതല്‍ 14 ദിവസം വരെ ജില്ലാ കലക്ടര്‍ക്കോ ഐ. ടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ക്കോ അപ്പീല്‍ നല്‍കാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജ് സിപിയു യൂണിറ്റിൽ തീപിടിക്കാൻ കാരണം ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജെന്ന്

0
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക പട‍ർന്ന...

സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

0
കുറവിലങ്ങാട് : കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട്...

തൃ​ശൂ​ർ പൂ​രം സാ​മ്പ്ൾ വെ​ടി​ക്കെ​ട്ട്​ ; ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം

0
തൃ​ശൂ​ർ : ​തൃ​ശൂ​ർ പൂ​രം സാ​മ്പ്ൾ വെ​ടി​ക്കെ​ട്ട്​ ഞാ​യ​റാ​ഴ്ച ന​ട​ക്കും. തേ​ക്കി​ൻ​കാ​ട്​...