സമ്മതപത്രം നല്‍കണം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് മരണശേഷം മൃതദേഹം ദാനംനല്‍കാന്‍ താല്‍പര്യമുളളവര്‍ കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തില്‍ നിശ്ചിത മാതൃകയിലുളള സമ്മതപത്രം പൂരിപ്പിച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 0468 2344803, 23344823.
——-
കാര്‍ഡിയോവാസ്‌കുലാര്‍ ടെക്നോളജിസ്റ്റ്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് കാര്‍ഡിയോവാസ്‌കുലാര്‍ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലികനിയമനം നടത്തുന്നു. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഡിസംബര്‍ 19 ന് രാവിലെ 10.30 ന് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. പ്രായപരിധി 45 വയസ്. യോഗ്യത- കാര്‍ഡിയോവാസ്‌കുലാര്‍ ടെക്നോളജിയില്‍ ബിരുദം/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. വനിതകള്‍ക്ക് മുന്‍ഗണന. ഫോണ്‍ : 9497713258.
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
തിരുവല്ല വിദ്യാഭ്യാസജില്ലയില്‍ 2024 ഒക്ടോബര്‍ വരെ നടന്ന കെ ടെറ്റ് പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഡിസംബര്‍ 16ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഹാള്‍ടിക്കറ്റ് പകര്‍പ്പ് സഹിതം ഹാജരാകണം. ഫോണ്‍: 0468 2222229.
——-
കുക്ക് നിയമനം
അയിരൂര്‍ ജില്ലാ ആയുര്‍വേദാശുപത്രിയില്‍ കുക്കിനെ നിയമിക്കുന്നു. ഏഴാംക്ലാസ് വിദ്യാഭ്യാസവും പ്രവൃത്തിപരിചയവുമുളള 45 വയസ് തികയാത്ത റാന്നി, കോഴഞ്ചേരി താലൂക്കുകളിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ സഹിതം ഡിസംബര്‍ 20 ന് രാവിലെ 11.30 ന് ആയുര്‍വേദാശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഒഴിവ് : ഒന്ന്. ഫോണ്‍ : 04735 231900.
സൂക്ഷ്മ സംരംഭ കണ്‍സള്‍ട്ടന്റ് (എം.ഇ.സി) നിയമനം
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കി വരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്ക് ഫീല്‍ഡ്തല പ്രവര്‍ത്തനത്തിന് സൂക്ഷ്മസംരംഭ കണ്‍സള്‍ട്ടന്റുമാരെ (എം.ഇ.സി) തെരെഞ്ഞെടുക്കുന്നു. കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേപ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്സിലറി അംഗങ്ങള്‍ക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം, കണക്കുകള്‍ കൈകാര്യംചെയ്യുന്നതിലുള്ള മികവ് എന്നിവ അഭികാമ്യം. ഓണറേറിയം പൂര്‍ണമായും പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. ചെറുകിട സംരംഭമേഖലകളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്) അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവസഹിതം പഞ്ചായത്തില്‍പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍/ ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍ :9746488492, 9847764315.
ജേണലിസം ഡിപ്ലോമ
കെല്‍ട്രോണ്‍ നടത്തുന്ന ജേണലിസം ഡിപ്ലോമകോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമാധ്യമ പ്രവര്‍ത്തനം, വാര്‍ത്താ അവതരണം, ആങ്കറിങ്ങ്, പി. ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം.കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 20വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, കോഴിക്കോട് : 0495 2301772, തിരുവനന്തപുരം: 0471 2325154.
സര്‍ട്ടിഫിക്കറ്റ് വിതരണം
2024 ഏപ്രിയിലെ കെ ടെറ്റ് പരീക്ഷയും മുന്‍പരീക്ഷകളും വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഡിസംബര്‍ 16 ന് തിരുവല്ല വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. ഫോണ്‍ : 0468 2222229.
—–
അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ പാതയോരങ്ങളിലും ഫുട്ട്പാത്ത് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, തോരണങ്ങള്‍, കൊടിക്കൂറകള്‍, ഫ്ളക്‌സുകള്‍, പരസ്യബോര്‍ഡുകള്‍ മുതലായവ ഡിസംബര്‍ 16 ന് മുമ്പ് സ്വമേധയാ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം ബോര്‍ഡ് ഒന്നിന് 5000രൂപ പിഴയും നീക്കം ചെയ്യുന്നതിനുള്ള ചെലവും ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.