Saturday, July 5, 2025 3:54 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എം.എസ് ഓഫീസ്, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ :0469-2961525, 8281905525.
——-
നൈപുണ്യ വികസന സംരംഭകത്വ വര്‍ക്ഷോപ്പ്
കേക്ക്, ജാം, വിവിധ ഇനം സ്‌ക്വാഷുകള്‍ എന്നിവ നിര്‍മിക്കുന്നതിന് സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്), രണ്ടുദിവസത്തെ നൈപുണ്യ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബര്‍ 19 , 20 തീയതികളില്‍ കളമശ്ശേരി കീഡ് ക്യാമ്പസിലാണ് പരിശീലനം. ലിങ്ക് : http://kied.info/training-calender/ ഫോണ്‍: 0484 2532890/0484 2550322/ 9188922785.

സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് സഹായം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ) ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളുടെ ആശ്രിതരില്‍ സിവില്‍ സര്‍വീസിന് താല്‍പര്യമുള്ളവരെ പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനായി പഠനാനുകൂല്യം നല്‍കുന്നു. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ : 04712309012, 2308947.

ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണം
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്ളക്സ് ബോര്‍ഡുകള്‍, കൊടിമരങ്ങള്‍, തോരണങ്ങള്‍, കൊടിക്കൂറകള്‍ തുടങ്ങിയവ രണ്ട് ദിവസത്തിനകം നീക്കം ചെയ്യണം. അല്ലെങ്കില്‍ പിഴ ചുമത്തുമെന്ന് സെക്രട്ടറി അറിയിച്ചു.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ആരോഗ്യമേഖലയിലേയ്ക്കുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് വിജയമാണ് യോഗ്യത. ഫോണ്‍ : 9495999688.

ലൈറ്റ് മ്യൂസിക് പ്ലോഗ്രാം ഡിപ്ലോമ
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ലൈറ്റ് മ്യൂസിക് പ്ലോഗ്രാമിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 17 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9072588860. വെബ് സൈറ്റ് : www.srccc.in

കൗണ്‍സിലിംഗ് സൈക്കോളജി പ്ലോഗ്രാം ഡിപ്ലോമ
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗ് സൈക്കോളജി പ്ലോഗ്രാമിലേക്ക് അപേക്ഷിക്കാം. പ്രായം 18 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9961351163. വെബ് സൈറ്റ് : www.srccc.in

ഐ.എച്ച്.ആര്‍.ഡി അപേക്ഷ ക്ഷണിച്ചു
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) വിവിധ കേന്ദ്രങ്ങളില്‍ ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍,യോഗ്യത എന്ന ക്രമത്തില്‍ ചുവടെ. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) (2സെമസ്റ്റര്‍)- ഡിഗ്രി പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്റ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) (2 സെമസ്റ്റര്‍)-എം.ടെക്/ബി.ടെക്/എം.സി.എ/ ബി.എസ്സി(സി.എസ്)/ എം.എസ്.സി (സി.എസ്) / ബി.സിഎ ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) (2സെമസ്റ്റര്‍)- എസ്.എസ്.എല്‍.സിഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്(ഡി.സി.എ) (1സെമസ്റ്റര്‍)- പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) (1സെമസ്റ്റര്‍)-എസ്.എസ്.എല്‍.സി എസ്.സി/എസ്.റ്റി, മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അവസാന തീയതി ഡിസംബര്‍ 31. വെബ് സൈറ്റ് : www.ihrd.ac.in, ഫോണ്‍ : 0471 2322985, 2322501.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ ചെമ്പേരി സ്വദേശി ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍

0
ഡബ്ലിൻ : ടെൻസിയ സിബി അയർലൻഡിലെ പീസ് കമ്മീഷണര്‍. അയര്‍ലണ്ടിൽ ആരോഗ്യമേഖലയിൽ...

വടശ്ശേരിക്കര -ചിറ്റാർ റോഡില്‍ ടോറസുകളുടെ മരണപ്പാച്ചില്‍ ; ഭീതിയില്‍ യാത്രക്കാര്‍

0
റാന്നി : വടശ്ശേരിക്കര-ചിറ്റാർ ടോറസുകളുടെ മരണപ്പാച്ചില്‍ കാൽനട-വാഹനയാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു....

ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും വിമർശിച്ചവരെ പരി​ഹസിച്ചും വീണ്ടും മന്ത്രി വിഎൻ വാസവൻ രം​ഗത്ത്

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും...

കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം ; കേരള കോൺഗ്രസ്‌ ഏഴുമറ്റൂർ ഏരിയ സമ്മേളനം

0
ഏഴുമറ്റൂർ : മല്ലപ്പള്ളിയിൽനിന്നും പാടിമൺ, വായ്പൂര്, മേത്താനം, എഴുമറ്റൂർ, അരീക്കൽ, തടിയൂർ,...