ജില്ലാ വികസനസമിതി യോഗം 28 ന്
ജില്ലാ വികസനസമിതി യോഗം ഡിസംബര്‍ 28 ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
——
കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ്
സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേസ് (കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് ) ന്റെ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന സൗജന്യ കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോഴ്‌സ് കാലാവധി – 175 മണിക്കൂര്‍. പ്രായപരിധി 18-40 വയസ്. വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു. താല്‍പര്യമുള്ളവര്‍ കോന്നി എലിയറയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ :9188910571
ക്ലീനിംഗ് സ്റ്റാഫ് നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ക്ലീനിംഗ് വിഭാഗത്തിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 23 രാവിലെ 10ന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം. പ്രായപരിധി 50 വയസ് (2024 ജനുവരി ഒന്നിന്). യോഗ്യത-ഏഴാംക്ലാസ്. പ്രവൃത്തി പരിചയം അഭികാമ്യം.
——-
നയിചേതന ഓപ്പണ്‍ ഫോറം
നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ദേശീയ വ്യാപകമായി നടന്നുവരുന്ന മൂന്നാംഘട്ട ജെന്‍ഡര്‍ കാമ്പയിന്‍ നയിചേതനയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാളെ (21) രാവിലെ 11 മുതല്‍ പന്തളം കുടുംബശ്രീ പ്രീമിയം കഫേയില്‍ ജെന്‍ഡര്‍ വൈവിധ്യം എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും.