റാങ്ക് പട്ടിക
വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഫസ്റ്റ് എന്‍സിഎ വിശ്വകര്‍മ (കാറ്റഗറി നമ്പര്‍ : 558/2022) ,ഫസ്റ്റ് എന്‍സിഎ മുസ്‍ലീം (കാറ്റഗറി നമ്പര്‍ : 303/2022) തസ്തികകളുടെ റാങ്ക് പട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——-
ടെന്‍ഡര്‍
റാന്നി ഐ.സി.ഡി.എസ് പ്രോജക്ട് വികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി 2025 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ നാല് ചക്രവാഹനം (കാര്‍/ജീപ്പ്) പ്രതിമാസ വാടകയ്ക്ക് നല്‍കുവാന്‍ വാഹന ഉടമകളില്‍ നിന്ന് റീടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 28 ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 04735 221568 ഇ-മെയില്‍ : [email protected]
ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ച അമ്മമാരെയും കുട്ടികളെയും ആശുപത്രിയില്‍ നിന്നും വീട്ടില്‍ എത്തിക്കുന്നതിന് 1200 സിസി ക്ക് മുകളില്‍ നാലുസീറ്റ് ടാക്‌സി കാര്‍ ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2025 ജനുവരി നാല്. ഫോണ്‍ : 04734 223236.
——–
ലേലം
പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍ പിന്‍വശത്തുളള പഴയ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ സ്ഥിതി ചെയ്യുന്ന തേക്ക്, പുളി, ആഞ്ഞിലി, മഹാഗണി തുടങ്ങിയ മരങ്ങളുടെ ലേലം ജനുവരി മൂന്നിന് രാവിലെ 11 ന് പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിസരത്ത് നടക്കും. ഫോണ്‍ : 0468 2222630.
——
ലേലം
റാന്നി പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകടകരമായി നില്‍ക്കുന്ന മഹാഗണി, മരുതി, ആല്‍ തുടങ്ങിയ മരങ്ങളുടെ ലേലം ഡിസംബര്‍ 28 ന് രാവിലെ 10.30 ന് റാന്നി പോലീസ് സ്റ്റേഷന്‍ പരിസരത്ത് നടക്കും. ഫോണ്‍ : 0468 2222630.
കെല്‍ട്രോണില്‍ ജേണലിസം ഡിപ്ലോമ
തിരുവനന്തപുരം കെല്‍ട്രോണ്‍ സെന്റ്ററില്‍ ജേണലിസം ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു. പ്രായപരിധി ഇല്ല. പഠനകാലയളവില്‍ മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. പത്രപ്രവര്‍ത്തനം, ടെലിവിഷന്‍ ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മാധ്യമ പ്രവര്‍ത്തനം, വാര്‍ത്താ അവതരണം, ആങ്കറിങ്ങ്, പി. ആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിലാണ് പരിശീലനം .ഡിസംബര്‍ 24 വരെ അപേക്ഷിക്കാം. ഫോണ്‍: 9544958182, 0471 2325154
കയര്‍ഫെഡ് മെഗാഫെയര്‍
കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ക്രിസ്തുമസ്-ന്യൂഇയര്‍ കയര്‍ ഷോപ്പി പ്രദര്‍ശനവും വില്‍പ്പനയും ആരംഭിച്ചു. 2025 ജനുവരി 31വരെയാണ് ഫെയര്‍. മെത്തകള്‍ വാങ്ങുമ്പോള്‍ 35 ശതമാനം മുതല്‍ 50 ശതമാനം വരെ വിലകുറവും, ബെഡ്ഷീറ്റ്, തലയിണ, ഡോര്‍മാറ്റ്, റോള്‍അപ്പ് സ്റ്റാന്‍ഡേര്‍ഡ് മെത്ത തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും. കയര്‍ ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം വരെ ഡിസ്‌കൗണ്ടും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണമേഖല, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പ്രത്യേക ഡിസ്‌കൗണ്ടുകളും, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പലിശരഹിത തവണകളായി പണമടച്ച് മെത്തകളും, കയര്‍ ഉല്‍പന്നങ്ങളും വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ട്.
സ്‌പെഷ്യല്‍ റിവാര്‍ഡ്
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ മക്കള്‍ക്ക് സംസ്ഥാന -ദേശീയ തലത്തില്‍ കലാകായിക അക്കാദമിക് രംഗത്തെ മികവിന് സ്‌പെഷ്യല്‍ റിവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ : 0468 2320158.
——–
ലാപ് ടോപ്പ് വിതരണം
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങളുടെ പ്രൊഫഷണല്‍ കോഴ്‌സിന് പ്രവേശന പരീക്ഷയിലൂടെ മെറിറ്റില്‍ പ്രവേശനം ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. www.kmtwwfb.org വെബ്‌സൈറ്റില്‍ അപേക്ഷാ ഫോം ലഭിക്കും. ഫോണ്‍ : 0468 2320158.
നൈപുണ്യ പരിശീലന കോഴ്‌സുകള്‍
അസാപ് കേരളയുമായി സഹകരിച്ചു പട്ടികജാതി വികസന വകുപ്പ് നടത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ബിസിനസ് അനലിറ്റിക്‌സ് നൈപുണ്യ പരിശീലന കോഴ്‌സുകളിലേക്ക് പട്ടികജാതി വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18 മുതല്‍ 35 വയസ് വരെ. അവസാന തീയതി 2025 ജനുവരി 15. ജില്ലയുടെ പരിധിയിലുള്ള പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് അവസരം. ഫോണ്‍ -0468 2322712.
——
അഡീഷണല്‍ സ്ട്രിപ്പ് ലഭിക്കും
ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേന മുന്‍ വര്‍ഷങ്ങളില്‍ സൗജന്യമായി ഗ്ലൂക്കോമീറ്റര്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്ക് അഡീഷണല്‍ സ്ട്രിപ്പിന് സുനീതി പോര്‍ട്ടല്‍ (www.sjd.kerala.gov.in ) അപേക്ഷിക്കാം. ഫോണ്‍ : 04682325168.
സ്‌കോളര്‍ഷിപ്പ്
കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 2024 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുളളവരുടെ എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒമ്പത്, 10 ക്ലാസുകള്‍ ഒഴികെ മറ്റ് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് യോഗ്യത പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിരിക്കണം. പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതപരീക്ഷയില്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചവര്‍ ആയിരിക്കണം. അവസാന തീയതി ഡിസംബര്‍ 31. www.kmtwwfb.org വെബ്‌സൈറ്റിലും ജില്ലാ ഓഫീസിലും അപേക്ഷാഫോം ലഭിക്കും. ഫോണ്‍ : 0468 2320158.