പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കുന്ന പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കാം. കോഴ്‌സ് ദൈര്‍ഘ്യം- നാല് മാസം. 30 സീറ്റുകള്‍. കോഴ്‌സ് ഫീസ് – 25000 രൂപ(+18ശതമാനം ജി.എസ്.ടി). പ്രായപരിധി ഇല്ല.സമയക്രമം – ആഴ്ചയില്‍ രണ്ടു ദിവസം വീതം രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ.
യോഗ്യത – ഐടിഐ സിവില്‍ ഡ്രാഫ്റ്റ്‌സ്മാന്‍, കെജിസിഇ സിവില്‍ എഞ്ചിനീയറിംഗ്, ഐടിഐ ആര്‍ക്കിടെക്്ച്വറല്‍ അസിസ്റ്റന്റ് ഷിപ്പ് അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിംഗ് ,ആര്‍ക്കിടെക്ച്ചർ, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ സിവില്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറിംഗ്. മേല്‍വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ,വാസ്തുവിദ്യാ ഗുരുകുലം , ആറന്മുള, പത്തനംതിട്ട 689 533
അവസാന തീയതി ജനുവരി 20. www.vasthuvidyagurukulam.com വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468 2319740, 9188089740,9188593635, 9605046982, 9605458857.
ഇ-ലേലം 31 ന്
ജില്ലയില്‍ നര്‍കോട്ടിക്ക് സംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടതും കോടതികളില്‍ നിന്നും പോലീസ് വകുപ്പിലെ ഡ്രഗ് ഡിസ്‌പോസല്‍ കമ്മിറ്റിക്കു കൈമാറിയിട്ടുള്ളതും ജില്ലാ പോലീസ് സായുധ സേന ആസ്ഥാനത്ത് സുക്ഷിച്ചിട്ടുള്ളതുമായ ആറു വാഹനങ്ങള്‍ www.mstcecommerce.com മുഖേന ഡിസംബര്‍ 31 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി വില്‍പ്പന നടത്തും. വെബ്‌സൈറ്റില്‍ ബയര്‍ ആയി പേര് രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ 0468-2222630
ഇ- മെയില്‍ [email protected]
—–
കെട്ടിട നികുതി
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി 2025 ജനുവരി നാലുവരെ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വിവിധ കേന്ദ്രങ്ങളില്‍ അടയ്ക്കാം. തീയതി, കളക്ഷന്‍ സ്ഥലം എന്ന ക്രമത്തില്‍ ചുവടെ. ഡിസംബര്‍ 27 പുതുശ്ശേരി ജംഗ്ഷന്‍. 28, പാലത്തിങ്കല്‍ ജംഗ്ഷന്‍. 30, എന്‍ എസ് എസ് കരയോഗ മന്ദിരം അമ്പാട്ടുഭാഗം. 31, കടമാന്‍കുളം ജംഗ്ഷന്‍. ജനുവരി 03, മടുക്കോലി വെയിറ്റിംഗ് ഷെഡിനോട് ചേര്‍ന്ന് വട്ടശ്ശേരില്‍ ബില്‍ഡിംഗ്.04, ശാസ്താങ്കല്‍ എന്‍ എസ് എസ് കരയോഗ മന്ദിരം.
കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
——-
ഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ്‌സയന്‍സ് ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിപ്ലോമ ഇന്‍ ഡാറ്റ എന്ററി ടെക്നിക്ക് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ , സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകള്‍ക്ക് ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാം. എസ്‌സി/ എസ്റ്റി/ ഒബിസി വിഭാഗക്കാര്‍ക്ക് ഫീസിളവ്. വെബ്‌സൈറ്റ്: www.ihrdadmissions.org ഫോണ്‍: 9562771381, 8547005046, 9495069307.