ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള മൂന്ന് അങ്കണവാടികളിലേക്ക് ‘സക്ഷം’ പദ്ധതി പ്രകാരമുള്ള സാധനങ്ങളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 13. ഫോണ്‍ – 0468 2362129, ഇമെയില്‍[email protected] .
———
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജനുവരി നാലിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അപേക്ഷാ തീയതി നീട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ , പി.ജി.ഡി.സി.എഫ് ,ഡി.ഡി.റ്റി.ഒ.എ , ഡി.സി.എ, സി.സി.എല്‍.ഐ.എസ് തുടങ്ങിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുളള അവസാനതീയതി ഡിസംബര്‍ 31 ല്‍ നിന്ന് ജനുവരി 15 വരെ നീട്ടി. വെബ് സൈറ്റ് : www.ihrd.ac.in, ഫോണ്‍ : 0471 2322985, 2322501.
———
പോസ്റ്റ്മാര്‍ട്ടം നടത്തില്ല
അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഫ്രീസര്‍ മോര്‍ച്ചറിയുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ജനുവരി രണ്ട്, മൂന്ന് തീയതികളില്‍ പോസ്റ്റ്മാര്‍ട്ടം ഉണ്ടായിരിക്കുന്നതല്ലയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍
ജില്ലയില്‍ നാഷണല്‍ ആയുഷ്മിഷനുകീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ്. യോഗ്യത – അംഗീകൃതസര്‍വകലാശാലയില്‍ നിന്നുളള ബിഎന്‍വൈഎസ് /എംഎസ്‌സി (യോഗ) /എംഫില്‍ യോഗ /യോഗയില്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ പിജി ഡിപ്ലോമ. പ്രായപരിധി 2024 ഡിസംബര്‍ 31 ന് 40 വയസ് കവിയരുത്. അവസാന തീയതി ജനുവരി ആറ്. ഫോണ്‍ : 0468 2995008. വെബ്‌സൈറ്റ് : www.nam.kerala.gov.in-careers
——
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാംക്ലാസിലേക്ക് ജനുവരി 18 ന് നടക്കുന്ന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ navodaya.gov.in/ വെബ്‌സൈറ്റില്‍ നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ :04735 294263, 265246.