നിരോധനം
ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ 99 -മത് ജനറല്‍ കണ്‍വന്‍ഷന്‍ തിരുവല്ല കുമ്പനാട് ഹെബ്രോണ്‍ പുരത്ത് നടക്കുന്നതിനാല്‍ ജനുവരി 15 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ കിഴക്ക് കുമ്പനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ പടിഞ്ഞാറ് കല്ലുമാലി ബസ് സ്റ്റോപ്പ് വരെ തിരുവല്ല കോഴഞ്ചേരി റോഡിന്റെ ഇരുവശത്തും താല്‍കാലിക കടകള്‍ സ്ഥാപിക്കുന്നതും ഓഡിയോ വീഡിയോ പ്രദര്‍ശനങ്ങള്‍ നടത്തുന്നതും വാഹന പാര്‍ക്കിംഗും നിരോധിച്ചതായി തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ശ്വാസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി ആരംഭിച്ചിട്ടുളള ശ്വാസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
ആര്‍ദ്രം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ക്ലിനിക്കുകളാണ് ശ്വാസ് ക്ലിനിക്കുകള്‍. ഇവിടെ ജനങ്ങള്‍ക്ക് സ്‌പൈറോമീറ്റര്‍ ഉപയോഗിച്ചുളള ഊതി പരിശോധന ലഭ്യമാണ്. ഇപ്പോള്‍ നവ കേരള കര്‍മ പദ്ധതിയുടെ വാര്‍ഷിക ആരോഗ്യ പരിശോധന ശൈലി ആപ്പ് മുഖേന സര്‍വെ ചെയ്ത് ശ്വാസ കോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്ന ആളുകളെയും ശ്വാസ് ക്ലിനിക്കുകളുമായി ലിങ്ക് ചെയ്തിട്ടുണ്ട്. ശ്വാസകോശ രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനും ചികിത്സയ്ക്കും വേണ്ടിയാണ് ശ്വാസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ശ്വാസകോശ രോഗങ്ങളായ ആസ്മ, ക്രോണിക് ഓബ്‌സ്ട്രാക്റ്റീവ് പള്‍മണറി രോഗങ്ങള്‍ എന്നിവ മുന്‍കൂട്ടി കണ്ടെത്താനും ചികിത്സിക്കാനുമാണ് ശ്വാസ് ക്ലിനിക്കിലൂടെ ലക്ഷ്യം ഇടുന്നത്. ഓമല്ലൂര്‍, പളളിക്കല്‍, ഏഴംകുളം, ആനിക്കാട്, വടശേരിക്കര, കോട്ടാങ്ങല്‍, നിരണം, പന്തളം എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശ്വാസ് ക്ലിനിക്കിന് തുടക്കമിട്ടിട്ടുണ്ട്. ജില്ലാതലത്തില്‍ ഇതിനുളള പരിശീലനവും നടന്നു കഴിഞ്ഞു.
ആങ്ങമൂഴി അക്ഷയ കേന്ദ്രം റദ്ദു ചെയ്തു
സീതത്തോട് ഗ്രാമപഞ്ചായത്തിലെ ആങ്ങമൂഴി ലൊക്കേഷന്‍ (പി.ടി.എ 105)അക്ഷയ കേന്ദ്രം സാങ്കേതിക കാരണങ്ങളാല്‍ റദ്ദു ചെയ്ത് സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ഉത്തരവിട്ടു. പൊതു ജനങ്ങള്‍ക്ക് അക്ഷയ സേവങ്ങള്‍ക്കായി സീതത്തോട് ലൊക്കേഷന്‍ അക്ഷയ കേന്ദ്രത്തെയോ, മറ്റ് അക്ഷയ കേന്ദ്രങ്ങളെയോ സമീപിക്കാവുന്നതാണെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ധനേഷ് അറിയിച്ചു.
ടെന്‍ഡര്‍
അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 30ന് പകല്‍ രണ്ടു വരെ. ഫോണ്‍ : 0473 4 223 540, 9496 147 577.
സൗജന്യപരിശീലനം
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാസ്റ്റ് ഫുഡ്, കേക്ക് അടക്കമുള്ള ബേക്കറി ഉല്‍പന്നങ്ങളുടെ സൗജന്യ പരിശീലനം ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 8330010232, 04682270243 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യുക.
ഗ്രാമസഭ
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 14 -ാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ഡു ഗ്രാമസഭകള്‍ തുടങ്ങി. വാര്‍ഡ് നമ്പര്‍, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍.
വാര്‍ഡ് ഒന്ന് -ജനുവരി 18 ന് രാവിലെ 11.30 ന് മങ്ങാട് സെന്റ് മേരീസ് ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍ ഹാള്‍. വാര്‍ഡ് മൂന്ന്- ജനുവരി 19 ന് ഉച്ചയ്ക്ക് രണ്ടിന് എന്‍എസ്എസ് കരയോഗ മന്ദിരം പൂതങ്കര. വാര്‍ഡ് നാല്- ജനുവരി 19 ന് ഉച്ചയ്ക്ക് മൂന്നിന് എന്‍എസ്എസ് കരയോഗ മന്ദിരം പൂതങ്കര. വാര്‍ഡ് ആറ് – ജനുവരി 20 ന് രാവിലെ 11.30 ന് ചാങ്കൂര്‍ എസ് എന്‍ ഡി പി ഓഡിറ്റോറിയം. വാര്‍ഡ് ഏഴ് – ജനുവരി 21 ന് രാവിലെ 11.30 ന് സിഎസ്ഐ ചര്‍ച്ച് പാരിഷ് ഹാള്‍, പുതുവല്‍.
വാര്‍ഡ് എട്ട് – ജനുവരി 17 ന് രാവിലെ 10.30ന് തിരുമങ്ങാട് എസ്എന്‍ഡിപി ഹാള്‍. വാര്‍ഡ് ഒന്‍പത് – ജനുവരി 21 ന് ഉച്ചയ്ക്ക് രണ്ടിന് ആദിച്ചന്‍ മെമ്മോറിയല്‍ കരയോഗ മന്ദിരം. വാര്‍ഡ് 10- ജനുവരി 17 ന് ഉച്ചയ്ക്ക് 12 ന് സാസ്‌കാരിക നിലയം ഉടയാന്‍ മുറ്റം.
വാര്‍ഡ് 13- ജനുവരി 21 ന് പകല്‍ മൂന്നിന് ഇവിഎച്ച് എസ് എസ് ഇളമണ്ണൂര്‍. വാര്‍ഡ് 14- ജനുവരി 21 ന് രാവിലെ 10.30 ന് എല്‍പിഎസ് ഇളമണ്ണൂര്‍. വാര്‍ഡ് 15- ജനുവരി 18 ന് രാവിലെ 10ന് മങ്ങാട് സെന്റ് മേരീസ് ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍ ഹാള്‍.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുവാന്‍ അംഗീകാരം ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രവൃത്തി ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 21 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2224070.
ടെന്‍ഡര്‍
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുമ്പമണ്‍ നോര്‍ത്ത് സ്‌കൂളിന് ലാബ് സാധനങ്ങള്‍ വാങ്ങുന്നതിനുളള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ഒന്നിന് പകല്‍ മൂന്നു വരെ. ഇ- മെയില്‍: [email protected].
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്‌ഷോപ്പ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ കൂടുതല്‍ അറിവ് നേടാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) നേതൃത്വത്തില്‍ മൂന്നു ദിവസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്‌ഷോപ്പ് (റസിഡന്‍ഷ്യല്‍) സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടു മുതല്‍ നാലു വരെ കളമശേരി കീഡ് കാമ്പസില്‍ പരിശീലനം നടക്കും. സോഷ്യല്‍ മീഡിയ അഡ്വര്‍ട്ടൈസ്മെന്റ്, മാര്‍ക്കറ്റിംഗ് ഓട്ടോമേഷന്‍, സേര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും.
സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി ജനുവരി 31 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കുന്ന 35 പേര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. വെബ് സൈറ്റ് : www.kied.info. ഫോണ്‍ : 0484 2532890, 2550322.
പ്രി.ഡി.ഡി.സി യോഗം 21ന്
ജില്ലാ വികസന സമിതിയുടെ ജനുവരി മാസത്തെ പ്രിഡിഡിസി യോഗം ജനുവരി 21ന് രാവിലെ 11 ന് ഓണ്‍ലൈനായി ചേരും.