റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ ആരോഗ്യ വകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ -421/19)തസ്തികയുടെ 344/2021/ഡിഒഎച്ച നമ്പര്‍ റാങ്ക് പട്ടിക 2024 ഒക്ടോബര്‍ മൂന്നിന് മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 2024 ഒക്ടോബര്‍ നാലിന് പൂര്‍വാഹ്നം മുതല്‍ പ്രാബല്യത്തില്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——-
ലേലം
മാങ്കോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോമ്പൗണ്ടില്‍ നില്‍ക്കുന്ന തെങ്ങ്, പ്ലാവ്, ആല്‍ എന്നീ മരങ്ങളുടെ ലേലം ജനുവരി 29 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. ഫോണ്‍ : 9544422836, 9447044429.
ടെന്‍ഡര്‍
ജില്ലാ ലേബര്‍ ഓഫീസറുടെ കാര്യാലയത്തിലേക്ക് 2025 മാര്‍ച്ച് ഒന്നുമുതല്‍ 2026 ഫെബ്രുവരി 28 വരെ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം (`ബൊലേറോ, സ്വിഫ്റ്റ് ഡിസൈര്‍, എത്തിയോസ്, ഹോണ്ട സിറ്റി, സമാന മോഡലുകള്‍ ) വിട്ടു നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 12. ഫോണ്‍ : 0468 2222234.
——-
ടെന്‍ഡര്‍
പറക്കോട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 18. ഫോണ്‍ : 04734 217010., ഇ-മെയില്‍ :[email protected]