Friday, July 4, 2025 5:21 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

തിരുവല്ല ആശുപത്രിയില്‍ ശുചിത്വ മിഷന്‍ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുംതിരുവല്ല താലൂക്ക് ആശുപത്രിയില്‍ രണ്ടേകാല്‍ കോടി രൂപ ചെലവില്‍ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയുമായി ജില്ലാ ശുചിത്വ മിഷന്‍. ദിനംപ്രതി 225 കിലോ ലിറ്റര്‍ ശുദ്ധീകരണ ശേഷിയുളളതാണ് പ്ലാന്റ്. തിരുവല്ല നഗരസഭ അധ്യക്ഷ അനു ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ടെന്‍ഡര്‍ ഡോക്യുമെന്റ് അവതരണ യോഗം ചേര്‍ന്നു. ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍, നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭാ വിനു, എഞ്ചിനിയര്‍ ഷീജാ ബി റാണി, അസിസ്റ്റന്റ് എഞ്ചിനിയര്‍ പി ആര്‍ അനുപമ, ക്ലീന്‍ സിറ്റി മാനേജര്‍ ബി പി ബിജു എന്നിവര്‍ പങ്കെടുത്തു.

ജോലി ഒഴിവ്
മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലൈബ്രറി അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഒന്നാംക്ലാസ് ബി.എല്‍.ഐ.സി, കെഒഎച്ച്എ സോഫ്റ്റ് വെയര്‍ പരിചയവും ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 28 രാവിലെ 11ന് കോളജില്‍ എത്തണം.
ഫോണ്‍ : 04792304494.
——
ഏകദിന വര്‍ക്‌ഷോപ്പ്
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ഏകദിന സംരംഭകത്വ ബോധവല്‍ക്കരണ വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകര്‍ക്ക് അങ്കമാലി എന്റര്‍പ്രൈസ് ഡവലപ്‌മെന്റ് സെന്ററില്‍ ജനുവരി 28ന് നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാം. അവസാന തീയതി ജനുവരി 25. ഫോണ്‍ : 0484 2532890/ 2550322 /7994903058.

ഇ-ദര്‍ഘാസ്
ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണപദ്ധതിക്ക് ഇ-ദര്‍ഘാസ് ക്ഷണിച്ചു. വിവരങ്ങള്‍ക്ക് www.etenders.kerala.gov.in ഫോണ്‍ : 0468 2224070.
——-
ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 076/2024) തസ്തികയുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

ടെന്‍ഡര്‍
പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിലെ ഹാള്‍ എയര്‍കണ്ടീഷനായി എ.സികള്‍ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 29 വൈകിട്ട് മൂന്നിന് മുമ്പ് ടെന്‍ഡര്‍ ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.
——
ടെന്‍ഡര്‍
മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയില്‍ വരുന്ന 26 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി മൂന്ന്. ഫോണ്‍ : 8281999122.
——
റാങ്ക് പട്ടിക റദ്ദായി
ജില്ലാ ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 418/19) തസ്തികയിലേക്ക് 27800-59400 രൂപ ശമ്പള നിരക്കില്‍ 2021 നവംബര്‍ 29ന് നിലവില്‍ വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 419/2021/ഡിഒഎച്ച് ) റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കടം വാങ്ങിയ പണം തിരികെ നൽകിയില്ല ; ബന്ധുവിന്‍റെ വീടിന് തീയിട്ട് യുവാവ്

0
ബെംഗളൂരു: കടം വാങ്ങി വര്‍ഷങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ നൽകാത്തതിനെ തുടര്‍ന്ന്...

തൊടുപുഴ അൽ അസർ ലോ കോളേജില്‍ കെ.എസ്.യുവിന് പുതിയ നേതൃത്വം

0
തൊടുപുഴ: കെ.എസ്.യു അൽ അസർ ലോ കോളേജിന്റെ യൂണിറ്റ് സമ്മേളനം തൊടുപുഴ...

ദേശീയ പാത തകര്‍ച്ച ; സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം

0
തിരുവനന്തപുരം: ദേശീയ പാതയിലെ തകര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എംപിമാരുടെ യോഗത്തില്‍ വിമര്‍ശനം....

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

0
കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍...