Tuesday, April 29, 2025 10:22 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജലവിതരണം : ജാഗ്രത പാലിക്കണം
പമ്പാജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങിയതിനാല്‍ പിഐപി മെയിന്‍ കനാല്‍ പ്രദേശങ്ങളായ വടശ്ശേരിക്കര, റാന്നി, ചെറുകോല്‍, വലതുകര കനാല്‍പ്രദേശങ്ങളായ അയിരൂര്‍, തോട്ടപ്പുഴശ്ശേരി, കോയിപ്രം, പുറമറ്റം, ഇരവിപേരൂര്‍, കവിയൂര്‍, കുറ്റൂര്‍ , ഇടതുകര പ്രദേശങ്ങളായ നാരങ്ങാനം, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ഇലന്തൂര്‍, മെഴുവേലി, ആറ•ുള എന്നിവിടങ്ങളിലുള്ളവര്‍ കനാലില്‍ കുളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങരുത്. കനാലുകളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും കര്‍ശന നിയന്ത്രണം ഉണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
—–
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്പരിധിയിലുള്ള 24 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുളള ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി -ഫെബ്രുവരി 12. വിവരങ്ങള്‍ക്ക് – ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല. പി.ഒ, ഫോണ്‍ – 0468 2362129. ഇ-മെയില്‍: [email protected]

ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് 2025 ഫെബ്രുവരി ഒന്നുമുതല്‍ 2026 ജനുവരി 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13. ഫോണ്‍ : 04734217010, 9446524441. ഇ-മെയില്‍ : [email protected]
——
പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്സ്
കൊറ്റനാട് ഹോമിയോ ആശുപത്രിയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നതിനായി നഴ്സുമാരുടെ പട്ടിക തയാറാക്കുന്നതിന് അഭിമുഖം നടത്തുന്നു. എസ്എസ്എല്‍സി, ജിഎന്‍എം, ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് നഴ്സിംഗ് (സര്‍ക്കാര്‍ അംഗീകാരം) യോഗ്യതയുളളവരോ ജിഎന്‍എം മാത്രം ഉളളവരെയോ പരിഗണിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ആറിന് രാവിലെ 10.30ന് അടൂര്‍ റവന്യൂ ടവറിലുളള ഹോമിയോപതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04734 226063.

ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ്, ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലേക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി ഏഴ്. ഫോണ്‍ : 04735 266671 . ഇ-മെയില്‍ : [email protected]
——
ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിനുളള അപേക്ഷ ക്ഷണിച്ചു. 2024 അധ്യയന വര്‍ഷത്തില്‍ കേന്ദ്ര, കേരള സര്‍ക്കാര്‍ എയ്ഡഡ് യൂണിവേഴ്സിറ്റി കോളജുകളില്‍ നിന്നും റഗുലര്‍ കോഴ്സുകളില്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദം, പി.ജി, പ്രൊഫഷണല്‍ പി.ജി. ഐ.ടി.ഐ, ടി.ടി.സി. പോളിടെക്നിക്, ജനറല്‍ നഴ്സിംഗ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നീ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റ്, സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും കര്‍ഷക തൊഴിലാളിയാണെന്ന യൂണിയന്‍ സാക്ഷ്യപത്രവും ഹാജരാക്കണം. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ ജനുവരി 31ന് വൈകിട്ട് അഞ്ചുവരെ നല്‍കാം. ഫോണ്‍ : 0468-2327415.

അസാപ്പ് കേരളയില്‍ തൊഴിലവസരം
അസാപ് കേരളയില്‍ എ.ആര്‍./വി.ആര്‍. ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.ടെക്, എം.ടെക്, ബി.സി.എ, എം.സി.എ വിഷയങ്ങളിലോ മറ്റു വിഷയങ്ങളിലെയോ ബിരുദം വേണം. കളമശ്ശേരി, കഴക്കൂട്ടം, പാമ്പാടി, കുന്നംകുളം എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലായാണ് അവസരം. അവസാന തീയതി ജനുവരി 30. വെബ്സൈറ്റ്: www.asapkerala.gov.in/careers
——
ടെന്‍ഡര്‍
വടശ്ശേരിക്കര സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഉപയോഗത്തിനായി ഓപ്പണ്‍ കിണര്‍ നിര്‍മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍ : 9447859959.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താൻ തെമ്മാടി രാജ്യമാണെന്ന് കുറ്റപ്പെടുത്തി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ

0
യു.എൻ: അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുകയും മേഖലയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന...

വിവാഹ ചടങ്ങിനിടെ 8 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി

0
ബറേലി : വിവാഹ ചടങ്ങിനിടെ 8 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി....

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്...

0
ന്യൂഡല്‍ഹി : ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും അശ്ലീല ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നതില്‍...

പഹൽഗാം ഭീകരരുടെ ഒളിയിടത്തിലേക്ക് അടുത്ത് സുരക്ഷാ സേന

0
ശ്രീനഗർ: പഹൽഗാമിൽ കൂട്ടക്കൊല നടത്തിയ ഭീകരരുടെ ഒളിയിടത്തിലേക്ക് സുരക്ഷാ സേന അടുത്തതായി...