അപേക്ഷാ തീയതി നീട്ടി
എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ, അഡ്വാന്‍സിഡ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷിക്കാനുളള തീയതി ഫെബ്രുവരി 15 വരെ നീട്ടി. ഫോണ്‍: 0471 2325101, 8281114464. വെബ് സൈറ്റ് : www.srccc.in
——–
കരാര്‍ നിയമനം
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റിന്റെ (സിഎഫ്ആര്‍ഡി) കീഴിലുളള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലെ കെമിക്കല്‍ വിഭാഗത്തിലേക്ക് ജൂനിയര്‍ അനലിസ്റ്റ്, സീനിയര്‍ അനലിസ്റ്റ് തസ്തികകളിലേക്ക് ഒരുവര്‍ഷത്തെ കരാര്‍ നിയമനം നടത്തുന്നതിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സീനിയര്‍ അനലിസ്റ്റ് : യോഗ്യത 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ബയോ കെമിസ്ട്രി ബിരുദാനന്തര ബിരുദവും ഫുഡ് അനാലിസിസ് ലബോറട്ടറിയില്‍ അനലിസ്റ്റായി മൂന്നുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും (എന്‍എബിഐ അക്രഡിറ്റേഷന്‍ ഉളള ലാബിലെ പ്രവൃത്തിപരിചയം അഭികാമ്യം) പ്രതിമാസ വേതനം 25000 രൂപ. ജൂനിയര്‍ അനലിസ്റ്റ്: യോഗ്യത : 50ശതമാനം മാര്‍ക്കില്‍ കുറയാത്ത കെമിസ്ട്രി/ ഫുഡ് ടെക്‌നോളജി ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് അനാലിസിസില്‍ ഒരുവര്‍ഷം കുറയാത്ത പ്രവൃത്തി പരിചയവും. പ്രതിമാസ വേതനം 15000 രൂപ. അവസാന തീയതി ഫെബ്രുവരി 15. വെബ് സൈറ്റ് : www.supplycokerala.com, www.cfrdkerala.in ഫോണ്‍ : 0468 2961144.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ തയ്യല്‍, ബ്യൂട്ടീഷന്‍ പരിശീലനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 8330010232.
——–
ആനുകൂല്യ വിതരണം
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് തൊഴിലാളികള്‍ക്ക് 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ ചികിത്സ, മരണാനന്തരം, വിവാഹം, പ്രസവം, വിദ്യാഭ്യാസം, പെന്‍ഷന്‍കാര്‍ക്ക് അംശദായ റീഫണ്ട്, മരണാനന്തര ചെലവ് തുടങ്ങിയ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍മാന്‍ വി. ശശികുമാര്‍ അറിയിച്ചു. 53.73 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്.
——
സൗജന്യ പരിശീലനം
നാല്‍പത് വയസില്‍ താഴെ പ്രായമുള്ള എസ്സി/ ജനറല്‍ വിഭാഗത്തില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന സൗജന്യ പരിശീലനം നല്‍കുന്നു. ജില്ലാ പഞ്ചായത്തിന്റെ 2024-25 വര്‍ഷത്തെ സ്പില്‍ ഓവര്‍ പദ്ധതിയായ ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചുള്ള സര്‍വേയിംഗില്‍, ഐടിഐ സിവില്‍/ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനിയറിംഗ്/ ബി.ടെക് സിവില്‍ ആണ് യോഗ്യത. അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍: 0468 2224070