Sunday, February 9, 2025 11:54 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സംരംഭകത്വ വികസന പരിശീലനം
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24 മുതല്‍ കോഴഞ്ചേരി ജില്ലാ വ്യവസായകേന്ദ്രത്തില്‍ 15 ദിവസത്തെ സംരംഭകത്വ വികസന പരിശീലനം നടത്തും. അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ മോഡ്യൂള്‍ പ്രകാരമുളള അഞ്ച് ദിവസത്തെ പ്രത്യേക ഇന്‍ഹൗസ് വര്‍ക്ക് ഷോപ്പുമുണ്ട്. തെരഞ്ഞെടുക്കുന്ന 30 പേര്‍ക്ക് പരിശീലനം ലഭിക്കും. പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: പത്തനംതിട്ട- 9446655599, തിരുവല്ല- 9496427094, അടൂര്‍- 9789079078, കോഴഞ്ചേരി- 0468 2214639.
——
തദ്ദേശവകുപ്പിലെ സ്വരാജ് മാധ്യമ അവാര്‍ഡിന് അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്വരാജ് മാധ്യമ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാം. അച്ചടി മേഖലയിലെ മികച്ച രണ്ട് വാര്‍ത്തയ്ക്കും ടെലിവിഷന്‍ രംഗത്തെ ഒരു വാര്‍ത്തയ്ക്കുമാണ് പുരസ്‌ക്കാരം. 25000 രൂപയും പ്രശസ്തി പത്രവും മൊമന്റോയുമാണ് അവാര്‍ഡ്. മാലിന്യമുക്തം നവകേരളം ക്യാമ്പെയിനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്തതുമായ വാര്‍ത്തകള്‍ക്കാണ് അവാര്‍ഡ്. വിഷയത്തില്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചതു മുതല്‍ 2025 ജനുവരി 31വരെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്തതുമായ വാര്‍ത്തകള്‍ പരിഗണിക്കും. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം. പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനല്‍ കട്ടിങ്ങിനു പുറമേ മൂന്നു പകര്‍പ്പുകള്‍ കൂടി അയയ്ക്കണം. ടിവി വാര്‍ത്താ വിഭാഗത്തില്‍ മലയാളം ടിവി ചാനലുകളിലെ വാര്‍ത്താ ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്ത അഞ്ചുമിനിറ്റില്‍ കവിയാത്ത റിപ്പോര്‍ട്ടുകളാണ് സമര്‍പ്പിക്കേണ്ടത്. എന്‍ട്രികള്‍ ഡിവിഡിയിലോ (മൂന്നു കോപ്പി), പെന്‍ഡ്രൈവിലോ നല്‍കാം. ഓരോ എന്‍ട്രിയോടൊപ്പവും ടൈറ്റില്‍, ഉള്ളടക്കം, ദൈര്‍ഘ്യം, വിവരണപാഠം എന്നിവ എഴുതി നല്‍കണം. പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനല്‍ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവര്‍ത്തകന്റെ കളര്‍ ഫോട്ടോ, മേല്‍വിലാസം, ഫോണ്‍നമ്പര്‍ എന്നിവ അടങ്ങിയ ബയോഡാറ്റ എന്‍ട്രിയോടൊപ്പം മറ്റൊരു പേജില്‍ ചേര്‍ത്തിരിക്കണം. അവാര്‍ഡിന് അയക്കുന്ന എന്‍ട്രി അപേക്ഷകന്‍ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം. കവറിന് പുറത്ത് സ്വരാജ് മാധ്യമപുരസ്‌ക്കാരം 2025 അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം. എന്‍ട്രികള്‍ 2025 ഫെബ്രുവരി 12 നകം ചീഫ് ഓഫീസര്‍, പബ്ലിക് റിലേഷന്‍സ്, എല്‍ എസ് ജി.ഡി. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, സ്വരാജ് ഭവന്‍, നന്തന്‍കോട്, തിരുവനന്തപുരം 695003 വിലാസത്തില്‍ ലഭിക്കണം. [email protected] ഇ-മെയില്‍ വിലാസത്തിലും അയക്കാം.

ട്രയല്‍സ് നാളെ (ഫെബ്രുവരി 8) പത്തനംതിട്ടയില്‍
മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം
വെള്ളായണി അയ്യന്‍കാളി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ പ്രവേശനത്തിനുളള ട്രയല്‍സ് നാളെ (ഫെബ്രുവരി 8) രാവിലെ 8 മുതല്‍ പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഞ്ച്, 11 ക്ലാസുകളിലേക്കുള്ള മുഴുവന്‍ സീറ്റുകളിലേക്കും ആറ്, ഏഴ്, എട്ട്, ഒമ്പത് ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുമാണ് പട്ടിക വിഭാഗത്തില്‍പ്പെട്ട കായികതാരങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നത്. ദേശീയ- സംസ്ഥാന- ജില്ലാതല വിജയികള്‍ക്ക് കായികക്ഷമതയുടെ അടിസ്ഥാനത്തില്‍ നേരിട്ട് പ്രവേശനം നല്‍കും. അത്ലറ്റിക്സ്, ജൂഡോ, റസ്ലിംഗ്, ജിംനാസ്റ്റിക്സ്, ഫുട്ബാള്‍ ഇനങ്ങളാണ് പരിശീലിപ്പിക്കുന്നത്. മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. ഫോണ്‍: 7356075313, 9744786578.
—-
അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സ് ഈവനിംഗ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് ആറ് മുതല്‍ എട്ടു വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപ ഫീസ്. വിദ്യാഭ്യാസയോഗ്യത ഡിഗ്രി. പ്രായപരിധി ഇല്ല. മോജോ, വെബ് ജേണലിസം, ഓണ്‍ലൈന്‍ റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയില്‍ പ്രായോഗികപരിശീലനം നല്‍കും. അപേക്ഷിക്കുന്നതിന് www.keralamediaacademy.org വെബ്സൈറ്റ്. ഫോണ്‍: 0484 2422275, 2422068, 9388959192, 9447225524, 0471-2726275 അവസാന തീയതി -ഫെബ്രുവരി 20.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനാപകടത്തിൽ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

0
മലപ്പുറം : മലപ്പുറം മിനി ഊട്ടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം....

ഏനാത്ത് കടവിന് സമീപം മാലിന്യം തള്ളുന്നു

0
ഏനാത്ത് : ഏനാത്ത് കടവിന് സമീപം മാലിന്യം തള്ളുന്നു. കല്ലടയാറിന്റെ തീരത്ത്...

പി.ബി.സി.എ സംസ്ഥാന സമ്മേളനത്തിന് കൊടിയേറി

0
തിരുവല്ല : പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) സംസ്ഥാന...

എം ടി വാസുദേവന്‍ നായരുടെ വീട് സന്ദര്‍ശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

0
കോഴിക്കോട് : അന്തരിച്ച സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരുടെ വീട്...