Friday, July 4, 2025 5:08 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ടാലി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ-പാസ് ബില്‍ഡിംഗ്, സര്‍ക്കാര്‍ ആശുപത്രിക്ക് പുറകുവശം, അടൂര്‍. ഫോണ്‍ : 8547632016, 04734 229998.
——-
ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 വൈകുന്നേരം മൂന്നുവരെ. ഫോണ്‍. 04734256765.

ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 111 അങ്കണവാടികള്‍ക്ക് ആവശ്യമായ പ്രീസ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ഒന്ന്. ഇ-മെയില്‍ :[email protected]. ഫോണ്‍:04734217010.
——–
ടെന്‍ഡര്‍
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിന്റെ പരിധിയില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് 2025 മാര്‍ച്ച് ഒന്നു മുതല്‍ 2026 ഫെബ്രുവരി 28 വരെ ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ വിട്ടുനല്‍കുന്നതിന് ജിഎസ്ടി രജിസ്‌ട്രേഷനുളള വാഹന ഉടമകള്‍ /വ്യക്തികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍ : 04734 221236. ഇ-മെയില്‍ : [email protected]

കെട്ടിട നികുതി
വളളിക്കോട് ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ പിഴപലിശ ഒഴിവാക്കിയിട്ടുളളതിനാല്‍ പഞ്ചായത്ത് പരിധിയിലുളള കെട്ടിട ഉടമകള്‍ കെട്ടിട നികുതി ഒടുക്കു വരുത്തി ജപ്തി റവന്യൂ റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04682350229.
——-
ഇ- ലേലം
ജില്ലാ പോലീസ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ തടി ഫര്‍ണിച്ചറുകള്‍ എംഎസ്റ്റിസി ലിമിറ്റഡ് വെബ്സൈറ്റായ www.mstcecommerce.com മുഖേന ഫെബ്രുവരി 21ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഇ- ലേലം നടത്തും. ഫോണ്‍:04682222630 ഇ- മെയില്‍ – [email protected]

ലേലം
പത്തനംതിട്ട പഴയ പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്തുളള തേക്ക്, ആഞ്ഞിലി, പുളി തുടങ്ങിയ 17 മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് ഫെബ്രുവരി 21ന് രാവിലെ 10.30ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പൊതുലേലം നടക്കും. ഫോണ്‍ : 04682222630. ഇ- മെയില്‍ – [email protected]
——
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ടോയ്‌ലെറ്റ് നിര്‍മാണം, പ്ലംബിംഗ്, കാഷ്വാലിറ്റിയുടേത് ഉള്‍പ്പെടെയുളള മേല്‍ക്കൂര നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍ : 9497713258. ഇ- മെയില്‍ – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍

0
കോഴിക്കോട്: സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍...

വീണാ ജോർജ്ജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ; അഡ്വ. വർഗ്ഗീസ് മാമ്മൻ

0
തിരുവല്ല : വീണാ ജോർജ് അധികാരത്തിൽ കടിച്ച് തൂങ്ങുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരമെന്ന് സിപിഐഎം സംസ്ഥാന...

ലഹരിക്കെതിരായ പ്രഭാത നടത്തം ; ഒരുക്കങ്ങള്‍ വിലയിരുത്തി രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : പത്തനംതിട്ടയിൽ ജൂലൈ 14 ന് മുൻപ്രതിപക്ഷ...