പത്രപ്രവര്‍ത്തക പെന്‍ഷന്‍: റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാം
വിവിധ കാരണങ്ങളാല്‍ റദ്ദായ പത്രപ്രവര്‍ത്തകപെന്‍ഷന്‍ പദ്ധതി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പിഴപ്പലിശയോടെ ഓണ്‍ലൈനായി അംശദായകുടിശ്ശിക അടയ്ക്കാനുള്ള അവസാന തീയതി 2025 മാര്‍ച്ച് 11 ആണ്. വിശദവിവരത്തിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലോ (നേരിട്ടോ /ഫോണ്‍ മുഖേനയോ) ബന്ധപ്പെടണം. മേഖലാ ഓഫീസ്: 0481 2561030, പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്: 04682 222657
ശിലാസ്ഥാപനം നാളെ (ഫെബ്രുവരി 23)
റാന്നി താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന ബ്ലോക്കിന്റെ ശിലാസ്ഥാപനം നാളെ (ഫെബ്രുവരി 23) ഉച്ച കഴിഞ്ഞ് മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. കിഫ്ബിയില്‍ നിന്നു 13.24 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, റാന്നി ബ്ലോക്ക് പ്രസിഡന്റ് കെ എസ് ഗോപി, തദ്ദേശസ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള 110 അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം പ്രീ സ്‌കൂള്‍ കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം മൂന്നുവരെ. ഫോണ്‍. 04734 256765.
——
ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ള ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ഡിപ്ലോമയോ, ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് മാധ്യമ സ്ഥാപനങ്ങളില്‍ ട്രെയിനി നിയമനത്തിന് അപേക്ഷിക്കാം. 15 പേര്‍ക്ക് രണ്ടുവര്‍ഷത്തെ ട്രെയിനി നിയമനം ലഭിക്കും. പ്രായം 21-35. അവസാന തീയതി മാര്‍ച്ച് മൂന്ന്. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാര്‍ഗമോ സമര്‍പ്പിക്കാം. വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 വെബ്‌സൈറ്റ് www.keralamediaacademy.org, www.scdd.kerala.gov.in ഫോണ്‍:0484 242227
പരിശീലകരെ ആവശ്യമുണ്ട്
പ്രധാനമന്ത്രി വിശ്വകര്‍മ സ്‌കില്‍ പദ്ധതിയുടെ ഭാഗമായി ഐ.എച്ച്.ആര്‍.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ നടത്തുന്ന പരിശീലന കോഴ്സിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ പരിചയ സമ്പന്നരായ ഫിഷര്‍നെറ്റ് നിര്‍മാണ പരിശീലകരെ ആവശ്യമുണ്ട്. ഫെബ്രുവരി 27 രാവിലെ 10ന് കോളജില്‍ ഹാജരാകണം. ഫോണ്‍: 0479 2304494.
——
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് 2025 മാര്‍ച്ച് ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് ക്ലീനിംഗ് മെറ്റീരിയല്‍സ് വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍: 0468 2214108.
—–
ടെന്‍ഡര്‍
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് 2025 മാര്‍ച്ച് ഏഴ് മുതല്‍ ഒരു വര്‍ഷത്തേക്ക് വേസ്റ്റ് കവര്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ആറ്. ഫോണ്‍: 0468 2214108.