വസ്തു ലേലം
മല്ലപ്പളളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ ബ്ലോക്ക് 17 ല്‍ 11437 നമ്പര്‍ തണ്ടപ്പേരിലുളള സ്ഥാവരവസ്തുക്കള്‍ നാലുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കുളള കോടതിപിഴ കുടിശിക തുക വസൂലാക്കുന്നതിന് മാര്‍ച്ച് 29ന് രാവിലെ 11.30ന് കല്ലൂപ്പാറ വില്ലേജ് ഓഫീസ് സ്ഥലത്ത് മല്ലപ്പളളി തഹസില്‍ദാര്‍ ലേലം ചെയ്യും. ഫോണ്‍: 0469 2682293. ഇ-മെയില്‍ : [email protected]
——-
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്ര പരിസരത്തെ ബദാം മരത്തിന്റെ മുറിച്ചു മാറ്റിയ ശിഖരങ്ങള്‍ ലേലം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 15ന് രാവിലെ 10. ഫോണ്‍: 0468 2214639, 2212219.
പിഎസ്‌സി അഭിമുഖം അഞ്ചിന്
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (തമിള്‍ മീഡിയം) (കാറ്റഗറി നമ്പര്‍:708/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് അഞ്ചിന് രാവിലെ 9.30 ന് തിരുവനന്തപുരം പി.എസ്.സി ആസ്ഥാനഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04682222665.
——-
പിഎസ് സി അഭിമുഖം ഏഴിന്
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ എല്‍ പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നമ്പര്‍: 709/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി മാര്‍ച്ച് ഏഴിന് രാവിലെ 09.30 ന് / ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പിഎസ് സി ആസ്ഥാന ഓഫീസിലും മാര്‍ച്ച് 26, 27, 28 തീയതികളില്‍ രാവിലെ 09.30ന്/ ഉച്ചയ്ക്ക് 12ന് പിഎസ്‌സി ഇടുക്കി ജില്ലാ ഓഫീസിലും അഭിമുഖം നടത്തും. വണ്‍ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, വ്യക്തിവിവരക്കുറിപ്പ് (പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുളളത്) എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0468 2222665.
സാധ്യതാ പട്ടിക
ജില്ലയിലെ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (നേരിട്ടുളള നിയമനം)(കാറ്റഗറി നമ്പര്‍ 503/2023) തസ്തികയുടെ സാധ്യതാ പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
——-
അക്കൗണ്ടന്റ് നിയമനം
ദേശീയ ഗ്രാമീണ ഉപജീവനമിഷന്‍ കോയിപ്രം ബ്ലോക്കില്‍ നടപ്പാക്കി വരുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പദ്ധതിയിലേക്കായി ബിആര്‍സി ഓഫീസിലേക്ക് അക്കൗണ്ടന്റിനെ തിരഞ്ഞെടുക്കുന്നു. കോയിപ്രം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 35 നും മധ്യേപ്രായമുള്ള ബികോമും ടാലിയും യോഗ്യതയുള്ള കുടുംബശ്രീ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, ഓക്‌സിലറി അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. മലയാളം ഡിറ്റിപി, കമ്പ്യൂട്ടര്‍ പരിജ്ഞാനമുളളവര്‍ക്ക് മുന്‍ഗണന. പൂരിപ്പിച്ച അപേക്ഷ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അയല്‍ക്കൂട്ട അംഗത്വം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാമിഷന്‍ ഓഫീസില്‍ നേരിട്ടോ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, കലക്ട്രേറ്റ്, മൂന്നാം നില, പത്തനംതിട്ട വിലാസത്തില്‍ തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അവസാന തീയതി മാര്‍ച്ച് 12. ഫോണ്‍ :9746488492, 9847764315.
ഇ-ടെന്‍ഡര്‍
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് മുചക്രവാഹനം വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ഏഴ്. ഫോണ്‍ : 0468 2325168, 8281999004. വെബ്‌സൈറ്റ് : www.etenders.kerala.gov.in
——-
ഇ-ടെന്‍ഡര്‍
ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ ചെയര്‍ വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 10. ഫോണ്‍ : 0468 2325168, 8281999004. വെബ്‌സൈറ്റ് : www.etenders.kerala.gov.in
—–
ആസൂത്രണ സമിതിയോഗം മാര്‍ച്ച് ഏഴിന്
ജില്ലാ ആസൂത്രണ സമിതിയോഗം മാര്‍ച്ച് ഏഴിന് ഉച്ചയ്ക്ക് ശേഷം 2.30ന് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.