സ്ഥലം ലേലം
അടൂര്‍ താലൂക്കില്‍ ഏനാദിമംഗലം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 26 ല്‍ 8748 നമ്പര്‍ തണ്ടപ്പേരില്‍ റീസര്‍വെ നമ്പര്‍ 398/1 ല്‍പെട്ട 03.44 ആര്‍ സ്ഥലം റവന്യൂ റിക്കവറി പ്രകാരം കോടതിപിഴ ഈടാക്കുന്നതിന് മാര്‍ച്ച് 12ന് രാവിലെ 11ന് അടൂര്‍ തഹസില്‍ദാര്‍ ഏനാദിമംഗലം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 04734 224826.
——
പുനര്‍ ദര്‍ഘാസ്
ജില്ലാ പഞ്ചായത്ത് മണ്ണു സംരക്ഷണ ഓഫീസ് മുഖേനെ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പദ്ധതിക്ക് പുനര്‍ ദര്‍ഘാസ് ക്ഷണിച്ചു. www.etenders.kerala.gov.in. ഫോണ്‍ : 0468 2224070.
അക്കൗണ്ടന്റ് നിയമനം
പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. കുറഞ്ഞത് ഒരു വര്‍ഷം അക്കൗണ്ടന്റായി പരിചയം. കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന. പന്തളം ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. പ്രായപരിധി : 20 നും 35 നും മധ്യേ (വിജ്ഞാപന തീയതിയായ 2025 മാര്‍ച്ച് ഏഴിന്). വേതനം : 20000 രൂപ അപേക്ഷ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ആധാര്‍ പകര്‍പ്പ്, സി.ഡി.എസ് ചെയര്‍പേഴ്‌സണിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം മാര്‍ച്ച് 18 നു വൈകിട്ട് അഞ്ചിന് മുമ്പ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കലക്‌ട്രേറ്റ്, പത്തനംതിട്ട വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം. ഫോണ്‍: 04682221807.
ക്വട്ടേഷന്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ ട്രൈബല്‍ /മെഡിസെപ് പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് എം ആര്‍ ഐ സ്‌കാനിംങ്, സി റ്റി സ്‌കാനിംങ് ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 20. ഫോണ്‍ : 04735 227274, 9188522990.
——-
താല്‍പര്യപത്രം ക്ഷണിച്ചു
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അടൂര്‍ പുതിയകാവിന്‍ചിറയെ വിനോദകേന്ദ്രമാക്കി പ്രവര്‍ത്തിപ്പിക്കുന്നതിന് അഞ്ചുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍പര്യപത്രം ക്ഷണിച്ചു. വിവരങ്ങള്‍ക്ക് കോഴഞ്ചേരി ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടുക. സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പത്തനംതിട്ട എന്ന പേരില്‍ മാര്‍ച്ച് 17ന് രാവിലെ 11.30ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2311343, 9447709944.
——
യോഗം 11ന്
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ യോഗം മാര്‍ച്ച് 11ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.