റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (ഗണിതശാസ്ത്രം)(മലയാളം മാധ്യമം) (തസ്തികമാറ്റം വഴിയുളള നിയമനം) (കാറ്റഗറി നമ്പര്‍. 705/23) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——
ക്ഷേമനിധി വിഹിതം: തീയതി നീട്ടി
മദ്രസാധ്യാപക ക്ഷേമനിധിയില്‍ മാര്‍ച്ച് 31 വരെ വിഹിതം അടയ്ക്കാം. രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ കുടിശികയുളളവര്‍ അപേക്ഷയും അംഗത്വ കാര്‍ഡ് പകര്‍പ്പും അടവ് സംബന്ധിച്ച വിവരവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി കെട്ടിടം, രണ്ടാംനില, ചക്കോരത്ത് കുളം, വെസ്റ്റ്ഹില്‍ പി.ഒ, കോഴിക്കോട് 673005 വിലാസത്തില്‍ അയയ്ക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2966577.
ക്വട്ടേഷന്‍
കോന്നി കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റിലേക്ക് (സിഎഫ്ആര്‍ഡി) സെക്യൂരിറ്റി സ്റ്റാഫ് (മൂന്ന് ഒഴിവ്), ക്ലീനിംഗ് സ്റ്റാഫ് (നാല്) നിയമനത്തിന് ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 14. ഫോണ്‍ : 0468 2241144.
——-
ക്വട്ടേഷന്‍
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിലേക്ക് ഏഴ് സീറ്റ് ടാക്‌സി വാഹനങ്ങള്‍ ഡ്രൈവര്‍ സഹിതം മാസവാടകയ്ക്കായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28. ഫോണ്‍ : 04734 226063.
റീടെന്‍ഡര്‍
പുളികീഴ് ഐസിഡിഎസ് പ്രോജക്ടിലേക്ക് വാഹനം വാടകയ്ക്കായി റീടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 17. ഫോണ്‍ : 0469 2610016.
——-
അപേക്ഷ ക്ഷണിച്ചു
സമഗ്രശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 18ന് വൈകിട്ട് നാലിനുമുമ്പ് തിരുവല്ലയിലെ സമഗ്ര ശിക്ഷാകേരളം ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ രജിസ്‌റ്റേര്‍ഡ് തപാല്‍ മുഖേനയോ ഇ-മെയില്‍ വഴിയോ നേരിട്ടോ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം അപേക്ഷിക്കണം. അപേക്ഷാ ഫോം https://dpossapta.blogspot.com ബ്ലോഗില്‍ ലഭിക്കും. ഫോണ്‍ : 0469 2600167. ഇ-മെയില്‍ : [email protected]
ക്രഷ് വര്‍ക്കര്‍ /ഹെല്‍പ്പര്‍ നിയമനം
കടപ്ര പഞ്ചായത്ത് 21-ാം നമ്പര്‍ പളളിപ്പടി അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍ /ഹെല്‍പ്പര്‍മാര്‍ക്കായി അപേക്ഷ ക്ഷണിച്ചു. ഐസിഡിഎസ് പുളിക്കീഴ്, വളഞ്ഞവട്ടം ഓഫീസില്‍ മാര്‍ച്ച് 20നുളളില്‍ അപേക്ഷിക്കണം.
ക്രഷ് വര്‍ക്കര്‍ : യോഗ്യത പ്ലസ് ടു. പ്രായപരിധി 18-35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് താമസക്കാരി ആയിരിക്കണം.
ക്രഷ് ഹെല്‍പ്പര്‍ : യോഗ്യത പത്താംക്ലാസ്. പ്രായപരിധി 18-35. കടപ്ര പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് താമസക്കാരി ആയിരിക്കണം. ഫോണ്‍ : 0469 2610016.
——
സപ്ലിമെന്ററി പരീക്ഷ
ചെന്നീര്‍ക്കര ഐടിഐയിലെ അഖിലേന്ത്യാ ട്രെഡ് ടെസ്റ്റ് ഫെബ്രുവരി 2025 (സപ്ലിമെന്ററി പരീക്ഷ) പ്രാക്ടിക്കല്‍ മാര്‍ച്ച് 17 നും സി.ബി.ടി(ഓണ്‍ലൈന്‍) പരീക്ഷ മാര്‍ച്ച് 25 നും ആരംഭിക്കും. സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ക്ക് മാര്‍ച്ച് 13 മുതല്‍ ഹാള്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ : 0468-2258710