ചെങ്ങറ പാക്കേജ് വിവരശേഖരണം
ജില്ലയില്‍ താമസിക്കുന്ന ചെങ്ങറ പാക്കേജില്‍ ഉള്‍പ്പെട്ടവരുടെ വിവരശേഖരണം കോന്നിത്താഴം കൊന്നപ്പാറ എല്‍.പി സ്‌കൂളില്‍ ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ടു അഞ്ച് വരെ നടക്കും. ഗുണഭോക്താക്കള്‍ രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ചെങ്ങറ പുനരധിവാസവുമായി ബന്ധപ്പെട്ട് ഇടുക്കി, തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 53.422 ഹെക്ടര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ – 04682 222515
——-
അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സമയം, ഹാര്‍മണി ഹബ്ബ് സ്‌കീമുകളിലേക്ക് കൗണ്‍സിലര്‍മാരെ തെരെഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി എ/ബി എസ് സി സൈക്കോളജി (ഫുള്‍ ടൈം), ക്ലിനിക്കല്‍ കൗണ്‍സിലിംഗ്, അപ്ലേയ്ഡ് സൈക്കോളജിയിലോ സ്പെഷ്യലൈസഷനോടുകൂടിയ എം എ/എം എസ് സി സൈക്കോളജി (ഫുള്‍ ടൈം) ബിരുദാനന്തര ബിരുദം / എം എസ് ഡബ്ല്യു (ഫുള്‍ ടൈം) ബിരുദം എന്നിവയാണ് യോഗ്യത. ഫാമിലി കൗണ്‍സിലിംഗില്‍ പിജി സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണന. മാനസികാരോഗ്യ സേവനം നല്‍കുന്ന പ്രമുഖ ആശുപത്രി/ ക്ലിനിക്കില്‍ മൂന്ന്-അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഫാമിലി റിലേഷന്‍സിപ്പ് കൗണ്‍സിലിംഗിലുള്ള പരിചയം അഭികാമ്യം. പ്രായപരിധി 30 വയസ്. അവസാന തീയതി ഏപ്രില്‍ ഏഴ്. ഫോണ്‍- 0468 2220141.
അപേക്ഷ
തിരുവല്ലയിലെ അസാപ്പിന്റെ ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് ദൈര്‍ഘ്യം. 35000 രൂപയാണ് ഫീസ്. ഫോണ്‍ 9495999688.
——–
അപേക്ഷ ക്ഷണിച്ചു
തോട്ടപ്പുഴശ്ശേരിയിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിന് 18നും 46നും ഇടയില്‍ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ അപേക്ഷിക്കണ്ട. അപേക്ഷാഫോറം കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലും അങ്കണവാടികളിലും ലഭിക്കും. അപേക്ഷ നേരിട്ടോ തപാല്‍മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം വിലാസത്തില്‍ ലഭിക്കണം. അവസാന തീയതി ഏപ്രില്‍ 21.
ഫോണ്‍. 0469 2997331.
അപേക്ഷ
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍ – 04692961525, 8281905525.
——-
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 529/2019) തസ്തികയിലേയ്ക്ക് 31/12/2021 ല്‍ നിലവില്‍വന്ന റാങ്ക് പട്ടിക റദ്ദായതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——-
കുടിവെള്ള ടാങ്ക് വിതരണം
കുടിവെള്ള ടാങ്ക് വിതരണോദ്ഘാടനം റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മലയോര മേഖലയില്‍ കുടിവെള്ള ടാങ്ക് പദ്ധതി നടപ്പിലാക്കിയത്. അരയാഞ്ഞിലിമണ്ണില്‍ നടന്ന ചടങ്ങില്‍ 45 ഗുണഭോക്തകള്‍ക്ക് ടാങ്കുകള്‍ വിതരണം ചെയ്തു.
അഭിമുഖം നാളെ
‘വിജ്ഞാന പത്തനംതിട്ട’ പദ്ധതി വഴി ഓട്ടോമൊബൈല്‍ രംഗത്തെ വിവിധ കമ്പനികളിലേക്ക് നാളെ (ഏപ്രില്‍ 2 ) രാവിലെ 9.30 ന് പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ വിജ്ഞാന പത്തനംതിട്ട കാര്യാലയത്തില്‍ അഭിമുഖം നടത്തും. 18 മുതല്‍ 50 വയസു വരെ പ്രായമുള്ള പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. തിരുവല്ല (പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)-8714699500, ആറന്മുള (കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്)- 8714699495, കോന്നി (സിവില്‍ സ്റ്റേഷന്‍) – 8714699496, റാന്നി ( റാന്നി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699499, അടൂര്‍ (പറക്കോട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്)- 8714699498.