അപേക്ഷ
കുഫോസില്‍ 2025-26 അധ്യയന വര്‍ഷ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 21. ഇ മെയില്‍ – admissions.kufos.ac.in. www.admissiom.kufos.ac.in. ഫോണ്‍ 0484 2275032.
——
കരാര്‍ നിയമനം
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആര്‍.കെ.വി.വൈ പദ്ധതി പ്രകാരം നടപ്പാക്കുന്ന മൊബൈല്‍യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്മാരെ കരാര്‍ അടിസ്ഥാനത്തില്‍ തിരെഞ്ഞടുക്കുന്നു. അഭിമുഖം ഏപ്രില്‍ നാലിന് വൈകിട്ട് മൂന്നിന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍. യോഗ്യത ബിവിഎസ്സി ആന്‍ഡ് എഎച്ച്, കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രഷന്‍. ഫോണ്‍- 0468 2322762.
അപേക്ഷിക്കാം
ജില്ലയിലെ ഹോമിയോ ഡിസ്പെന്‍സറികളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. യോഗ്യത സര്‍ക്കാര്‍ അംഗീകൃത ഡി.എച്ച്.എം.എസ്/ബി.എച്ച്.എം.എസ്. വിലാസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ), രണ്ടാം നില, റവന്യൂ ടവര്‍, അടൂര്‍. [email protected] അവസാന തീയതി ഏപ്രില്‍ 20. പ്രായപരിധി 55 വയസ്. ഫോണ്‍- 04734 226063.
——
അവധിക്കാല ക്യാമ്പ്
അടൂര്‍ നോളജ് സെന്ററില്‍ അവധിക്കാല ക്യാമ്പ് ഏപ്രില്‍ ഒമ്പത് മുതല്‍. 3- 12 ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ – 04734 229998, 8547632016.
ക്വട്ടേഷന്‍
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് മാര്‍ക്കറ്റില്‍ മാട്ടിറച്ചി വ്യാപാരം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ നാലിന് വൈകിട്ട് മൂന്ന് വരെ. ഫോണ്‍ – 04734 240637.
——-
ഇന്റേണ്‍ഷിപ്പ്
ഐ.എച്ച്.ആര്‍.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് മാര്‍ക്കറ്റിംഗ്, അക്കൗണ്ടിംഗ് ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലാണ് ഇന്റേണ്‍ഷിപ്പ്. ഈ വിഷയങ്ങളില്‍ ബിരുദമുള്ളവര്‍ക്കും നിലവില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫീസ് 3000 രൂപ. ഏപ്രില്‍ ഏഴ് ഉച്ചയ്ക്ക് 12 ന് സര്‍ഫിക്കറ്റുമായി കോളജില്‍ എത്തണം. ഫോണ്‍- 9495069307, 8547005046.
പ്രവേശനം
ഐ.എച്ച്.ആര്‍.ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഫ്രഞ്ച് എ വണ്‍ ലെവല്‍ കോഴ്സ് ഏപ്രില്‍ 15ന് ആരംഭിക്കും. ഏപ്രില്‍ 14 ന് മുമ്പ് പ്രവേശനം നേടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 9495069307, 8547005046, 9526743283.
——-
അപേക്ഷിക്കാം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2025-26 വര്‍ഷത്തെ രണ്ട് മുതല്‍ ഒമ്പത് ക്ലാസുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ വിദ്യാലയത്തില്‍ ലഭിക്കും. അവസാന തീയതി ഏപ്രില്‍ 11. ഫോണ്‍- 0468 2256000.
——
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പച്ചതുരുത്ത് നിര്‍മ്മാണോദ്ഘാടനം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. അംഗം രശ്മി ആര്‍ നായര്‍, സെക്രട്ടറി സുമേഷ് കുമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.